ADVERTISEMENT

താമസസ്ഥലത്ത് നിന്ന് നടന്ന്, മരുഭൂമിയിലെ കിളിയോട് കുശലം ചൊല്ലി നേരെ ബസ്‌ സ്റ്റോപ്പിൽ എത്തി ബസ്സ് വരുന്നതും കാത്തിരിക്കുക. ബസിൽ കയറി മനാമ ടെർമിനലിൽ ഇറങ്ങി, ഗോൾഡ് സിറ്റിയുടെ മുന്നിൽ കൂടി നടന്നു ബാബ് അൽ ബഹറിനിലെത്തി റിയാസിന്റെ കടയിൽ നിന്ന് ഒരു ഒരു പെപ്സി കുടിച്ചു. മനാമ സൂക്കിലെ കൊച്ചു, കൊച്ചു ഖല്ലികൾ പിന്നിട്ട് ഓഫീസിലെത്തി ജോലി ചെയ്യുക. ഓഫീസിൽ നിന്ന് തിരിച്ച് ബാബ് അൽ ബഹറിനിലെത്തുമ്പോൾ യത്തീം പള്ളിയിൽ നിന്ന് മധ്യാഹ്ന പ്രാർഥനയുടെ ബാങ്കൊലി മുഴങ്ങുന്നുണ്ടാവും. 

അറബികളുടെ കൂടെ തോളോട് തോൾ ചേർന്ന് നിസ്കരിച്ചു, വുളുവുള്ള മനസ്സോടെ പള്ളിയിൽ നിന്ന് ഇറങ്ങി ഏതെങ്കിലും ഒരു സുഹൃത്തിന്റെ കൂടെ ഫില്ലി കഫെയിൽ നിന്ന് കുങ്കുമപ്പൂവിന്റെ സുഗന്ധമുള്ള ചായ കുടിച്ചു, കുശലം പറഞ്ഞിരിക്കുക. കഫേയിൽ നിന്ന് ഇറങ്ങി, സുഹൃത്തിന്റെ തോളിൽ കയ്യിട്ട് തിരക്കേറിയ തെരുവിൽ കൂടി ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുക. അപ്പോഴേക്കും ഒന്നര മണിയുടെ ബസ്‌ വന്നു നിൽപ്പുണ്ടാവും. ബസിൽ കയറി നേരെ വീട്ടിലേക്ക് പോവുക.

മരുഭൂമിയുടെ ഗന്ധം ആസ്വദിച്ചു കൊണ്ടുള്ള സായാഹ്ന നടത്തം കഴിഞ്ഞു, കുളിച്ചു മഗ്‌രിബ് നിസ്കാരത്തിന്റെ ബാങ്ക് വിളി കേട്ട് നേരെ പള്ളിയിയിലേക്ക്. അറബികളും പാക്കിസ്ഥാനികളും ബംഗാളികളും ലങ്കക്കാരുടെയും കൂടെ തോളോട് തോൾ ചേർന്നുള്ള പ്രാർഥന കഴിഞ്ഞു പള്ളിയോട് ചേർന്ന മൈതാനത്ത് ബെഞ്ചിൽ ഇരുന്നു കുട്ടികളുടെ ഫുട്ബോൾ കളി കാണുക. കളി കഴിഞ്ഞു നേരെ വീട്ടിലേക്ക് പോവുക. 

ഈ അടുത്ത കാലം വരെ ഇതൊക്കെ നിസാരമായ കാര്യമായിരുന്നു. ഇപ്പോഴാണ്‌ അതിന്റെ പ്രാധാന്യവും, സന്തോഷവും തിരിച്ചറിയുന്നത്. മനാമയിലെ തെരുവിൽ കൂടി മുഖം മൂടി അണിയാതെ കൈകൾ വീശി നടക്കുന്നതാണ് എന്റെ ഇപ്പോഴത്തെ വലിയ സ്വപ്നം. സുഹൃത്തുക്കൾക്ക് കൈ കൊടുത്തും കെട്ടി പ്പിടിച്ചും, കുശലം പറഞ്ഞും നടക്കുന്ന ആ നല്ല കാലത്തിലേക്ക് ഇനി എത്ര ദൂരം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com