നീ വിശന്നിരിക്കുമ്പോഴായിരുന്നു
ഞാൻ മുന്നിൽ വന്നത്.
നിന്റെ കണ്ണുകൾ
നിർജ്ജീവവും
ചുണ്ടുകൾ
വരണ്ടതുമായിരുന്നു.
എന്റെ കൈയ്യിൽ കരുതിയ
ജലമത്രയും കൊണ്ട്
നിന്റെ മുഖം കഴുകുകയും
ചുണ്ടുകൾ നനയ്ക്കുകയും ചെയ്തു.
നിന്റെ കണ്ണുകൾ പ്രകാശിക്കുന്നത്
ഏറെ പ്രതീക്ഷയോടെ ഞാൻ കണ്ടു.
ഇപ്പോൾ ഞാൻ വാത്സല്യത്തോടെ (?)
നീ ആക്രമിച്ച വടുക്കളിൽ
മരുന്ന് പുരട്ടുകയാണ്..