ADVERTISEMENT

നഗരപാതയിലെ ലോറിക്ക് 

 

തെരുവുവേശ്യയുടെ ഗന്ധമാണ്.

 

ഉറക്കപ്പീളയുണങ്ങി പൊറ്റയടർന്ന പാട് 

 

ക്ഷീണിച്ചു കിതച്ചു വിയർത്ത്

 

നഗരത്തിരക്കിലതു നെടുവീർപ്പിടും.

 

 

 

 

പാതയരികിൽ നീളത്തിൽ നട്ട 

 

ആര്യവേപ്പിൻ തണലിൽ

 

സ്വാസ്ഥ്യത്തോടെ ഒന്നു മയങ്ങും.

 

കൊടുത്ത പണത്തെക്കാൾ കൂടുതൽ

 

ഭോഗിച്ചവനെ പുലയാട്ടു പറഞ്ഞ് 

 

ഉറഞ്ഞാടുന്നതുനോക്കി രസിക്കും

 

.

 

ചേർച്ചയില്ലാത്ത നിറങ്ങളിൽ മുഷിഞ്ഞിരിക്കുമ്പോൾ 

 

ഭിന്നസംസ്കാരങ്ങളുടെ വിയർപ്പുമണo ഒഴുകിയിറങ്ങും.

 

വഴിമുടക്കുന്നവരോട് അവൾക്കുള്ളിലിരുന്നൊരോന്ത് 

 

തലനീട്ടി കരിന്തമിഴ്കാലത്തെ തെറി വിളിക്കും.

 

 

 

 

പകൽവെളിച്ചത്തിൽ പട്ടണത്തിരക്കിലെ 

 

ക്ലാവുപിടിച്ച, വഴുക്കലുള്ള 

 

പിടിയില്ലാത്ത പാട്ടപോലെ ഒറ്റപ്പെടും

 

അറയ്ക്കുന്ന മുഖഭാവത്തോടെ 

 

കടന്നു പോകുന്ന ഓരോ വാഹനത്തെയും നോക്കി

 

അയിത്തക്കാരിയെപ്പോലെ ഒതുങ്ങി നിൽക്കും.

 

 

 

 

മാസമുറ തെറ്റിയവളെ

 

അവജ്ഞയോടെ നോക്കുന്ന

 

അയൽക്കാരെപ്പോലെ 

 

ചിലർ നോക്കി വക്രിക്കും.

 

 

 

 

വള്ളി പൊട്ടിയ അടിപ്പാവാട പോലെ അരയിലുറപ്പിക്കാനുള്ള ബദ്ധപ്പാടിൽ ഓരങ്ങളിൽ

 

അത് നിന്ന് കിതക്കുന്നു.

 

 

 

 

നോക്കൂ

 

നിങ്ങൾക്കിടയിൽ മാത്രമല്ല

 

ദളിത് സംസ്കാരം

 

ഞങ്ങൾക്കിടയിലുമുണ്ട്.

 

English Summary: Poem by Sheema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com