ADVERTISEMENT

കൊറോണ സമയത്ത് അമ്മക്കിളി ഉണ്ടാക്കിയ കൂട്ടിലെ മുട്ടക്കുള്ളില്‍ ഇരിക്കുന്ന കുരുവിക്കുഞ്ഞിനോട് നമുക്ക് ചോദിക്കാം 

കുഞ്ഞേ കുഞ്ഞേ കുരുവിക്കുഞ്ഞേ

എന്നുവരും നീയെന്നുവരും

കാഴ്ചകളൊക്കെ കാണേണ്ടേ

ഓടിച്ചാടി നടക്കേണ്ടേ

വേണ്ട വേണ്ട പോരേണ്ട

കാഴ്ചകളൊന്നും കാണേണ്ടാ

കാഴ്ചകളൊക്കെ കണ്ടാല്‍പ്പിന്നെ 

കൊറോണ വന്നു പിടിച്ചാലോ

കൊറോണ വന്നു പിടിച്ചാല്‍പ്പിന്നെ 

മാസ്കും ഗ്ലോവ്സും വെക്കേണം

എന്നാല്‍ പ്പിന്നെ ഞാനങ്ങോട്ടെന്‍

അമ്മയ്ക്കരുകിലിരിക്കട്ടെ

മുട്ടത്തോടിന്നുള്ളിലിരുന്നു

നന്മക്കായി പ്രാര്‍ത്ഥിക്കാം

അഞ്ചു ദിനങ്ങള്‍ പോയപ്പോള്‍

മഴയും കാറ്റും വന്നപ്പോള്‍

കുരുവിക്കൂട് പറന്നേ പോയി

കുരുവിക്കുഞ്ഞിന്‍ അമ്മയ്ക്കല്ലോ

മുട്ടയൊരെണ്ണം നഷ്ടായി

വിഷമത്തോടെ അമ്മക്കുരുവി

ദൂരത്തേക്കു പറന്നേ പോയി

വീണ്ടുമൊരിക്കല്‍ അമ്മക്കുരുവി

മുട്ടയിടാനായി വന്നല്ലോ

ചുള്ളിക്കമ്പും ഇലകളുമായി

വൃത്താകൃതിയില്‍ കൂടായി

മുട്ടകളിട്ടൊരു സന്തോഷത്തില്‍

അമ്മക്കുരുവിയടയിരുന്നു

അങ്ങനെ ഒരു നാള്‍ മുട്ടകള്‍ പൊട്ടി

കുഞ്ഞിക്കുരുവികള്‍  വന്നല്ലോ

കീയോ കീയോയെന്നും ചൊല്ലി 

കുഞ്ഞിക്കുരുവികള്‍വന്നല്ലോ     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com