ADVERTISEMENT

ഫൈസൽ വിളിച്ചു 

ഒരാംബുലൻസിന്റെ നഷ്‌ടം 

തീർക്കാനാവാത്ത കടമായി 

വീർപ്പു മുട്ടിച്ചപ്പോഴാണ് 

ക്രെഡിറ്റില്ലാത്ത മൊബൈലിലും 

കടം കേറിയത്...

 

ഉയിര് കടം കൊടുക്കുന്നവർക്ക് 

ഉൽക്കണ്ഠ സ്വന്തം ഉയിരിനെക്കുറിച്ചല്ല 

ആരുമറിയാത്തൊരണ്ണാച്ചി 

ആരൊക്കെയോ ആയി 

ആരവം മുഴക്കി 

നെഞ്ചിലാകെ 

ഈച്ചയാർക്കുന്നു...

 

ഓടിത്തളർന്നിട്ടും 

കൂടെ നിൽക്കാനാവത്തതിന്റെ 

ചൂടിൽ വെന്ത് 

ഒരായിരം ഫൈസൽമാർ 

എമിറേറ്റ്സിന് 

തലങ്ങും വിലങ്ങും പായുന്നു....

 

അന്നം നിറച്ച കവറുകൾ 

ആയുസ്സു താങ്ങുന്ന മരുന്നുകൾ 

ഇത്തിരി സാന്ത്വനം 

ഒത്തിരി കാരുണ്യം 

ഉള്ള് നിറച്ച് കരുതൽ 

തള്ളുന്ന സ്വരക്ഷ 

ഒക്കില്ലൊന്നിനും 

ഇവർക്കു പകരമാവാൻ...

 

കേട്ടോതും വ്യസനം 

കണ്ടറിഞ്ഞതാവില്ല 

വാക്കുകളെ തോൽപ്പിക്കും 

ഇക്കരുണാനാളങ്ങൾ 

ഇങ്ങനെത്തന്നെയെപ്പൊഴും 

നിന്നുജ്ജ്വലിക്കാൻ 

നെഞ്ചുരുകിയേകുക 

കണ്ണീർ നനയ്ക്കും 

പ്രാർഥനകൾ!  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com