ADVERTISEMENT

നിദ്രയിൽ നിന്നുണർന്നു ഞാൻ

നിൻ മധുരിക്കുമീണത്താൽ

 

കുളിരേകും നിൻ സ്വരത്തിലെന്നുള്ളം

നിശബ്ദമായൊരു നിമിഷത്തിൽ

 

ആസ്വാദനത്തിൻ വേളയിൽ നീയെൻ

മനം കവർന്നെടുത്തുമെല്ലെ

 

ഓർമ്മകൾ പാഞ്ഞെത്തിയെൻ പിന്നിലേക്ക്

ഓർത്തുപോയെൻ ബാല്യകാലം

 

അനുകരിച്ചു നിന്നീണം നമ്മൾ

ആവർത്തിച്ചു രസിപ്പിച്ചുനിൻ അഴകേറും നാദം

 

നിന്നിലൂടെ ഞാനോർക്കുന്നു

മധുവൂറുമാ മാമ്പഴക്കാലം

 

വാർത്തെടുത്തു നിറമുള്ള ചിന്തയാൽ

ഓടിയെത്തിയാകാലമെന്നുള്ളിൽ

 

ആശിച്ചുപോയിനിയും ഞാൻ

നിൻ മധുരിക്കുമീണത്തിനായ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com