ADVERTISEMENT

ആർത്തിമൂത്തഹന്ത നടിച്ചു

മനുഷ്യാ നീ മണ്ണിൽ  

അഹങ്കരിച്ചു ധൂർത്തടിച്ചു

മതിമറന്നു നീ  

 

തിന്മ ചെയ്തും നന്മ വെടിഞ്ഞും നേടി പലതും  

അറിഞ്ഞില്ല നീ നിനച്ചില്ല വരും ഭവിഷ്യത്ത്  

 

വന്നു പല പരീക്ഷണങ്ങളായി  

അഹങ്കാരത്തിൻ കാൽകീഴിൽ  

 

ഒരു ചെവി കേട്ടു മറുചെവി തള്ളീ  

നിൻ വികസനപ്പാച്ചിലിൽ  

 

ഒരു നാൾ നിശ്ചലമായെൻ ലോകം

കൺചിമ്മും നേരത്തിൽ  

 

ഒതുങ്ങീ മനുഷ്യൻ തൻ കുടിലിൽ 

കൊറോണ എന്ന ഭീതിയിൽ  

 

ഉറക്കമൊഴിയുന്നു മനുഷ്യരാശിക്കായി  

ഭൂമിയിലെ മാലാഖമാർ  

 

ആഘോഷമില്ല ആർഭാടമില്ല  

എങ്ങും പ്രാർഥന മാത്രം 

 

ദരിദ്രനെന്നോ ധനികനെന്നോ

വേർതിരിവില്ലാതെ ഒതുങ്ങി മുഖംമൂടിക്കുള്ളിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com