sections
MORE

കോറോണയും പ്രവാസവും

drawing
SHARE

ജനൽ പാളിയിലൂടെ പുറത്തേക്കു നോക്കുമ്പോൾ വിജനമായ വീഥികൾ കാണാം . അങ്ങിങ്ങായി ഓടുന്ന രണ്ടോമൂന്നോ വാഹനങ്ങളും , എന്നാലും കൂടുതൽ ആയി കാണാൻ കഴിയുന്നത് നിശബ്ദമായി അനങ്ങതെ കിടക്കുന്നവാഹനങ്ങളും അവക്കു മുകളിൽ ആയി പരിശുദ്ധ വായുവിലൂടെ സന്തോഷത്തോടെ പാറിപ്പറന്നു രസിക്കുന്നപക്ഷിക്കൂട്ടങ്ങളെയും ആണ് . ചിലപ്പോഴൊക്കെ ഒന്ന് രണ്ടു കിളികൾ എന്റെ ജനലിനപ്പുറം വന്നിരുന്നു എന്തൊക്കയോ മൊഴിയും. നിങ്ങൾ മനുഷ്യർക്ക് ഇതു തന്നെ വേണം എന്നും മറ്റുമാണോ ഞാൻ ചെവിയോർത്തു , ചെറുതായി ഒന്ന് പരിഹസിക്കുകയല്ലേ എന്ന് തോന്നായ്കയില്ല. 

നമ്മുടെ രാജ്യത്തിന് സ്വാതന്ത്രം കിട്ടിയതിനു ശേഷം ജനിച്ച എനിക്ക് സത്യം പറയുകയാണെങ്കിൽ ആ വാക്കിന്റെ യഥാർത്ഥ അർത്ഥം മനസ്സിലായിരുന്നില്ല . ചില്ലിട്ട ജാലകത്തിനുള്ളിൽ നിന്നു പുറത്തു ആർത്തുല്ലസിക്കുന്ന ആ കിളികളെ കാണുമ്പൊൾ സ്വാതന്തരം ഒരു ചെറിയ വാക്കു മാത്രം അല്ലെന്നു ഞാൻ മനസിലാക്കുന്നു . പുറത്തിറങ്ങി ഒന്ന് ശുദ്ധവായു ശ്വസിക്കുവാൻ പോലും ഉള്ള സ്വാതന്തരം നമുക്കിന്നു നഷ്ടമായിരിക്കുന്നു . നിങ്ങൾ ഒക്കെ ഇത്രക്കെ ഉള്ളൂ മക്കളെ എന്നു പറഞ്ഞു കൊണ്ട് കാണാമറയതിരുന്നു ലോകം മുഴുവൻനിയന്ദ്രിക്കുന്ന “കോവിഡ് “എന്ന ലോക ശത്രു . നിനച്ചിരിക്കാതെ കയറിവന്ന വില്ലൻ അതിഥി . 

നാം ചെയ്തു കൂട്ടിയതിന്റെ പരിണത ഫലമാണു ഈ മഹാമാരിയെന്നു പലരും കുറ്റപ്പെടുത്തുന്നു ഒരു പരിധിവരെ അതു തന്നെ ആകാം. ഒന്നിനും നേരം ഇല്ലാതെ എന്തിനൊക്കയോ വേണ്ടി ഓടിക്കൊണ്ടിരിക്കിക്കായിരുന്നില്ലേ  നാം . ഇപ്പോൾ ഓട്ടം നിലച്ചു, ബംഗ്ലാവുകളിലും കുടിലുകളിലും ഒരേ വികാരം . 

സ്വന്തം ആഗ്രഹ സാഫല്യത്തിനും കുടുംബ ഭദ്രതക്കും വേണ്ടി കടൽ കടന്നവർ, പ്രവാസികൾ എന്ന് മുദ്രകുത്തപെട്ടവർ .വീട്ടുകാർക്കും കുടുംബക്കാർക്കുംനാട്ടുകാർക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവർ അങ്ങിനെഒരു വലിയ സമൂഹം ഇന്ന് ഒരുപാടു ഓടി തളർന്നു അവശരായി കൊണ്ടിരിക്കുന്നു .

കാണുന്ന ആഡംബരങ്ങൾ എല്ലാം അതിന്റെ വിലയോ ഉപയോഗമോ നോക്കാതെ വാങ്ങി കൂട്ടി നാട്ടിൽ എത്തിച്ചുകൊടുത്തുകൊണ്ടേ ഇരുന്നു അതിൽ ഒരുപാടു സന്തോഷം കണ്ടെത്തി. നാട്ടുകാർ സുഹൃത്തുക്കൾ അങ്ങിനെകാണുന്ന പലരും ഈ സൗഭാഗ്യങ്ങൾ വാഴ്ത്തി സ്തുതിച്ചു. ആ സ്തുതി കേട്ടു വളർന്ന പലരും അതിന് അടിമയായി .ഇതു നന്നേ ബോധിച്ച മലയാളി വീണ്ടും വീണ്ടും ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കലിന്റെതിരക്കിലായി. ആളുകളുടെ ആവശ്യങ്ങൾ വർധിച്ചു കൊണ്ടേ ഇരുന്നു . ഇന്നു ഇതിനൊന്നും കഴിയാത്തവർഅസൂയാലുക്കളായ , നാളത്തെ തലമുറയിലൂടെ എല്ലാം കണ്ടും അനുഭവിച്ചും ജീവിക്കാമെന്നു സ്വപനം കണ്ടു . അങ്ങിനെ നമ്മുടെ നാട്ടിലെ പ്രവാസികൾ കൂടി കൊണ്ടേ ഇരുന്നു. 

വിദേശ രാജ്യങ്ങളിലെ കഥകൾ മാറികൊണ്ട്വന്നു ഇതൊന്നും അറിയാത്ത നാട്ടുകാരും കൂട്ടുകാരും പ്രതീക്ഷിച്ചു കൊണ്ടേ ഇരുന്നു . വന്നു പെട്ടർക്കാർക്കും ആഗ്രഹ സഫലീകരണത്തിന്റെ തിരക്കിൽ തിരിഞ്ഞു നടക്കാനും കഴിഞ്ഞില്ല . ഇവിടെ പട്ടിണി കിടന്നും ബംഗ്ലാവുകൾ കെട്ടി പൊക്കി, വാഹനങ്ങൾ വാങ്ങി കൂട്ടി. കുട്ടികൾക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടിയആഡംബരങ്ങൾ തന്നെ കാണിച്ചു വളർത്തി. താൻ കഷ്ടപെട്ടാലും തന്റെ കുടുംബം നന്നായി ജീവിക്കണം എന്ന്ഓരോ പ്രവാസിയും സ്വപനം കണ്ടു .എന്നാൽ പണിയെടുക്കാൻ മടിപിടിച്ചു ധൂർത്തു കാണിച്ചു നടക്കുന്നകുറച്ചധികം ആളുകളെ എങ്കിലും സൃഷ്ടിക്കാനും ഈ പ്രവാസിയുടെ കഷ്ടപ്പാടിനു കഴിഞ്ഞു എന്നത് വേദനയാർന്ന സത്യം തന്നെയാണ് . എന്നിട്ടിപ്പോൾ എന്തായി പ്രവാസി എന്ന് കേൾക്കുമ്പോൾ പിൻതിരിഞ്ഞുഓടുന്നു ജനം. അയൽവാസിയായ പ്രവാസി ഇപ്പോൾ തിരിച്ചു വരരുതേ എന്നു പ്രാർത്ഥിക്കുന്നു ആളുകൾ. തന്നെചേർത്തു നിർത്തുവാനും ആശ്വസിപ്പിക്കാനും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണെന്ന സത്യംതിരിച്ചറിയുന്നു ഓരോ പ്രവാസിയും . സ്വന്തം കാര്യങ്ങൾക്കായി പണം ആവശ്യപെടാൻ ഐസ്ഡി വിളിച്ചിരുന്നപലരും, ഒരു പണവും ചിലവാക്കാതെ അയക്കാവുന്ന സന്ദേശങ്ങൾ പോലും അയക്കാൻ മടിക്കുന്നു . 

നാം ഈ  വൈറസിനോട് ഒരു വലിയ നന്ദി കൂടി പറയേണ്ടിയിരിക്കുന്നു . ഒരു പാടു കാര്യങ്ങൾ പഠിപ്പിച്ചതിനു. തിരക്കു പിടിച്ചു ഓടി തീർത്ത ഒരു പാടു വർഷങ്ങൾക്കു പുറകിലോട്ടു ഒന്നു സഞ്ചരിച്ചു നോക്കാം . പുതിയതലമുറയ്ക്ക് പഴയ രീതികൾ ഒന്നു പഠിപ്പിച്ചു കൊടുക്കാം . വലിയത് മാത്രം ആഗ്രഹിക്കാൻ പഠിപ്പിച്ച നമുക്ക്കുഞ്ഞു മോഹങ്ങളുടെ സഫലീകരണം അവർക്കു കാണിച്ചു കൊടുക്കാം . ചെറിയതിൽ നിന്നും തുടങ്ങിയാൽ ലഭിക്കുന്നതെന്തും വലിയ നേട്ടങ്ങൾ ആണെന്ന് തിരിച്ചറിയാനാകും . 

സ്വന്തമായി ജീവിക്കാൻ ഒരുപാടു കഷ്ടപ്പാടും പണവും ആവശ്യമില്ല എന്നാൽ മറ്റുള്ളവരെ പോലെ അല്ലെങ്കിൽഅതിനേക്കാൾ കേമം ആയി ജീവിക്കണം- അവിടെ ആണു നമ്മുടെ അടികൾ പതറുന്നത്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA