ADVERTISEMENT

1.റഹ്‌മ 

വ്യാജമാനസത്തിൻ 

ബാധയാൽ ലോകം 

ഖേദമുരുക്കിൻ 

സ്വയംകൃതത്തുറുങ്കിൽ 

വീണുരുളും വിധി 

നാഥാ,നിൻ കൃപയാൽ 

തീർത്തിടാനായുരുകി 

ആർത്തനായ് കേഴുന്നു 

"അല്ലാഹു അക്ബർ"

 

2.മഗ്‌ഫിറ

ഇല്ല നിൻ നാമമല്ലാ-

തുലകിനൊരഭയം  

വല്ലാത്ത കറകൾ 

തെല്ലുമേ ശേഷിക്കാതെ 

അല്ലറുത്താത്മചൈതന്യം   

ഉള്ളിലാകെ നിറയ്ക്കണേ 

തമ്പുരാനേ നിനക്കായിമാത്രം 

പുലരുമിനി നാളുകൾ 

പുളകമായ് പുണ്യരാവുകൾ 

കനിവാർന്നെന്നെക്കഴുകി

കാട്ടണേ പാപമോചനമാർഗ്ഗം നാഥാ

"അല്ലാഹു അക്ബർ" 

 

3.നിജാദ് 

തടവിൽ തളയ്ക്കും 

ദുഷ്ടചേതനകൾക്കൊപ്പം 

നരകവാതിൽ കടത്തി 

അരുളുക മോചനം 

കഠിനയാതനയിലുലകിൻ 

തൊണ്ടയിറുക്കിക്കളിയാടും

രോഗഭൂതത്തിൽനിന്നും 

കനിവായ് തഴുകട്ടെ നി-

ന്നനുകമ്പാമൃതധാര 

കരളുരുകി- 

ക്കിനിയും കരുണയ്ക്കായ് 

കരമുയർത്തിക്കെഞ്ചുന്നു നാഥാ 

"അല്ലാഹു അക്ബർ"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com