ADVERTISEMENT

കഥകൾ പറയും,

കവിതയെഴുതും,

കടലിരമ്പം കാണിയ്ക്കും,

സ്വപ്നനക്ഷത്രങ്ങൾ മിന്നും,

പുഞ്ചിരിയുടെ മഴവില്ലുവിരിയും..

കണ്ണുകളെക്കുറിച്ചാണ്‌,

ആത്മാവിന്റെ ജാലകങ്ങളെക്കുറിച്ചുതന്നെ...

 

അതിസൂക്ഷ്മം ശ്രദ്ധിച്ചാൽ കാണാം

അകാലത്തിൽ മരണപ്പെട്ട പ്രണയത്തിന്റെ ചിത,

നോവിന്റെ കനൽത്തിളക്കങ്ങൾ,

മറന്നുവച്ച മോഹങ്ങളുടെ തിരുശേഷിപ്പുകൾ...

 

ജീവിതമെന്ന ഉച്ചസൂര്യനെ

നേർക്കുനേർ നോക്കിയതുകൊണ്ടാവും,

കൃഷ്ണമണികൾക്കു ചുറ്റും

വെള്ളിവളയങ്ങൾ!

കോണുകളിൽ കാലം വരഞ്ഞിട്ട-

രേഖാചിത്രങ്ങൾ!

സ്വപ്നങ്ങൾ മുങ്ങിത്താണുപോയ

നീർത്തടങ്ങൾ!

ആശങ്കകളുടെ, ആസക്തിയുടെ,

കരിനീലവൃത്തങ്ങൾ!

 

കണ്ണുകളെക്കുറിച്ചാണ്‌,

ആത്മാവിന്റെ ജാലകങ്ങളെക്കുറിച്ചുതന്നെ...

 

ചിലപ്പോഴെങ്കിലും ചതിവുകാട്ടും,

സത്യങ്ങൾ കുഴിച്ചുമൂടും,

നേരുപോലെ നുണകൾ നിരത്തിവയ്ക്കും,

കൂരമ്പുകൾ തൊടുക്കും, കരുണ മറക്കും!

 

കണ്ണുകളെക്കുറിച്ചാണ്‌,

ഉള്ളിൽനിന്നു മാത്രം തുറക്കാവുന്ന

ആത്മാവിന്റെ ചില്ലുജാലകങ്ങളെക്കുറിച്ചു തന്നെ...!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com