ADVERTISEMENT

കൊറോണഭീതി വിരിച്ച  ഗ്രാമപാതയിൽ മാസ്ക് വച്ച് മൂക്ക് മറച്ച് ഭവ്യതയോടെ നിന്ന എന്റെ ചിന്ത ഈ അവസ്ഥയിലും എത് നിയമത്തെയും  ധിക്കരിക്കാനുള്ള മലയാളിയുടെ ശീലങ്ങളേക്കുറിച്ചായിരുന്നു. ആ ചിന്തയിൽ നിന്നും  തൊട്ടുവിളിച്ചുണർത്തിയ  അയാൾ എന്നെ നോക്കി ചുമച്ചപ്പോൾ തെറിച്ച് വീണ ഉമിനീരാണ് എന്നെയും കൂടെ കൂട്ടുമോ എന്നൊരു ഭീതി  ഉള്ളിൽ നിറച്ചത്. . 

പിന്നെപ്പോഴോ  ഉച്ചത്തിൽ മുഴങ്ങിയ ഫോൺ റിങ് ചെയ്യുന്ന ശബ്ദം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കൈ നീട്ടി  ഫോൺ തപ്പിയെടുത്തപ്പോഴാണ് തെക്കേലെ കുമാരേട്ടനെയും കൊറോണ കൊണ്ടുപോയ വാർത്ത സുഹൃത്ത് പറഞ്ഞറിഞ്ഞത്. പിന്നെ കണ്ണുകൾ പണിപ്പെട്ട്  തുറന്നു  നോക്കുമ്പോഴാണ് എങ്ങും ഇരുട്ട് പരന്നുകിടന്നതു കണ്ടത്. 

നേരത്തെ കണ്ട ആ മനുഷ്യൻ കുമാരേട്ടൻ ആയിരുന്നു എന്നാണ് തോന്നുന്നത്. എല്ലാം  എന്റെ മനസ്സ് കാട്ടിത്തന്ന ഒരു കിനാവായിരുന്നൂ എന്നു വിശ്വസിക്കാൻ വല്ലാത്ത വിഷമം തോന്നി. അസ്ഥാനത്ത് ഇത്തരം കാഴ്ചകൾ കാണിച്ചുതരാൻ  മനസ്സ് പണ്ടേ ഒത്തിരി സമർഥമായിരുന്നല്ലോ. എന്നാലും നീ എന്നെ വെറുതെ ഭയപ്പെടുത്തി, ഇതു ശരിയല്ല കേട്ടോ  മനസ്സേ എന്നു  പറഞ്ഞ് വീണ്ടും മയക്കത്തിലേക്ക് കടന്ന എനിക്ക് ഇന്നും ആ സ്വപ്നത്തിന്റെ അർത്ഥം മനസിലായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com