sections
MORE

പ്രകൃതി ചിരിക്കുന്നു…

corona-virus
SHARE

കോവിഡ് കാലം ഒരുപാട് പഠിപ്പിച്ച കാലം. മനുഷ്യന് തിരിച്ചറിവുകൾ നൽകിയ വിപത്ത്.പ്രകൃതിക്കും ജീവജാലങ്ങൾക്കും രോഗശമനം നൽകി മനുഷ്യനെ  രോഗത്തിനടിമയാക്കി പ്രകൃതിയെ തണുത്ത ഇളം കാറ്റിനാൽ തലോടi. മനുഷ്യേന്റെ ശ്വാസകാറ്റിനെ കോവിഡിനാൽ  മലിനസമാക്കിയ വിദ്വാൻ.

പുഴയിലും കടലിലും മീനുകളുടെ ഉല്ലാസം നിറച്ച മനുഷ്യന് മീനുകളുടെ രുചി അറിയിക്കാത്ത ദിനങ്ങളാക്കിയവൻ.പ്രകൃതിയുടെ പഞ്ചേന്ദ്രിയങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി ഉല്ലസിച്ചിരുന്ന .മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളെ തളർത്തി നിശ്ചലമാക്കി പൂട്ടിയിട്ടവൻ. പ്രകൃതിയുടെ മാറിടങ്ങളെ എയർപോർട്ട്  റൺവേകളാക്കി പുകയും ദുർഗന്ധങ്ങളും നിറച്ചിരുന്ന യിടങ്ങളിൽ. കുളിർകാറ്റും സുഗന്തങ്ങളും നിറ ക്കുന്നവൻ. ആകാശത്തുള്ള യന്ത്ര നിർമിത പറവകളെ തുരത്തി  യഥാർത്ഥ അവകാശികളെ പറത്തി ഉല്ലസിപ്പിക്കുന്ന ന്യായാധിപൻ.

മേഘ പാളികളിൽ വിഷപ്പുക നിറച്ചവരെ ഭൂമിയിൽ തളച്ചിട്ട അധികാരി.കൃഷിക്കാരന്റെ മനസ്സിലും മണ്ണിലും വിഷം നിറച്ച വന്റെ വായിലും വയറിലും വിഷം നിറ ക്കുന്നവൻ.പ്രകൃതി അവയുടെ കുഞ്ഞുങ്ങളെ സ്നേഹത്തോടെ തുറന്നു വിട’ ഉല്ലസിപ്പിക്കുന്നു. അമ്മമാർ കുഞ്ഞുങ്ങളെ ശാസനയോടെ തളച്ചിട്ടു മുരടിപ്പിക്കുന്നു .

അങ്ങാടിയിലെ വയസ്സൻ ആലു പോലും പുകയും പൊടിയുമില്ലാതെ സൗദര്യം ആരോഗ്യവും പ്രദർശിപ്പിച്ചിരിക്കുന്ന കാഴ്ച്ച. പുറത്തിറങ്ങുന്ന മേക്കപ് സുന്ദരി മാരുടെ യഥാർത്ഥ രൂപം അകത്തുള്ളവരെ കാണിപ്പിച്ച കാഴ്ച്ച. വീട്ടിൽ ഭാര്യയും ഭർത്താവും അമ്മയും മകനും സഹോദരൻ സഹോദരി തമ്മിൽ തിരച്ചറിവിന്റെയും സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും ബന്ധങ്ങളുടെയും കാലം. വീട്ടിലേക്കു കയറാൻ സമയമില്ലാതെ പണത്തിന്റെ പിറകെ ഓടിയിരുന്നവനെ വീട്ടിൽ ഇരുത്തി ഉറക്കുന്ന മഹാമാരി.

പ്ലാസ്റ്റിക് കുപ്പികളിലേ വെള്ളവും ജുസ്ഉം മാത്രം കുടിച്ചിരുന്ന കാലം.  തൊടിയിലെ കിണർ വെള്ളത്തിന്റെ ചക്കയുടെ പൈൻ ആപ്പിളിന്റെ രുചി അറിയിച്ച മാരി.

റോഡിലും പുഴയിലും തോടിയിലും ചപ്പു ചവറുകൾ നിറച്ച വന്റെ. ശരീരത്തിലും മനസ്സിലും രോഗത്തിന്റെ ചവറുകൾ നിറക്കുന്ന മഹാമാരി. ശരീരത്തിലെ ഇന്ദ്രിയങ്ങളുടെ ചലനങ്ങൾ പോലും രോഗങ്ങൾ ആകിയിരുന്ന മനുഷ്യന്. ഇപ്പോൾ അവയെ ചലിപ്പിച്ചു പ്രതിരോധശേഷി വര്ധിപ്പിക്കുന്ന കാഴ്ച്ച.

ആശുപത്രിയിൽ സുഖവാസം നടത്തിയിരുന്നു മനുഷ്യൻ.  ആശുപത്രികളെ കാലന്റെ സുഖവാസ കേന്ദ്രമാക്കി മാറ്റി കൊടുത്ത മാരി.മനുഷ്യനെ സാമൂഹിക ജീവി ആകി മാത്രം പഠിപ്പിച്ചവരെ സാമൂഹിക അകലങ്ങൾ മാത്രം പഠിപ്പിക്കുന്ന മഹാ മാരി.മെഡിക്കൽ കോളേജ് ആരോഗ്യ കേന്ദ്രങ്ങൾ കേട്ടുകേൾവി യില്ലാത്ത സമൂഹം. ഇപ്പോൾ അവിടെങ്ങളിൽ യാചിക്കുന്ന കാഴ്ച്ച  മാത്രം.

ഉറങ്ങി കിടന്നിരുന്ന സർക്കാർ സംവിദാനങ്ങ ഉറക്കമുണർത്തി ജനങ്ങളുടെ ഭാരമേൽപ്പിച്ച സംവിധാനം. ഒരുദിവസത്തെ ലീവിന്  വേണ്ടി യാചിച്ചിരുന്ന മനുഷ്യനെ ഒരു ദിവസത്തെ വർക്കിന്‌ വേണ്ടി യാചിപ്പിച്ച മുദലാളി.

ആർഭാടങ്ങളെയും ആവശ്യങ്ങളെയും അനാവശ്യകളെയും തിരിച്ചറിവ് നൽകി  പഠിപ്പിക്കുന്ന തത്ത്വജ്ഞാനി.ഇല്ലാത്ത നഷ്ടങ്ങളെയും കഷ്ടങ്ങളെയും വേവലാദികളാക്കിയിരുന്ന വനെ യഥാർത്ഥ നഷ്ടങ്ങളെയും  കഷ്ടങ്ങളും നൽകി  തിരിച്ചറിവ് നൽകി ജ്ഞാനി. മനസ്സിലാകുക... തിരിച്ചറിയുക… പാഠമാക്കുക… കോറോണയെ…. പ്രകൃതിയെ...ഭൂമിയെ… ജീവജാലങ്ങളെ… സസ്യങ്ങളെ........

ഒരൊറ്റ ജീവിയുടെ അതി പ്രവർത്തനം നിർത്തിയപ്പോൾ. ജീവിക്കുന്നു… ചിരിക്കുന്നു… മറ്റെല്ലാ ജീവജാലങ്ങളും... ഇനിയും മാറാതിരുന്നാൽ കാലം കലികാലം…..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA