ADVERTISEMENT

വിടവാങ്ങുകില്ലേ കോവിടേ, നിന്നെ 

തടയുവാൻ ഞങ്ങൾക്കു വാക്സിനില്ല,

തുടച്ചുനീക്കാൻ മരുന്നില്ല,  ഞങ്ങൾ -

 പിടയും മനസ്സുമായ് കാത്തിരിപ്പൂ.

 

പണിയില്ല, പണമില്ല, സ്വൈരമില്ല,

കെണിയിലകപ്പെട്ട പക്ഷിപോലെ 

പാറിപ്പറക്കുന്ന നാളിനായി 

നോക്കിയിരിപ്പാണു  ലോകരെല്ലാം.

 

കൈകൾ കഴുകി മടുത്തു  ഞങ്ങൾ, മുഖം-

മാസ്കിനാൽ പാതി മറച്ചിടുന്നു,

മിത്രത്തെ  കണ്ടാലറിയുന്നി, ലയ്യയ്യോ ,

ചിത്രമിതെത്രയോ  ശോചനീയം!!

 

ഇത്തിരിക്കുഞ്ഞനാം  വൈറസേ നീ 

ഒത്തിരി നാശം  വിതച്ചിടുന്നു;

സമ്പദ്‌വ്യവസ്ഥ  തകർന്നിടുന്നു, കഷ്ടം!

ലോകമോ കീഴ്മേൽ മറിഞ്ഞിടുന്നു.

 

കോവിടേ, നിൻ ചിരി  നീളുകില്ല,

നിൻറ്റെ  സംഹാരം നിലക്കും വേഗം.

മർത്യൻ  ജയിച്ചിടും, നിന്നെ തുരത്തിടും,

അവനിയിലാശ്വാസം  വന്നണയും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com