sections
MORE

റാഹത്ത് ഇൻഡോറി: ഇഷ്ട കവിയെ ഒരു പ്രവാസി ഓർക്കുന്നു

rahat-indori
SHARE

"ഞാൻ മരണപ്പെട്ടാൽ വിലാസമായി എന്റെ രക്തമെടുത്ത് നെറ്റിയിൽ *ഒരു ഇന്ത്യക്കാരൻ* എന്നെഴുതിവയ്ക്കണം"എന്നു പറഞ്ഞ പ്രശസ്ത ഉറുദു കവി *റാഹത്ത് ഇൻഡോറി* എന്ന *ഡോ.റാഹത്തുള്ള ഖുറൈശി*  നമ്മോട് വിടപറഞ്ഞു.

പങ്കജ് ഉദാസും അനുരാധാ പഡ് വാളും ആലപിച്ച് 1992 ൽ ഇറക്കിയ ആഷിയാൻ എന്ന ആൽബത്തിലെ ഗാനങ്ങളിലൂടെയാണ് രചയിതാവായ ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്. ദേശീയവാർഡ്‌ ലഭിച്ച കവി മാത്രമല്ല ഒരു ചിത്രകാരനും കൂടിയായ ഇദ്ദേഹം ഉറുദു സാഹിത്യത്തിൽ ഡോക്ടറേറ്റുള്ള  അറിയപ്പെടുന്നൊരു പ്രഫസർ കൂടിയാണ്. ദുബായ് മുശാഹിറയിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യം പ്രേക്ഷകർക്ക് ആവേശമായിരുന്നു.

മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു  തുണിമിൽ തൊഴിലാളിയായിരുന്ന റാഫത്തുള്ള ഖുറൈശിയുടെ മകനായി 1950ൽ ജനിച്ച ഇദ്ദേഹം ജീവിതത്തിൽ ഒത്തിരി തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നു.എഴുപതാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുമ്പോൾ കോവിഡ് ബാധിതനായിരുന്നു.

ഗസലും നസമും ഗീതും മാത്രമല്ല പതിനഞ്ചിലേറെ സിനിമകൾക്ക് ഗാനങ്ങൾ രചിക്കുകയും ഏഴോളം പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. വിപ്ലവകരമായ ഒത്തിരി ഉദ്ദരണികൾ ഇദ്ദേഹത്തിൻ്റേതായുണ്ട്.

2019 ലെ ലോക്സഭാ ഇലക്ഷൻ ഹാഷ്ടാഗായിരുന്ന " *കിസീ കേ ബാപ്പ് കാ ഹിന്ദുസ്ഥാൻ തോ ഡീ ഹെ* .."എന്നതടക്കം "ലോകം കേൾക്കുന്ന മുഴക്കത്തെ നിശ്ശബ്ദതയെന്ന് വിളിക്കുന്ന നിങ്ങൾ കൊടുങ്കാറ്റുകളെ കാണാതെ പോകുന്നു" എന്ന തരത്തിൽ ഫാസിസത്തിനെതിരെ വിരൽ ചൂണ്ടി ഗർജ്ജിക്കുകയും അതോടൊപ്പം തന്നെ ഹാസ്യാത്മകമായി വിമർശിച്ച് ശ്രോതാക്കളെ ചിരിയോടെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ബഹുമുഖ കലാകാരനായിരുന്നു ഇദ്ദേഹം.

അനീതികൾക്കും അസമത്വത്തിനുമെതിരെ നിരന്തരം കലഹിക്കുന്ന തികഞ്ഞൊരു തിരുത്തൽവാദി. വരികളിൽ വിരഹവും നൊമ്പരവും വിപ്ലവവും മാത്രമല്ല പ്രണയവും ഹാസ്യവും തുടിക്കുന്ന ഒത്തിരി വരികളുണ്ടിദ്ദേഹത്തിൻ്റേതായി."സൂരജ്, സിതാരേ ,ചാന്ദ് മെരേ സാത് മെ രഹെ, ജബ് തക് തുമാരെ ഹാത് മെരെ ഹാത് മെ രഹെ, ഷാഖോൻ സെ തൂട്ട് ജായേ വോ പത്തേ നഹീ ഹെ ഹം. ആന്തീ സേ കോയി കഹ് ദേ കി ഔകാത്ത് മെ രഹെ..തേരി ഹർ ബാത് മൊഹബ്ബത്ത് മെ ഗവാര കർകെ ദിൽ കെ ബാസാർ മൈ ബൈട്തേ ഹെ ഖസാറാ കർകെ....എത്ര മനോഹരമീ വരികൾ.

"അധികാരത്തിന്റെ കേശകവചങ്ങൾ വായുവിനാഴങ്ങളിലേക്ക് പറന്നു പോകുമ്പോൾ ജ്ഞാനികളാണവരെന്നവർ പറയും.അബോധത്തിലുള്ളവർ നിശ്ശബ്ദരാകും പക്ഷേ ബോധമുള്ളവർ നിങ്ങൾ ശൂന്യമെന്ന് പറഞ്ഞ് ചൂണ്ടിക്കാട്ടും ആകാശത്തിൽ തിങ്കളും താരകങ്ങളും കാണും." ആസ്വാദക ഹൃദയങ്ങളിൽ മരണമില്ലാത്ത പ്രിയ കവിക്ക് പ്രണാമം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA