sections
MORE

ഏഴാം മുദ്ര

sleep-issue-t
SHARE

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അഞ്ച് സന്ദർഭങ്ങൾ ഏതാണ് എന്ന് ഒരു പ്രവാസിയോട് ചോദിച്ചാൽ അവൻ എഴുതുന്ന ലിസ്റ്റിൽ ഇതുണ്ടാവും! എന്താണെന്നല്ലേ. നാട്ടിലേക്ക് പോകാൻ സാധനങ്ങൾ പാക്ക് ചെയ്തതിനുശേഷമുള്ള ഒരുക്കം. ചില്ലറ കൂട്ടുകാർ ഉണ്ടെങ്കിൽ അതൊരു പൊടിപൂരമാണ്. യാത്രയാക്കാൻ പോകുന്ന വണ്ടിയിൽ എല്ലാവരും തിക്കി കയറും നേരെ ടാക്സി ഹോട്ടലിൽ പോയി ആദ്യം വയറു നിറയെ പൊറോട്ടയും ചിക്കൻ പൊരിച്ചതും  തട്ടും അതിനുശേഷമേ എയർപോർട്ട് എത്തൂ. അതെല്ലാം പോയി. ഇപ്പോൾ വന്നു വന്നു വിഷ്ണുവിനെ യാത്രയാക്കാൻ ബൈജു മാത്രമേയുള്ളു.  

വിഷ്ണു അവർക്കൊരു ചേട്ടനാണ് വെറും ചേട്ടനല്ലാ എന്തിനും ഏതിനും ഉപേദശം നൽകാൻ. അല്ല എവിടെ പോയാലും എല്ലാവര്ക്കും കാണും ഇത്തരമൊരു ചേട്ടൻ പാചകം മുതൽ സെക്സ് വരെ പറഞ്ഞു തരുന്ന ഒരാൾ. ബൈജുവിന് വിഷ്ണു എന്നുവേണമെകിൽ വിളിക്കാം അവർ തമ്മിൽ ചെറിയ പ്രായ വൈത്യാസമേ ഉള്ളു. എങ്കിലും അവനും വിളിച്ചു "വിഷ്ണുച്ചേട്ടാ" 

"എന്താടാ; മതിയാക്കട ആ കെട്ട് വീട്ടിൽ പോയി അഴിക്കാനുള്ളതല്ലേ, അത് തുറക്കുന്നത് വരെ കുഞ്ഞവൻ   കിടന്നു നിലവിളക്കും നീ ഒന്ന് നിറുത്തുവോ. നിൻറ്റെ ഒരു എട്ടിൻറ്റെ കെട്ട്" 

"ആ... മതിയാക്കി"

" എവിടെയടാ? ആരെയും കാണുന്നില്ലല്ലോ?"

"ആര് വരാൻ! അവരെ ആരെയും പ്രതീക്ഷിക്കേണ്ട!"

'ഞാൻ കരുതി അഷ്‌റഫ് എങ്കിലും വരുമെന്ന്, അവനല്ലേ ഇവിടെ നിന്നും അവസാനം ഭാര്യ വന്നിട്ട് മാറി താമസിക്കാൻ പോയവൻ"

"നോക്കേണ്ട"

"ഇപ്പോൾ ഗൾഫിൽ കുറച്ചു കൃഷിപണിക്കാർ വന്നിട്ടുണ്ടല്ലോ, ആ പുള്ളിക്കാരൻ അതിന്റ്റെ സെക്രട്ടറി മറ്റോ ആണ് വാട്സ്ആപ്പിൽ ഇന്ന് തിരക്കാണെന്നു പറഞ്ഞു മെസ്സേജ് ഇട്ടിരുന്നു. കൂടെ ഒരു ഉപദേശവും നിങ്ങളെ കൊണ്ടുപോയി ആക്കണേ എന്ന്"

"ഓഹോ; അങ്ങനെയാ എല്ലാവർക്കും പെണ്ണുങ്ങൾ വന്നപ്പോൾ നമ്മൾ വേണ്ടാ; ഒന്ന് വിളിക്കാനുള്ള മര്യാദ പോലും ആർക്കുമില്ല; കുറെ കഞ്ഞി വെച്ചു കൊടുത്തതുമാത്രം ഓർമ്മയായി"

"അതുകള വിഷ്ണുച്ചേട്ടാ, നമ്മുക്ക് ഇറങ്ങാറായോ"

"ആയി; നിനക്ക് വല്ലതും കഴിക്കണോ എങ്കിൽ നമുക്ക് നേരത്തെ ഇറങ്ങാം, പതിവ് പടിയൊന്നും തെറ്റിക്കേണ്ട"

"ഓ ശരി"

സാധനങ്ങൾ എല്ലാം അടുക്കി വെച്ച് കാറിലേക്ക് കയറുമ്പോൾ വിഷ്ണുചേട്ടനോട് ബൈജു ഓർമ്മിപ്പിച്ചു 

"പാസ്സ്പോർട്ടും, ടിക്കറ്റും എടുത്തല്ലോ അല്ലേ"

"എടുത്തു മോനെ; ങ്ഹാ… എത്ര യാത്ര ചെയ്‌താലെന്ന, നൂറാമത്തെ യാത്രയ്ക്കും ആദ്യ യാത്രയുടെ അതെ ടെൻഷൻ ഉണ്ടാവും"

"അത് ശരിയാ ഇതുപോലെ എത് മുതിർന്നവരോടും ചോദിക്കാവുന്ന രണ്ട് സന്ദർഭങ്ങളെ എനിക്കറിയാവൂ ഒന്ന് ടിക്കറ്റ് എടുത്തോ എന്നും പിന്നെ കെട്ടിനിറങ്ങുമ്പോൾ താലി എടുത്തോ എന്നും. രണ്ടും അവസരം നഷ്ടമാകും" ചിരിച്ചു കൊണ്ട് ബൈജു കാർ റോഡിലേക്ക് ഡ്രൈവ് ചെയ്തു. 

"അത് നിനക്കറിയാൻ മേലാത്തതുകൊണ്ടാ… കല്യാണം കഴിയുമ്പോൾ നിനക്കതു മനസിലാകും, എന്തെങ്കിലും മറന്നാൽ പെണ്ണുമ്പിള്ളമാർ വിടാത്ത പല കേസും ഉണ്ട്, നീ തനിയെ പഠിക്കും"

"അതിനി എന്നാണോ ആവൊ"

"അത് ഞാൻ ചോദിയ്ക്കാൻ വിട്ടു, നിനക്കും ലീവ് കിട്ടിയതല്ലേ… നാട്ടിൽ പൊയ്ക്കൂടേ"

"ഓ ഞാനില്ല… അമ്മ സ്വൈരം തരില്ല ചേട്ടാ"

"ഇവിടെയായിരിക്കുമ്പോൾ ഓരോ കാര്യത്തിനും അവിടെ നേർച്ച നേരല്ലലെ അമ്മയുടെ പണി, പനി വന്നാൽ അന്തോനീസിന്റ്റെ പള്ളിയിൽ തിരി കത്തിക്കാൻ നേർന്നിട്ടുണ്ടാവും, നല്ല പെണ്ണ് കിട്ടാൻ ഒരു ജില്ല പോരാഞ്ഞിട്ട് അടുത്ത ജില്ലയിലെ പള്ളിയിലും കൂടി നേർന്നിട്ടുണ്ടാവും. എന്നെകൊണ്ട് വയ്യാ. വണ്ടി ഓടിച്ചും  അമ്മയെ കൊണ്ട് നടന്നും മടുക്കും"

"എടാ ഇതൊക്കെ അതിന്റ്റെ ഭാഗമാണ്"

ഹോട്ടലിലേക്ക് തിരിയുന്ന സിഗ്നലിൽ ബൈജു കാർ നിറുത്തി 

"ഹോ സിഗ്നൽ മുറിയാതെ നിറുത്തിയത് നന്നായി; ഇല്ലെങ്കിൽ ഇപ്പോൾ ലക്ഷങ്ങൾ പിഴ കൊടുക്കേണ്ടി വന്നേനെ"

നാലുമണി സമയം ആയതിനാൽ തിരക്കേറി റോഡ് നിറയാൻ തുടങ്ങുന്നുണ്ടായിരുന്നു. വള്ളിനിക്കറും തൊപ്പിയുമായി ചില ഇംഗ്ലീഷ് പരിഷുകൾ തുളുമ്പുന്ന വയറുമായി അവരുടെ മെലിച്ച ചൈനീസ് കോൾഗേളിൻറ്റെ കൈയും പിടിച്ചു റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്നത് ബൈജു വീണ്ടും വീണ്ടും കൊതി തീരെ നോക്കി.

"കൊള്ളാമല്ലേ പീസ്… ഹോ എന്തൊരു സുന്ദരിപ്പെണ്ണ്" 

“സത്യം പറ നീ ഈ പെണ്ണിനെ കാണാൻ വേണ്ടി നിറുത്തിയതല്ലേ” 

"അങ്ങനെ വേണമെങ്കിലും പറയാം, നാട്ടിലാണെകിൽ വഴി നീളെ നടക്കുമ്പോൾ, ബസ് സ്റ്റോപ്പിൽ, എല്ലായിടത്തും നല്ല കാണാൻ ചന്തമുള്ള ഐറ്റംസ് ഉണ്ടാവും, പെണ്ണ് കാണാൻ ചെന്നലോ എല്ലാം കൂതറകൾ. ഹോ കാപ്പി കുടിച്ചു ഞാൻ മടുത്തു"

"എടാ ഇതൊക്കെ അതിന്റ്റെ ഭാഗമാണ്"

"എന്നാലും എന്നെ കൊണ്ട് വയ്യ"

"അപ്പോൾ പിന്നെ ഇതെപ്പോഴാ?"

"ആ...! എനിക്കൊരു ഭയം" ബൈജു കാർ നിറുത്തി.

"ചിക്കൻ ഫ്രൈ കുറെയധികം മൊരിഞ്ഞു പോയോ" വിഷ്‌ണുച്ചേട്ടൻ പറഞ്ഞത് ബൈജു കേട്ടില്ല അവൻ എന്തോ ചിന്തിക്കുകയായിരുന്നു. കുറെ അഗാധമായ ചിന്ത ബൈജുവിനെ അവിടം അന്യമാക്കി. 

"നീ എന്താ ആലോചിക്കുന്നത്" വിഷ്‌ണു ബൈജുവിനോട് തിരക്കി 

"ഒന്നുമില്ല… എന്നാലും ഒരു സംശയം"

“സംശയം?"

"ചേട്ടാ തെറ്റാണെങ്കിൽ ക്ഷമിക്കണം, ഈ സെക്സോക്കെ നമുക്ക് കല്യാണം കഴിഞ്ഞു എങ്ങനെയാ തനിയെ വരിക"

"കുറച്ചൊക്കെ പ്രകൃതി നിയമമാണ്; പിന്നെ ഇതെല്ലം പ്രായോഗികബുദ്ധി ഉപയോഗിച്ച് അങ്ങ് ചെയുക"

"എനിക്ക് ഇതൊക്കെ ഒരു സംശയമാണ്…"

"നല്ല സംശയം പക്ഷേ നീ ചോദിച്ച സമയം തെറ്റായിപ്പോയി,നിന്നെ അതിന്റ്റെ തീയറി പഠിപ്പിക്കാൻ ഇവിടെ നിന്നാലേ നാളെ മുതലുള്ള എന്റ്റെ പ്രാക്ടിക്കൽ ഇല്ലാതാവും കുട്ടാ, വാ പോകാം"

ബൈജു നല്ല ഉറക്കെ അറിയാതെ ചിരിച്ചു പോയി. കുറച്ചൽപ്പം ഇരിക്കുന്നവർ അവരുടെ മുൻപിലെ ആഹാരസാധനങ്ങളിൽ നിന്നും കണ്ണെടുത്തു അവനെ നോക്കേണ്ടി വരുന്ന മാതിരി ഉച്ചത്തിൽ.

നാട്ടിലേക്കും പിന്നീട് അത്യവശ്യം വേണ്ട ചില സുഹൃത്തുക്കളെയും കാറിൽ ഇരുന്നു വിളിച്ചു കഴിഞ്ഞിട്ടും ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്തിരിക്കുന്ന ബൈജുവിനെ വിഷ്‌ണു ശ്രദ്ധിക്കുവാൻ തുടങ്ങി അവനെ സഹായിക്കണൊ? അതോ ഉപദ്രവിക്കണോ?. എല്ലാ തെറ്റുകൾക്കും പ്രത്യയശാസ്ത്രപരമായ ഒരു ഉത്തരമുണ്ടെകിൽ പിന്നെ എന്തുകൊണ്ട് ആയിക്കൂടാ!   

"ഞാൻ നിന്നെ സഹായിക്കട്ടെ, പക്ഷേ…"

"എന്ത് ചേട്ടാ"

" നീ അതിൽ തുടരുവാൻ പാടില്ല" 

"ചേട്ടൻ എന്തിനെകുറിച്ചാണ് പറയുന്നത്"

"നീ മുൻപ് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ചോദിച്ചില്ലേ അത്"

"ഏതു"

"എടാ മറ്റേ കാര്യം"

ഏതു കാര്യം”

"ദേ ന്റ്റെ വായിലിരിക്കുന്നത് കേൾക്കണോ"

"ഞാൻ വാതോരാതെ കുറെ കാര്യം ചോദിച്ചു…. അതിൽ ഏതു?"

"എടാ സെക്സ്, സെക്സ്"

“ആ അങ്ങനെ പറ”

“നീ ഈ ഡ്രൈവിംഗ് സ്കൂൾ എന്ന് കേട്ടിട്ടില്ലേ, എടാ നാട്ടിലൊക്കെ ആൾക്കാര് പറയില്ലേ, അതുപോലെ എവിടെയും കിട്ടുമെടാ, ഇവിടെയുമുണ്ട്"

"ചുമ്മാ"

"നേര്…"

"പോ ചേട്ടാ ഒന്ന്"

"എടാ വീട്ടിൽ വരുന്നവർ ഉണ്ട്, നമ്മൾ ചെല്ലേണ്ട സ്ഥലവും ഉണ്ട്, നിനക്ക് വേണോ ഡീറ്റെയിൽസ് ഞാൻ തരാമെടാ"

"ഞാനില്ല അതെല്ലാം ഏഴാം മുദ്രയ്ക്ക് എതിരാ…”

“ഏഴാം മുദ്രയോ; നീ എന്തോക്കെയാണീ പറയുന്നത്”

 “ചേട്ടൻ ദൈവം മുദ്ര വെച്ച പത്തുകൽപ്പനകൾ കേട്ടിട്ടില്ലേ, അതിൽ ഏഴാമത് വെച്ച മുദ്ര അതായിരുന്നു, നോ അഡൾട്ടറി... വ്യഭിചാരം പാടില്ലായെന്ന്"

"എടാ അതെല്ലാം അന്നത്തെ കാലത്തു ആവശ്യമായിരുന്നു….അല്ല നീ ഇതെവിടെക്കാ പോകുന്നത്. എനിക്ക് എയർപോർട്ടിൽ അല്ലേ പോകേണ്ടത്, നീ മറന്നു പോയോ"

"മുന്നിലെ റോഡ് കുറെ കഴിഞ്ഞാൽ ബ്ലോക്കാണ്… ഇതുവഴിപോയാൽ വേഗം എത്താം" 

ട്രോള്ളിയിലേക്ക് സാധനങ്ങൾ എടുത്തു വെച്ച് ബൈജു വിഷ്‌ണുവിന്റ്റെ പിന്നാലെ പോയി. ചെക് ഇൻ സമയം നോക്കി തിരികെ വന്നിട്ട് വിഷ്ണു പറഞ്ഞു 

"ധാരാളം സമയമുണ്ട്" 

"എന്നാ ഒരു കാര്യം ചെയ്യ്... എവിടെയാ ആ ഡ്രൈവിംഗ് സ്കൂൾ... പറ" ബൈജു ആകാഷയോടെ ആരാഞ്ഞു

"അങ്ങനെ വഴിക്കു വാ"

"എടാ ഞാൻ ഒരു നമ്പർ തരാം, പക്ഷെ അതിൽ വിളിക്കരുത്, കാരണം കിട്ടൂല്ല, ഇതൊരു ഏജൻറ് ആണ് ചൈനയിൽ നിന്നാണ് ആ നമ്പർ ഓപ്പറേറ്റ് ചെയുന്നത് എന്നാണ് എനിക്ക് തോന്നിയത്. കിട്ടുക വാട്സ്ആപ്പ് മാത്രം. പക്ഷേ അനേഷിച്ചു വരുന്നത് കസ്റ്റമർ ആണോ പോലീസാണോ എന്നറിയുവാൻ അവരുടെ കൈയിൽ ചില ഏർപ്പാടുകൾ ഉണ്ട് അത് നിനക്ക് ബന്ധപ്പെടുമ്പോൾ വഴിയേ മനസിലാകും"

"അപ്പോൾ! ഡ്രൈവിംഗ് സ്കൂൾ എന്ന് സേവ് ചെയ്യാമല്ലേ" ബൈജു ചിരിച്ചുകൊണ്ട് സേവാക്കി.

"നീ വാട്സ്ആപ്പ് ചെയ്‌ത്‌ നോക്കടാ എന്നിട്ട് അവര് പറയുന്നത് പോലെ ചെയ്താൽ മതി"

"ഓ നോക്കട്ടെ"

"ദേ പിന്നെ ഒരു കാര്യം നമ്മുടെ മുറിയിൽ വിളിച്ചു കയറ്റരുത്, താഴെയാ വീട്ടുടമ കണ്ടാൽ ശരിയാവില്ല, അവര് കുടുംബമായിട്ടു താമസിക്കുന്നതല്ലേ, പിന്നെ നിന്നെ അവര് മറ്റേ രീതീയിലെ കാണു"  

" ഉം... നോക്കട്ടെ നമ്പർ വാങ്ങിച്ചെന്നേയുള്ളു… ആലോചിച്ചു ചെയ്യാം" 

തലയ്ക്ക് മുകളിലൂടെ വിമാനങ്ങൾ പറന്നിറങ്ങുന്നുണ്ടായിരുന്നു. ഒരു വേള ബൈജു നിശബ്ധനായി. പള്ളിയിൽ പണ്ടെന്നോ  കാണിച്ച ഇംഗ്ലീഷ് സിനിമ അമ്മയുടെ മടിയിൽ കിടന്നു കണ്ടത് ബൈജുവിനു അപ്പോൾ ഓർമ്മ വന്നു, അതിലെ ഒരു രംഗത്തിൽ അഞ്ചും അഞ്ചും പത്തു കല്പനകൾ മുദ്ര വെച്ച കല്ലുകൾ ഇരു കരങ്ങളിലും പിടിച്ചു മലയിറങ്ങി വരുന്നു മോശയുടെ ചിത്രം അവനെ വേദനിപ്പിച്ചു. അതിലെ ഏഴാം മുദ്ര അവനെ ദൂരെ ഇരുട്ടിൽ നിന്നും തുറിച്ചു നോക്കി. 

എങ്കിലും തിരിച്ചു മുറിയിലേക്കുള്ള ഡ്രൈവിംഗ് വളരെ പെട്ടന്ന് തന്നെ സ്ഥലകാല ബോധത്തിലേക്കും വർത്തമാന ചിന്തയിലേക്കും ബൈജുവിന്റ്റെ മനസിനെ പിടിച്ചു കൊണ്ട് വന്നു, അവൻ കണ്ടു എയർപോർട്ടിൽ പോയി മടങ്ങുന്നവർക്ക് എന്നും ആനന്ദം കൊടുക്കുന്ന, ഇരുവശങ്ങളിലും കത്തി നിൽക്കുന്ന വൈദുതി കാലുകളുടെ കാഴ്ച  എല്ലാവരെയും പോലെ ബൈജുവിൻറ്റെ കണ്ണുകൾക്കും സുഖം കൊടുത്തു കൊണ്ടിരുന്നു.

     

ഏറെ കഴിഞ്ഞിട്ടുണ്ടാവണം ടി വിയിലെ നാട്ടു വാർത്തകളും തല്ലും രാഷ്ട്രിയവും എല്ലാം കഴിഞ്ഞിരിക്കുമ്പോൾ ബൈജുവിന്റ്റെ ഫോൺ ശബ്ദിച്ചു.  

"ഡാ മോനെ… ഞാൻ ഇതാ തെറിക്കുവാട്ടോ! അവസാന ബെല്ലടിച്ചു, ഇനി വിളി നാട്ടിൽ ചെന്നിട്ടു"

"ഓ ശരി വിഷ്‌ണുചേട്ടാ... ഹാപ്പി ജേർണി"

"ഓഹ് താങ്ക്സ് മോനെ; എന്തായി കാര്യങ്ങൾ... വല്ലതും നടന്നോ"

"ഇല്ല ഒരു മടി"

"നീ ഇങ്ങനെ മടി പിടിച്ചിരുന്നോ, അവസാനം നിന്റ്റെ ടൂൾസ് ഉപയോഗിക്കാൻ നേരത്ത് അത് തുരുമ്പു പിടിച്ചിട്ടുണ്ടാകും"

"ഒന്നുപോ ചേട്ടാ, ഇങ്ങേരുടെ ഒരു കാര്യം"

"വേണമെങ്കിൽ മതി… ഞാൻ മതിയാക്കുവാ; ദേ... ഇവിടെ ഒരു തൈക്കിളവി എയർഹോസ്റ്റസ് തള്ളയ്ക്ക് വിളിക്കുന്നു. ഒകെടാ"

"ഓക്കേ... ഹാപ്പി ജേർണി"

തുരുമ്പ് എടുക്കും പോലും ആ തമാശ ബൈജുവിന്റ്റെ ഹൃദയം ഭേദിച്ചു. സകല ഞരമ്പുകളും ഉണർന്നു. അടിവയറ്റിൽ ഒരു വല്ലാത്ത തുളുമ്പൽ അവനെ മദിച്ചു. ഒന്ന് പോയി നോക്കിയാലോ. ഇതെല്ലാം ഓരോ അനുഭവങ്ങൾ അല്ലേ. പക്ഷേ പോലീസെങ്ങാനും പിടിച്ചാലോ. ഏതൊരു സുഖത്തിനും ഒരു റിസ്‌ക് ഉണ്ട്. ഞാൻ ഒരു ചെറുപ്പക്കാരൻ എനിക്കിനി എന്ത് വരാൻ. ഒന്ന് നേരിടുക തന്നെ. എല്ലാം അനുഭവിക്കണം നല്ലതും ചീത്തയും എന്ന് അമ്മയെപ്പോഴും പറയാറുള്ളത് അവനു ഓർമ്മ വന്നു.

അവന്റ്റെ കൈകൾ യാന്ത്രികമായി ആ നമ്പറുകൾ  വാട്സ്ആപ്പിലേക്ക് ആഡ് ചെയ്തു സേവ് ആക്കി. അങ്ങനെ ഒടുവിൽ വാട്സ്ആപ്പ് അവൻ തുറന്നു, അതിന്റ്റെ ഡി പി കണ്ടതും ബൈജുവിന്റ്റെ മനസ് അവിടെ പറന്നെത്തുവാൻ ആഗ്രഹിച്ചു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു ചൈനീസ് കാരത്തി എന്ന് തോന്നിക്കുന്ന ഒരു നമ്പർ വൺ സുന്ദരി.  മുൻപ് സിഗ്നലിൽ  ആ സായിപ്പ് എമ്പോക്കിയുടെ കൈ പിടിച്ചു നടന്നു പോയതിനേക്കാൾ പതിന്മടങ്ങു മിടുക്കി. എത്രയോ വേഗതയിൽ ആ നമ്പറിലേക്കു അവൻ മെസ്സേജുകൾ അയച്ചു. 'ഹാലോ'. പെട്ടെന്ന് ടി വി വരെ ഓഫ് ചെയ്‌തുകൊണ്ട് ബൈജു തലങ്ങും വിലങ്ങും മുറിക്കുള്ളിൽ നടക്കുവാൻ തുടങ്ങി ഒരു മറുപടിയും വരുന്നില്ല. ആ സുന്ദര മുഖം അപ്പോഴേക്കും അവന്റ്റെ മനസ്സിൽ പതിഞ്ഞു പോയി. കിടക്കയിലേക്ക് ചെന്ന് കൊണ്ട് അവൻ തലയിണയെ നെച്ചോട് ചേർത്ത് അവൾ ആ കിടക്കയിൽ വന്നിരുന്നവെങ്കിൽ എന്ന് ആഗഹിച്ചു. പക്ഷേ എങ്ങനെയാണൊരു തുടക്കം? എന്താണ് ഞാൻ ചെയുക? കൂട്ടുകാരോടൊപ്പം ചില നീല ചിത്രങ്ങളിലെ രതി നിമിഷങ്ങൾ കണ്ടത് അവന്റ്റെ മനസിലിലേക്ക് കടന്നു വന്നു. ബൈജു വികലമായ ചില സങ്കൽപ്പങ്ങൾ മനസ്സിൽ അടുക്കി വെച്ചു. ഒരു വേള അവൻ തന്നോട് തന്നെ പറഞ്ഞു 'അല്ല ഞാനൊരു പ്രൈവറ്റ് കോച്ചിങ്ങിനു പോകുവല്ലേ? ബാക്കി അവിടെ നിന്നും കിട്ടുമായിരിക്കും;  പിന്നെയെന്തിനീ ശങ്ക!’

ബൈജുവിന് അധികം വൈകിക്കേണ്ടി വന്നില്ല അപ്പോഴേക്കും മറുപടി മെസ്സേജ് കിട്ടി.  

'ഹായ് ആർ യു എ സീരിയസ് കസ്റ്റമർ?

ബൈജു ഒരു  നിമിഷം സ്‌തബ്ധനായി, പെട്ടെന്ന് ധൈര്യം വീണ്ടെടുത്ത് അവൻ തിരിച്ചെഴുതി 'എസ്'

'ഡു യൂ വാണ്ട് മസാജ് ഓർ സേഫ് സെക്സ്?'

'ഉം… ഐ വാണ്ട് ബോത്ത്!'

'വൺ സേഫ് സെക്സ് 300, റ്റൂ സേഫ് സെക്സ് ഇൻ വൺ അവർ 500 ഫുൾ ബോഡി മസാജ് 100, ഡു യു നീഡ് ആൽക്കഹോൾ വൺ പെഗ് 50, വൺ ബിയർ 50. ഇഫ് യു സീരിയസ് ടെൽ മീ എസ് നൗ; അദർ വൈസ് ഡു നോട്ട് ഡിസ്റ്റർബ് മീ' 

അതൊരു കോപ്പി പേസ്റ്റ് മെസ്സേജ്‌ ആണെന്ന് ബൈജുവിന് തോന്നി, ആ മെസ്സേജ്‌ ഇന്ന് ആഴ്ചവട്ടത്തെ അവസാനത്തെ പ്രവർത്തിദിവസത്തിൽ എത്ര മൊബൈലുകളിൽ എത്തിയിട്ടുണ്ടാവാം എന്നവൻ ആലോചിക്കാതിരുന്നില്ല. മണലാരണ്യത്തിൽ ഇത്തിരി സുഖം മോഹിക്കുന്നവർ ഇന്ന് പ്രതീക്ഷയോടെ രതി നുകരുവാൻ തയാറെടുക്കുന്നുണ്ടാവും. അവരുടെ ആഗ്രഹങ്ങളെ പൂർത്തീകരിക്കുവാൻ വാസവദത്തമാർ കുളിച്ചൊരുങ്ങി, മണപ്പിച്ച കുപ്പായങ്ങളും, പൂക്കളുള്ള അടിവസ്ത്രങ്ങളും, എണ്ണയും ക്രീം പുരട്ടി മൃദുലമാക്കിയ സ്തനങ്ങളുമായി ഇപ്പോൾ.... അതിൽ ഇന്നൊരെണ്ണം… തനിക്കുവേണ്ടി. അവൾ എനിക്ക് മുൻപ് ഇന്ന് ആരുടെയെങ്കിലും ഇച്ഛയ്ക്കായി അടിവസ്ത്രം ഉരിഞ്ഞിട്ടുണ്ടാവുമോ! അതിന്റ്റെ വിയർപ്പ് അവളിൽ ഉണ്ടാവുമോ? ബൈജു ഒരുവേള ആലോചിച്ചു. ഒടുവിൽ മടിക്കാതെ അവൻ ടെക്സ്റ്റ് ചെയ്‌തു 'എസ്'. 

അത് ബൈജുവിന്റ്റെ ഒരു ഉറച്ച തീരുമാനമായിരുന്നു, കാരണം അപ്പോഴേക്കും ആ സുന്ദരികുട്ടിയുടെ മുഖം അവനെ കീഴടക്കിയിരുന്നു. ഒറ്റ ഒരു എസ്. ഒരിക്കലും മാറ്റിവെക്കാനാവാത്ത ഒരാഗ്രഹസാഫല്യം.

കാർ ഇരുട്ടിൽ പാർക്ക്‌ ചെയ്തിട്ട് ബൈജു ഒരു നിമിഷം അവന്റ്റെ കാറിൽ തന്നെയിരുന്നു. പെട്ടെന്ന് മെസ്സേജ് വീണ്ടും വന്നു 'ആർ യു കമിങ് ഓർ നോട്ട്'

'ഐ ആം ആൾറെഡി ഹിയർ'

'ദെൻ കം ഓൺ, ഡോണ്ട് വേസ്റ്റ് ഔർ ടൈം'

'വാട്ട് ഐ ഹാവ് റ്റു ഡു' ബൈജു മറുപടി ടെക്സ്റ്റ് ചെയ്തു

'ഡിഡ് യു ഫോളോ മൈ ലൊക്കേഷൻ മാപ്പ്'

'എസ്'

'വാട്ട് യു സീൻ നൗ'

'എ സ്കൂൾ ഗേറ്റ് ലെഫ്റ് സൈഡ് ഓപ്പോസിറ്റ് റ്റു ദി ഗേറ്റ് എ 10 സ്റ്റോറി ബിൽഡിങ്'

'ഗുഡ്… സെൻറ് മീ ദി ബിൽഡിങ് പിക്ചർ'

'എസ്'

ബൈജു അപ്രകാരം ഓരോ കാര്യങ്ങൾ ചെയ്തു, ആ കാറിൽ ഇരുന്നു കൊണ്ട് തന്നെ അവൻ ആദ്യം ബിൽഡിങ്  ഫോട്ടോ എടുത്തയച്ചു. പൊടുന്നനെ അടുത്ത മെസ്സേജ് എത്തി.

'സെൻഡ് മി യുവർ പിക്ചർ? ഐ മീൻ സെൽഫി'

അവൻ കാറിനുള്ളിലെ ലൈറ്റ് അൽപ്പം നേരത്തേയ്ക്ക് ഓൺ ചെയ്‌തു, പെട്ടെന്ന് അവനു രാവിലെ അമ്മ വിളിച്ചതോർമ്മ വന്നു, 'മോനെ സാലി ആന്റിയുടെ മൊബൈലിലേക്ക് നീ നിന്റ്റെ ഫോട്ടോ ഒന്നയക്കുമോ ആന്റിയുടെ കൂടെ വർക്ക് ചെയ്യാൻ സ്കൂളില് ഒരു പുതിയ കുട്ടി വന്നിട്ടുണ്ട്. നല്ല ചന്തമുള്ള ഒരുകുട്ടി, നീ ഫോട്ടോ ഒന്നയക്കുമോ' 'എന്തിനാ അമ്മേ എന്റ്റെ സമയം കളയുന്നേ സാലി ആന്റ്റി പറഞ്ഞ സുന്ദരിയല്ലേ അമ്മ വേറെ പണി നോക്ക്'

ബൈജു അൽപ്പം മടിയോടെ മൊബൈൽ ക്യാമറ ഓണാക്കി, ആ ഇരുളിലും അവന്റ്റെ നല്ല മുഖം പതിയുവാൻ അവനു പല തവണ ശ്രമിക്കേണ്ടി വന്നു. ഒടുവിൽ അവനാ സെൽഫി അയച്ചു കൊടുത്തു. ഇനി എന്താണാവോ അടുത്ത പുലി വാല്. ഇതൊരുതരം ഹൈഡ് ആൻഡ് സീക് ഗെയിം പോലെ അവനു തോന്നിച്ചു. എന്തായാലും നനഞ്ഞു ഇനി അവളെ കണ്ട് ഒരു ചുംബനം എങ്കിലും കൊടുത്തിട്ടേ കുളിച്ചു കയറുന്നുള്ളു. ബൈജു അടുത്ത നിർദേശത്തിനായ് കാതോർത്തു., തുടർന്ന് അവന്റ്റെ മുൻപോട്ടുള്ള ഓരോ യാത്രയിലും ആവശ്യപ്പെട്ട ബിൽഡിങ് നമ്പർ, ലിഫ്റ്റ് ലോബി, ഫ്ലോർ നമ്പർ എല്ലാത്തിന്റെയും പടങ്ങൾ. ഒടുവിൽ!

'ഗോ റ്റു റൂം നമ്പർ 9, ആൻഡ് സെൻറ് മീ ദി ഡോർ പിക്ചർ' 

ബൈജു ആ മുറിക്കു മുൻപിലെത്തി അതേപോലെ ചെയ്തു, അവന്റ്റെ ഹൃദയം പട പട മിടിച്ചു, അടുത്ത നിമിഷം വാതിൽ തുറക്കപ്പെടും. തന്റ്റെ ജീവിതത്തിൽ ഇനി ഏഴാം മുദ്രയ്ക്കുള്ള പവിത്രത നഷ്ടപ്പെടുവാൻ ഏതാനും സെക്കൻഡുകൾ മാത്രം. ചെറിയ തെറ്റുകൾ ചെയ്തപ്പോൾ ശകാരിച്ചു നേരെയാക്കാൻ നോക്കിയ മരിച്ചുപോയ അപ്പൻ അവന്റ്റെ മനസ്സിലേക്ക് വന്നു, ചൂരലിന്റ്റെ സഹായത്താൽ പുസ്തത്തിന്റ്റെ  ഓരോ താളുകളും മനഃപാഠമാക്കിയതും അതിൽ ഓരോന്നും തെറ്റിക്കുമ്പോൾ അടി തന്നു വളർത്തിയ അമ്മയെ, ഒടുവിൽ തന്നെ തെറ്റിന്റ്റെ ഈ സ്കൂളിൽ പഠിക്കുവാൻ ചേർത്ത വിഷ്‌ണുച്ചേട്ടനെ! 

മുദ്രകൾ അടർന്നു വീണു. ആ വാതിൽ തുറക്കപ്പെട്ടു! തന്നെക്കാൾ പൊക്കം കുറഞ്ഞ ചുക്കി ചുളിഞ്ഞ മുഖമുള്ള ഒരു ചൈനീസ് സ്ത്രീ വാതിൽ പാതി തുറന്നു പിന്നീട് അവർ അവരുടെ മൊബൈലിൽ സൂക്ഷിച്ചു നോക്കി. തന്റ്റെ മുഖം ഉറപ്പ് വരുത്തുകയാവും എന്ന് ബൈജുവിന് മനസിലായി. ആ വാതിൽ തന്റ്റെ മുന്നിൽ തുറക്കുന്നത് ബൈജു കണ്ടു. എവിടെ അവൾ എന്റ്റെ ഈ രാത്രിയിലെ കാന്ത! അവൻ സന്തോഷത്തോടെ അകത്തേക്ക് പ്രവേശിച്ചു.

വാതിൽ കടന്ന് ഫോയറിൽ നിന്നും ഡ്രോവിങ് റൂമിലേക്ക് പ്രവേശിച്ച ബൈജു ഞെട്ടിപ്പോയി. അവിടെ വെളുത്തു അൽപ്പാൽപ്പം തടി വെച്ചിട്ടുള്ള കുറെ ചൈനേഷ്യൻ എന്ന് തോന്നിക്കുന്ന സ്ത്രീകൾ ഒരു ഷോപ്പിൽ ചെറിപ്പഴങ്ങൾ വിൽക്കുവാൻ അടുക്കി വെച്ചിരിക്കുന്നതുപോലെ നിൽക്കുന്നു. ബൈജു അപ്പോഴും ആ കുറിയ പ്രായം ചെന്ന സ്ത്രീ അവന്റ്റെ കൈയിൽ നിന്നും പിടുത്തം വിട്ടിട്ടുണ്ടായിരുന്നില്ല എന്ന് ശ്രദ്ധിച്ചു. അവർ അവനെ ഒരു മുറിയിലേക്ക് കൊണ്ട് പോയി ഇടം കണ്ണിട്ടു അവൾ എവിടെ എന്ന് നോക്കിയ ബൈജു കണ്ടു മറ്റു സ്ത്രീകൾ ഓരോ മുറികളിലേക്ക് പിൻവലിയുന്നു. ആ സ്ത്രീ അവനെ ആ മുറിക്കുള്ളിലാക്കി ഭിത്തിയോട് ചേർത്ത് നിറുത്തി അവരുടെ ചെറിയ സ്തനങ്ങൾ അവന്റ്റെ നെഞ്ചിനു താഴെ അമർത്തികൊണ്ടു ചോദിച്ചു 

"ഡു യു നീഡ് മസ്സാജ് ഫസ്റ്റ് ഓർ സെക്സ്, ആൻഡ് ഹൗ മെനി സെക്സ് യു വാണ്ട്?"

ബൈജു ശ്രദ്ധിച്ചു ആ ഇംഗ്ലീഷ് നല്ലതായിരുന്നില്ല, അവരുടെ വായിൽ നിന്നും സിഗററ്റിന്റ്റെ ദുർഗ്ഗന്ധം വമിക്കുന്നുണ്ടായിരുന്നു.

"ഐ... ഐ.... നീഡ് ബോത്ത്"

"വൺ സെക്സ് ഓർ റ്റു സെക്സ്?"

"റ്റു" വിറച്ചുകൊണ്ടാണ് അവൻ അത് പറഞ്ഞത്.

"ഗിവ് മി മണി 600?"

"വെയർ ഈസ് ദി ഗേൾ?"

അത് കേട്ടതും അവർ ദേഷ്യത്തിൽ സ്തനങ്ങളെ വീണ്ടും അമർത്തികൊണ്ടു ചോദിച്ചു, 

"വിച്ച് ഗേൾ?"

പെട്ടെന്ന് ബലം പിടിച്ചു കുതറിമാറികൊണ്ട് ബൈജു വാട്സ്ആപ്പ് ഡി പി തുറന്നു കാണിച്ചു കൊണ്ടു ചോദിച്ചു "വെയർ ഈസ് ദിസ് ഗേൾ"

അതിലേക്ക് നോക്കി കൊണ്ട് അവർ പറഞ്ഞു "ദിസ് ഗേൾ?" എന്നിട്ടവർ ചിരിച്ചു കൊണ്ട് വീണ്ടും ആവശ്യപ്പെട്ടു "വെയർ ഈസ് ദി മണി?"

"വെയർ ഈസ് ദിസ് ഗേൾ? ഐ വാണ്ട് ഹേർ"

"വാട്ട് യു മീൻ?"

ബൈജു വീണ്ടും തുടർന്നു "വെയർ ഈസ് ദി ഗേൾ?"

അവർ പെട്ടെന്ന് വാതിൽ തുറന്ന് പുറത്തുപോയി മറ്റൊരു സ്ത്രീയെ കൊണ്ട് വന്നു വിട്ടിട്ടു പോയികളഞ്ഞു

മുടിയെല്ലാം ഉയർത്തി കെട്ടി, നല്ല വലിപ്പമുള്ള തുറിച്ച സ്തനങ്ങളും അത്യാവശ്യ ശാരീരിക രൂപവുമുള്ള ഒരു സ്ത്രീ, അവരെത്തിയ ഉടനെ വാട്സാപ്പിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ട് മെസ്സേജ് അയക്കുന്നുണ്ടായിരുന്നു. പെട്ടെന്നൊരു മറുപടി കിട്ടിയിട്ടാവണം അവൾ ചെറിയ ഫ്രോക് ഉയർത്തി ബൈജുവിന്റ്റെ മുൻപിൽ ഒരു സീൽക്കാരം പുറപ്പെടുവിച്ചു കൊണ്ട് ചോദിച്ചു "ഡു യു നീഡ് വൺ ഓർ റ്റു സെക്സ്?" അവരുടെ ചുവന്ന ചുണ്ടുകൾ ബൈജുവിന്റ്റെ ചുണ്ടുകളിൽ ഒരു ഉരസിൽ നടത്തി കടന്നു പോയി. അപ്പോൾ ബൈജുവിന് ഒരു കാര്യം മനസിലാക്കി പഴയ സ്ത്രീയിൽ നിന്നും കോൺട്രാക്ട് മാറി ഇവൾ എടുത്തു അതിന്റ്റെ അനുവാദവും കണക്കും രേഖപെടുത്താനാണീ മെസ്സേജ് നടത്തിയതെന്ന് ബൈജു ചോദിച്ചു "വെയർ ഈസ് ദിസ് ഗേൾ?"

"ദിസ് ഗേൾ! വൈ? ആം ഐ നോട്ട് ഗുഡ്?” 

"വെയർ ഈസ് ദിസ് ഗേൾ?" അൽപ്പം ദേഷ്യത്തിലാണ് ബൈജു ഇത്തവണ ചോദിച്ചത്.

അതിനു മറുപടി ഒരു വലിയ ചിരിയായിരുന്നു.

പെട്ടെന്ന് ആ സ്ത്രീ വാട്സ്ആപ്പിൽ എന്തൊക്കെയോ മന്സിലാകാത്ത ഭാഷയിൽ സംസാരിച്ചു കൊണ്ടും തിരിച്ചു വരുന്ന മെസ്സേജ് ശ്രവിച്ചു കൊണ്ടും ബൈജുവിനെ വാതിൽ തുറന്നു പുറത്തേയ്ക്കുള്ള മുഖ്യ കവാടം വരെ അനുഗമിച്ചു അതിനുശേഷം അവൾ വാതിൽ തുറന്നു അവനെ പിടിച്ചു വെളിയിലേക്ക് തള്ളി വാതിലടച്ചു. ആരെങ്കിലും കണ്ടുവോ എന്നറിയുവാൻ അവൻ തിരിഞ്ഞു നോക്കിയെങ്കിലും ബൈജു ലിഫ്റ്റ് ലോബ്ബിയിൽ ആരെയും കണ്ടില്ല; പകരം തലയ്ക്കു മുകളിൽ തുങ്ങി കിടക്കുന്ന ഒരു ക്യാമറ കണ്ടു ബൈജു ഞെട്ടി. ലിഫ്റ്റ് ബട്ടൺ അമർത്തിയതും വേഗം തന്നെ അതിന്റ്റെ വാതിലുകൾ തുറക്കപ്പെട്ടു. അവൻ അതിൽ താഴേയ്ക്ക് കുതിച്ചു. 

കാറിലെത്തി ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ബൈജുവിന്റ്റെ ഫോണിൽ ഒരു മെസ്സേജ് എത്തി 

"സോറി ലേഡീസ് ആർ ഡിഫറെൻറ്; ഐ വാസ് റോങ്ങ്, ക്യാൻ യു ഗോ അനദർ ബിൽഡിങ്?"

വിടുവാൻ കൂട്ടാക്കാതെ ബൈജു പറഞ്ഞു "എസ് "

അയച്ചുകിട്ടിയ ലൊക്കേഷൻ മാപ്പു പിന്തുടർന്നും, പറഞ്ഞ എല്ലാ ഫോട്ടോകളും അയച്ചു ഹൈവേ അടുത്തുള്ള മറ്റൊരു വമ്പൻ കെട്ടിടത്തിന്റ്റെ നാലാമത്തെ നിലയിൽ അവൻ എത്തി. 

വാതിൽ തുറന്നതും കുറെ തടിച്ചി പാറുകളെ അവിടെ കണ്ട ബൈജു സ്തബ്ധനായി പോയി. പെട്ടെന്ന് അതിലൊരു സുന്ദരി മുൻപോട്ടു വന്നു അവൻറ്റെ കൈക്കു പിടിച്ചു ഒരു മുറിക്കുള്ളിലേക്ക് കൊണ്ട് പോയി അവിടെ തീരെ വെളിച്ചം ഉണ്ടായിരുന്നില്ല. ഒരു വശത്തുണ്ടായിരുന്ന ടോയ്‌ലെറ്റിൽ നിന്നും വെളിച്ചം ആ മുറിക്കുള്ളിലേക്ക്  പാളി വീഴുന്നുണ്ടായിരുന്നു, പെട്ടെന്നു ചില ശീല്കാര ശബ്ദങ്ങൾ കേട്ട ബൈജു ഞെട്ടിപ്പോയി ആ മുറിയിൽ സ്റ്റാൻഡ് വെച്ച് മറച്ചിരുന്ന ഒരു മുലയിൽ ആഴ്‌ചവട്ടം  കൊതി തീർക്കാൻ വന്നുചേർന്ന ഒരുവൻ മറ്റൊരു സ്ത്രീയുമായി കാമകേളികൾ നടക്കുന്നു. മറ്റൊരു ബെഡ് താഴെ എതിർ വശത്തായി കിടക്കുന്നു. അവിടേക്ക് ബൈജുവിനെ നയിച്ചുകൊണ്ട് ആ സ്ത്രീ അവനോടു പണം ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും ആലോചിക്കാതെ ബൈജു അവളുടെ കൈ വിടുവിച്ചു കൊണ്ട് ഒരു കൊടുംകാറ്റ് പോലെ പുറത്തേക്കു കുതിച്ചു. കാറിൽ എത്തിയിട്ടാണ് അവൻ നിന്നതു തന്നെ. കുറെ നേരം അലഞ്ഞു തിരിഞ്ഞതിന്റ്റെ ക്ഷീണത്തിൽ അവൻ കിതപ്പകറ്റി സ്റ്ററിങ്ങിൽ കമിഴ്ന്നു കിടന്നു.

ബൈജുവിന് ഏറെനേരം കിടക്കേണ്ടി വന്നില്ല. ഒരു ലൊക്കേഷൻ മാപ്പും അതിന്റെ പിറകെ ഒരു മെസ്സേജും വന്നു ' പ്ളീസ് ഗോ റ്റു ഹോട്ടൽ മിൻമിൻ റൂം നമ്പർ 710, വൺ ലേഡി ഈസ് ഫ്രീ നൗ ഗോ ആൻഡ് എൻജോയ് യുവർ സെക്സ് വിത്ത് ഹേർ'

ഒട്ടും ആലോചിക്കാതെ ബൈജു തന്റ്റെ ആഗ്രഹ പൂർത്തീകരണത്തിനായി പുറപ്പെട്ടു. ആ മുറിക്കു മുന്നിലെത്തുവാൻ ഏറെ കടമ്പകൾ അവനു കടക്കേണ്ടി വന്നു. 710 മുറിയുടെ കോറിഡോറിൽ അവൻ ഏറെ നേരം നിൽക്കേണ്ടി വന്നു. പെട്ടെന്ന് ഒരു മുറിയിൽ നിന്നും വാതിൽ തുറന്നു ഒരു തല മാത്രം കണ്ടു വേഗത്തിൽ അത് ഉള്ളിലേക്ക് വലിഞ്ഞു അവൻ അവിടേക്ക് നടന്ന് ആ മുറിക്കുള്ളിൽ പ്രവേശിച്ചു. അതി സുന്ദരമായ ഒരു ഹോട്ടൽ മുറി ഡിം ലൈറ്റുകൾ കൊണ്ട് നിറഞ്ഞു കിടക്കുന്നു. മനോഹരമായി വിരിക്കപ്പെട്ട കിടക്ക, വുഡ് മാറ്റ് ഫ്ളോറിങ്, ചന്തമുള്ള കർട്ടൻ, കൊതിപ്പിക്കുന്ന പെർഫ്യൂം ഏതാനും നിമിഷം മുൻപ് സ്പ്രേ ചെയ്തിട്ടുണ്ട്. പുറം തിരിഞ്ഞു നിൽക്കുന്ന സ്ത്രീ അവനോടു പറഞ്ഞു 

"യു നീഡ് വൺ അവർ സെക്സ്?"

"എസ്" 

"ഗിവ് മണി 500?" 

"ഐ വാണ്ട് റ്റു സീ യുവർ ഫേസ്?" ബൈജു അധികാരത്തിൽ ആവശ്യപ്പെട്ടു.

"യു നീഡ് റ്റു ഹാവ് സെക്സ് വിത്ത് മി?, ഓർ യു ആർ ഗോയിങ് റ്റു പ്രൊപ്പോസ് മി? ഗിവ് മണി ഫസ്റ്റ്"

ബൈജു പണം കൊടുത്തു അവളത് എണ്ണുവാൻ തുടങ്ങിയതും അവൻ പിറകിൽ നിന്നും അവളെ വട്ടം പിടിച്ചു കവിളിന്റെ ഓരം ചേർത്ത് പുറകിൽ നിന്നും ചുംബിച്ചു. അവളാ ചുംബനം യാതൊരു പ്രതികരണവും കൂടാതെ സ്വീകരിച്ചു, ആ സമയമത്രയും പണമെന്നുന്നതിൽ ആയിരുന്നു അവളുടെ ചിന്ത മുഴുവനും. പണം കുനിഞ്ഞു തലയിണയുടെ അരുകിൽ വെച്ചിട്ട് അവൾ ഇട്ടിരുന്ന കളറുള്ള പർദ്ദ നീക്കം ചെയ്തു. നൂൽ ബന്ധമില്ലാതെ വിവസ്ത്രയായ ഒരു പെൺകുട്ടി മുൻപിൽ എന്തിനും തയ്യറായി നിൽക്കുന്നു. ബൈജു ഒരു നിമിഷം ഞെട്ടിപ്പോയി. ആ മുഖത്തു നോക്കി. പെട്ടെന്ന് അവൾ ചോദിച്ചു 

"താൻ മലയാളി ആണല്ലേ, ഞാനും മലയാളിയാ, കൊല്ലത്തുകാരി"

"നിങ്ങൾ?"

"ഇത് എന്റ്റെ തൊഴിലാണ്, ഞാനൊരു സെക്സ് വർക്കർ ആണ്"

"ഞാൻ ഉദ്ദേശിച്ച ആളിനെ"

"ഏതവളെയാ തൻ വാട്സ്ആപ്പ് ഡി പി യിൽ കണ്ടത്, എങ്കിൽ ഐശ്വര്യയുടെ ഫോട്ടോ വെച്ചാൽ തനിക്കവരെ വേണമെന്ന് പറയുമോ"

"അപ്പോൾ?"

"തൻ കണ്ട ഡി പി ചൈനയിലെ ഏതോ വമ്പൻ അഡ്വെർടൈസ്‌മെൻറ്റ് ഗേൾ ആണ്"

"ഛെ ഞാൻ!"

"തനിക്ക് എന്നെ വേണമെങ്കിൽ അനുഭവിച്ചിട്ടു പോകു, ഇല്ലെങ്കിലും പോകാം ഞാൻ തടയില്ല പക്ഷെ പണം ഇനി തിരിക തരില്ല"

ബൈജു അവളെ ഒന്ന് നോക്കുക മാത്രം ചെയ്‌തു.

"ഇത് എന്റ്റെ ജോലിയാണ്! അതിനേക്കാൾ ഉപരി ഞാനൊരു പെൺകുട്ടിയാണ് എനിക്ക് വികാരം കൂടിയുണ്ട്, ഇന്ന് വൈകിട്ട് മുതലുള്ള എന്റ്റെ കാത്തിരിപ്പ്. താൻ എന്നെ അനുഭവിക്കില്ല, തനിക്കതിനു കഴിയില്ല എന്ന് തന്റ്റെ മുഖത്തു നിന്നും എനിക്കറിയാം. തന്റ്റെ തടി കേടാക്കേണ്ടെങ്കിൽ വേഗം വിട്ടോ. നിവർത്തികരിക്കാത്ത എന്റ്റെ വികാരത്തിനുള്ള പിഴയാണ് ഈ പണം" പർദ്ദ എടുത്തു ചുറ്റി, തലയിണക്കിടയിൽ നിന്നും പണമെടുത്തു കൊണ്ടവൾ ഒരു മേശവലിപ്പ്‌ തുറന്ന് അതിലേക്കിട്ടിട്ടു ബൈജുവിനെ തുറിച്ചു നോക്കി. ഏറെ നേരത്തെ കാത്തിരിപ്പിന്റ്റെ അമർഷമത്രെയും ആ നോട്ടത്തിൽ ചാട്ടുളി പോലെ നിന്നു.

ഇത്തവണ ബൈജു നോക്കിയത് അവൾ കരയുന്നുണ്ടോ എന്നറിയാനാണ്

"തനിക്കറിയുവോ ഇന്നത്തെ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ തമാശയാണ് താൻ, പൊട്ടൻ" 

അവന്റ്റെ എല്ലാ പ്രതീക്ഷകളും ചോർന്നു പോയി. ഒരു നിമിഷം ഒന്നുമില്ലാതായതുപോലെ, ചൂളിപോയതുപോലെ. ആ പെൺകുട്ടി വീണ്ടും ചുണ്ടുകൾ കടിച്ചുകൊണ്ട് അവളുടെ വികാരം അടുക്കുവാൻ പാട് പെടുന്നത് കണ്ടിട്ടും അവന്റ്റെ ഉള്ളിൽ സെക്സ് വേണമെന്ന് ഒട്ടും തോന്നിയില്ല. ഒരു നിമിഷം പോലും അവളെ നോക്കാതെ ബൈജു വാതിൽ തുറന്നു വേഗത്തിൽ പുറത്തേക്കു പോയി. കാറിൽ എത്തുവോളവും പിന്നീട് വീടെത്തുവോളവും കടുത്ത നിരാശ അവനെ വേട്ടയാടി. ജീർണിച്ചുപോയ വികാരങ്ങളുടെ നൈതതയിൽ ഇപ്പോൾ ആ പെൺകുട്ടി എന്ത് ചെയുന്നുണ്ടാവും. അല്ല അവൾക്കിതെന്തു ഞാനല്ലെങ്കിൽ മറ്റൊരാൾ. പുലരുവോളം അവൾക്കു വേഴ്ച അത് അനുഭവിക്കാം. പക്ഷേ തന്റ്റെ ആഗ്രഹ സാഫല്യത്തിന് വിഘ്‌നം ഉണ്ടായി. സത്യത്തിൽ താൻ എന്താണ് ആഗ്രഹിച്ചത് ഒരു സുന്ദരിയായ പെൺകുട്ടിയെ! എന്തിന്, ഒരു നേരത്തെ സെക്സിനു താൻ മുഖത്തിന് മാത്രം ഇത്ര പ്രാധാന്യം കൊടുത്തു. അപ്പോൾ ഉള്ളിൻറ്റെ ഉള്ളിൽ തനിക്കു വേണ്ടത് ചില നിമിഷങ്ങളിലേക്കുള്ള പെണ്ണിനെയല്ല! ജീവിതം മുഴുവനുമുള്ള ഒരു ഇണയെയാണ്! അതിന്റ്റെ തിരങ്ങെടുപ്പു് വേണ്ടത് വേശ്യാലയത്തിലല്ല. അതിനു അവിടം കഴിയില്ല എന്ന് മനസിലായിരിക്കുന്നു. തെറ്റ് എവിടെയാണ്? പെട്ടെന്ന് ബൈജുവിന്റ്റെ ചിന്തകൾക്ക് വിരാമമിട്ടു കുറെ മെസേജുകൾ തുടരെ തുടരെ  ആ സെക്സ് ഏജന്റിന്റ്റെ ഫോണിൽ നിന്നും എത്തി. വേഗത്തിൽ അവൻ അടുത്തുകണ്ട പാർക്കിംഗ് ബേയിൽ കാർ നിറുത്തി. അവൻ മെസ്സേജ് തുറന്നു അതിൽ മംഗ്ലീഷിലും ഇംഗ്ലീഷിലുമായി ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു. "നിനക്ക് അത്ര കഴപ്പാണെങ്കിൽ നല്ലൊരണത്തെ നോക്കി കെട്ടി വീട്ടിൽ ഇരുന്നു കൂടെ, ഞങ്ങളുടെ ജോലിയെ തടസം ചെയുന്നത് എന്തിന്? ഗെറ്റ് ലോസ്റ്റ് യു ബസ്റ്റാർഡ്, ഡോണ്ട് മെസേജ് മി എഗൈൻ, ഐ വിൽ ബ്ലോക്ക് യു നൗ"  ബൈജു ആകെ തകർന്നു പോയി. എങ്ങനെയോ അവൻ ആ കാറിൽ വീടെത്തി.  

ഏറെ നേരം ബൈജു ഷവറിന്റ്റെ കീഴിൽ നിന്നു. ചിന്തകൾക്ക് ബാല്യമേയുണ്ടായിരുന്നുള്ളു. അവന്റ്റെ മനസ്സിൽ നിന്നുമത്‌ കുത്തിയൊഴുകിപോയി. ഷവറിൻറ്റെയൊപ്പം അൽപ്പം കണ്ണീരും കലർന്നു. ശൂന്യത. ടോയ്‌ലെറ്റിൽ നിന്നും ബൈജു നേരെ പോയത് മൊബൈലിലേക്കാണ്. സമയം കണ്ടു. ഇപ്പോൾ പാതിരാവ് ആയിട്ടുണ്ടാവും, എന്നാലും വേണ്ടില്ല. അവൻ മൊബൈലിൽ കുറെ കുത്തിയതിനുശേഷം അവൻറ്റെ അമ്മയെ വിളിച്ചു. മൂന്നാമത്തെ വിളിക്കേ അമ്മ ഫോൺ എടുത്തുള്ളൂ.  

"മോനെ നീയോ… എന്ത് പറ്റി ഈ പാതിരാത്രിയിൽ?" അൽപ്പം ഭയത്തോടെ അവർ പ്രതികരിച്ചു

"അമ്മ പേടിക്കാതെ ഒന്നുമില്ല, പിന്നേ ഞാൻ സാലി ആൻറ്റിക്ക് എന്റ്റെ ഫോട്ടോ അയച്ചു, ആ കുട്ടിയുടെ ഒരു ഫോട്ടോ എനിക്ക് അയക്കുവാൻ അമ്മ ഒന്ന് നിർബന്ധിക്കണേ… നാളെത്തന്നെ, പിന്നെ... പിന്നെ... നോക്കട്ടെ ഏറിയാൽ മൂന്ന് നാല് ദിവസത്തിനുള്ളിൽ ഞാൻ നാട്ടിലെത്തും" 

"അത് നന്നായി; പക്ഷേ നീയല്ലേ പറഞ്ഞത് നിനക്ക് ഇക്കൊല്ലം ലീവൊന്നും കിട്ടില്ലയെന്ന്"

"അല്ല അമ്മ ലീവുണ്ട് ഞാൻ വരാം"  

"ഉവ്വോ സന്തോഷായി…. ഞാൻ എല്ലാവരോടും പറഞ്ഞേക്കാം"

"ശരി അമ്മ കിടന്നോളു" 

"ഇല്ല ഇനി ഉറങ്ങുന്നില്ല, വൈകിട്ട് മുതൽ നിനക്കെന്തോ ആപത്തു പറ്റിയെന്നുകരുതി ഞാൻ പ്രാത്ഥിച്ചു കൊണ്ടിരിക്കുവായിരുന്നു അതിനിടയിൽ അറിയാതെ ഉറങ്ങി പോയതാ" 

ബൈജു തേങ്ങി പോയി. ഒരു നിമിഷം അവൻ നിശ്ചലനായി, പിന്നെ ഫോൺ കട്ട് ചെയ്‌തിട്ട്‌ അടുത്ത നമ്പർ വിളിച്ചു 

"ആൻറ്റോ സാർ"

"എന്താ ബൈജു ഈ രാത്രിയിൽ"

"സർ എനിക്ക് നാട്ടിൽ പോകണം. എന്റ്റെ കല്യാണത്തിന്"

"ഇന്ന് രാത്രിയിൽ തന്നെ താൻ കെട്ടാൻ മുട്ടി നിൽക്കുകയൊന്നുമല്ലല്ലോ" 

"അത് പിന്നെ സാർ... ഒരു പെൺകുട്ടി റെഡി ആയെന്നു അമ്മ ഇന്ന് വിളിച്ചു പറഞ്ഞായിരുന്നു"

"ലീവ് വേണ്ടെന്ന് താനല്ലേ പറഞ്ഞേ, എന്തായാലും ശനിയാഴ്ച എച് ആർ ഓഫീസിൽ വാ നോക്കാം"

ബൈജു ഫോൺ കട്ട് ചെയ്‌തു കിടക്കയിലേക്ക് ചരിഞ്ഞു. നാളെ വിഷ്‌ണുച്ചേട്ടൻ വിളിക്കുമ്പോൾ എന്ത് പറയണം. കുറെ വേശ്യകൾക്കിടയിൽ താൻ ഒരു പൊട്ടനായി മാറിയതോ, അതോ അസലായി വേഴ്ച നടത്തിയെന്നോ! 

അവൻ മുഖം തലയിണക്കിടയിൽ ഒളിപ്പിച്ചുകൊണ്ട് ആലോചിച്ചു. താനൊരു വിഡ്ഢിയല്ല. പക്ഷേ വേശ്യകൾക്കാണെങ്കിലും താൻ ഇന്ന് അവർക്കൊരു പ്രതീക്ഷ കൊടുത്തു. അത് പാടില്ലായിരുന്നു. സെക്സ് അതൊരു നിസാരകാര്യമല്ല. അവരിപ്പോൾ ഉറങ്ങിയിട്ടുണ്ടാവുമോ? അതോ… വികാരങ്ങളുടെ കടിഞ്ഞാണുകൾ പൊട്ടി അവിടേക്കു വന്നവരെ സല്കരിക്കുന്നുണ്ടാവുമോ? 

ഈ നഗരത്തിൽ എന്തെല്ലാം സംഭവങ്ങൾ! പെട്ടെന്ന് കൂടുതൽ ഒന്നും  ആലോചിക്കാൻ മിനക്കെടാതെ നാളെ സാലി ആന്റ്റി തനിക്കു അയക്കാൻ പോകുന്ന കുട്ടി ഒരു സുന്ദരിയായിരിക്കണേ അതും ആ ഡി പി യിൽ കണ്ടതിനേക്കാൾ സുന്ദരി! എന്ന് മനസ്സിൽ പലതവണ പറഞ്ഞു കൊണ്ട് ബൈജു കണ്ണുകളടച്ചു; എപ്പോഴോ അവൻ ഉറങ്ങിപ്പോയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA