ADVERTISEMENT

കർണ്ണങ്ങൾ തുളയ്ക്കുന്ന രോദനം

ഒരു രക്ഷാപുരുഷൻ നിദാനമാക്കിയ ആർത്തനാദം 

ഫ്ലോയിഡിന്റെ രോദന നിമിഷങ്ങൾ ഞാൻ കണ്ട നിമിഷത്തേ ശപിക്കുന്നു

എട്ടു മിനിറ്റിൽ തിട്ടമായി ഫ്ലോയിഡിന്റെ  ഗതി

ഉള്ളിൽ കയറി കോറോണാ ശ്വാസം മുട്ടിക്കും

ഗളപ്രയോഗത്തിൽ രക്ഷാപുരുഷൻ ശ്വാസം മുട്ടിക്കും

ദുരാനുമതി നൽകി, ദുർമൗനം പാലിച്ച് മറ്റു മൂന്നു പേരും

കയ്യാമത്തിൽ ഒരു മനുഷ്യ ജീവിയേ മറിച്ചിട്ടു വീഴ്ത്തി

അന്നൊരുനാളിൽ അങ്ങ് സിറിയായിൽ ഞാൻ കണ്ടു

മൂന്നു പൊതുസ്ഥല വധശിക്ഷ

അതിന്റെ അറപ്പ് ഇന്നും എന്റെ മർമ്മ വരികളിൽ

അഹങ്കാരം മൂത്ത് നിങ്ങൾ കാട്ടിയ ദുശ്ക്കർമ്മം

ഇന്ന് തീക്കനലായി നാടുചുറ്റുന്നു

ഇരുപത് വെള്ളിക്കാശിന് നിങ്ങൾ ഊറ്റിയ

ജോർജിന്റെ രക്തം നിന്റെ എല്ലാ 10,000

തടാകങ്ങളും ചുവപ്പിച്ച് പുതിയ അക്കൽദാമയാക്കുന്നു

വെണ്മയാം മനുഷ്യന്റെ ഉയിരും ഒരു കരിദേഹി

ഉയിരും ത്രാസിൽ തുല്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com