ഒരു കോവിഡ് പ്രണയഗീതം
Mail This Article
×
സഖീ
മറവിയിലാഴുന്നു
മധുരചുംബന
മാസ്മരലഹരിതൻ
മായാജാലങ്ങൾ
ദൂരസുരക്ഷിത
വ്യാപനരഹിത
താവളമൊരുക്കി
മാറിയിരുന്നു നാം
ഭാഗവതത്തിൻ
ഭാവവിശാലത
തേവിത്തേവിയിരുട്ടിൻ
ശാസനമകറ്റാൻ
പാടുപെട്ടീടവേ
പാദസരത്തിൻ
പാടുകൾ വീണ നിൻ
പാദങ്ങളിലെൻ
ശ്വാസത്തുടുവിരൽ
മൂളിപ്പറന്നെത്തി
താളമിട്ടലയാൻ
മേളപ്പെരുമഴ
പെയ്തിടുന്നു....
രാവാണറിവൂ
കാവ്യമായ് നിൻ വിരൽ
കാതോരമൊഴുകും
കാമനക്കുളിരുകൾ
കേളീരഹിതമടങ്ങിയിരിപ്പൂ
തൂനിലാക്കൂട്ടിൻ ഗുഹയിൽ....
വായ്മറ നീക്കി
വാരിപ്പുണർന്നീ
വാതായനക്കുളിർ
വാനസമൃദ്ധിയിൽ
വായിട്ടലച്ചു രമിക്കാൻ
വേഗം വരു നീ
വേണിയുതിർത്തെൻ
വേപഥു തഴുകിയകറ്റൂ
സഖീ....
സഖീ............
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.