ADVERTISEMENT

വരണ്ടുണങ്ങിയ ധരണിതൻ മാറുപിളർന്നുള്ള വിലാപങ്ങൾക്കുത്തരമായി 

ആകാശനീലിമതൻ പ്രതികരണമാണീ കുളിരേകുന്ന മഴത്തുള്ളികൾ 

ദാഹാർത്തരായ സസ്യലതാതികൾ തൻ ആവലാതികൾക്കുത്തരമായി 

സ്വർഗലോകത്തിൻ സഹാനുഭൂതിയേറിയതാണീ സാന്ത്വന ജലകണങ്ങൾ. 

 

 

ജീവജാലങ്ങൾക്കെല്ലാം വായുവിനോളം പ്രാമുഖ്യമാണീ നീർകുമിളകൾ 

ധരണിയിൽ കേഴുന്നമക്കൾക്കായി പൊഴിച്ചീടുന്നു തണ്ണീർ കണങ്ങൾ 

കരണാർദ്രയായ ആകാശവിതാനങ്ങൾ ആവശ്യമായി നിർലോഭമായി

സ്നേഹസമ്മാനമായി ഒഴുക്കീടുന്നു കുളിർമഴയായി  മഴത്തുള്ളികളെ.

 

 

അഗ്നിയായി ജ്വലിക്കുന്ന ആദിത്യൻതൻ ആശ്ലേഷത്തിൽ നിന്നകലുവാൻ 

അനുദിനം വെമ്പീടുന്ന ഭൂമീദേവിതൻ കരുതലാണീ ബാഷ്‌പകണങ്ങൾ 

പകലോൻതൻ കഠിനതാപമകറ്റി ജീവജാലങ്ങളിൽ ശീതളതയേകുവാൻ

പൃഥ്വിയിലേയ്ക്കാനയിച്ചിടുന്നു വിഹായസുകളിലെ ജാലകണങ്ങളെ. 

 

 

വിശാലമായ ആകാശവിതാനങ്ങളിൽ ഏകാകിയായി പാറിപറക്കുമ്പോൾ   

കൂട്ടുകൂടുവാനെത്തുന്നവരെ തടുക്കുവാനാവാതെ അധികഘനമേറുമ്പോൾ 

കൂട്ടായുള്ള മന്ദമാരുതന്റെ തലോടലുകളാൽ വീണ്ടും ബൃഹത്താകുമ്പോൾ 

താഴേയ്ക്ക് കുതിച്ചീടും വലിയൊരു ഗോളമായി ധരണിയെപുൽകുവാൻ.

 

 

വെണ്മയേറിയ ജലകണികകൾ അനവധി തിങ്ങിത്തിരക്കി ഇരുൾമൂടുമ്പോൾ 

കറുപ്പാവരണമായി ഭീതിപരത്തി ധരയെ പുൽകുവാൻ വെമ്പീടുമ്പോൾ  

മേഘപാളികളന്യോന്യം ഗർജ്ജനനാദം മുഴക്കി ആഞ്ഞു മത്സരിക്കുമ്പോൾ 

ഉത്തേജിക്കുന്നു ജീവജാലങ്ങൾ ധരണിയിൽ  മഴയെ മാറോടുചേർക്കുവാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com