sections
MORE

എസ്.പി.ബി എന്ന സംഗീത ഇതിഹാസം ..

spb-chilla
SHARE

എസ്.പി.ബി എന്ന മൂന്നക്ഷരം, മൂന്നു ലോകങ്ങളും കീഴടക്കിയ മഹാ സംഗീതജ്ഞൻ വിനയത്തിന്റെ നിറകുടം.... പാട്ടിന്റെ പാലാഴി…..

ആ പാട്ടു കേൾക്കാത്ത മനസ്സുകൾ ഇല്ല. ആ പാട്ടിൽ അലിയാത്ത ഹൃദയങ്ങൾ ഇല്ല. ആ ശബ്ദത്തിൽ ഉണരാത്ത ലോകങ്ങൾ ഇല്ല. ആ കണ്ഠത്തിൽ ഇണങ്ങാത്ത രാഗങ്ങൾ ഇല്ല. ആ നാദവിസ്മയത്തിൽ ഉണങ്ങാത്ത മുറിവുകൾ ഇല്ല. ആ വിയോഗത്തിൽ കണ്ണുനീർ പൊഴിക്കാത്ത മാലോകർ ഇല്ല!. ആ സംഗീത കുലപതിക്ക്, അനശ്വര ഗായകന്, കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ജലി..

2018 ഇൽ സെപ്റ്റംബറിൽ ആണ് ബാലു സാർ ഉൾപ്പെടെയുള്ള "ലോക സമസ്ത സുഖിനോ ഭവന്തു" എന്ന പ്രോഗ്രാമിനു ഞങ്ങൾ പ്ലാൻ ചെയ്യുന്നത്... തിരുവനന്തപുരത്തുള്ള പ്രമുഖ ഇവന്റ് ഡയറക്ടർ അശോകേട്ടാനായിരുന്നു ബാലു സാറിനെ ഈ പ്രോഗ്രാമിന് വേണ്ടി ഞങ്ങൾക്ക് നിർദേശിച്ചത്. ദാസ്സേട്ടനോടൊപ്പം, ചിത്രചേച്ചിയോടൊപ്പം എസ് ബിപി സാറിനെ കാണാൻ കൊതിച്ച മെഗാ പ്രോഗ്രാം, പ്രശസ്ത സംഗീതഞ്ചൻ പണ്ഡിറ്റ് രമേശ് നാരായണന്റെ 30 വർഷത്തെ സംഗീത യാത്രയെക്കുറിച്ചായിരുന്നു. മീഡിയ പാർക്ക് ദുബായ് ക്കൊപ്പം ചേർന്നാണ് ഈ പ്രോഗ്രാം പ്ലാൻ ചെയ്തത്.... ചില സാങ്കേതിക കാരണങ്ങളാൽ 2018 നവംബറിൽ, നടത്താൻ പറ്റാതെ വന്നു. പിന്നീട്, 2019 മാർച്ചിൽ ഈ പ്രോഗ്രാം ദുബായ് ഇതിസലത് ആക്കാദമെയിൽ യാഥാർഥ്യമായപ്പോൾ, SPB സർ, ഒരു വിദേശ പര്യടനത്തിൽ ആയതിനാൽ നമുക്കൊപ്പം ചേരാൻ പറ്റിയില്ല... ആ പ്രോഗ്രാം ആദ്യം പ്രഖ്യാപിച്ചപ്പോൾ, SPB സർ ഉണ്ടെന്നറിഞ്ഞു ദുബായിലുള്ള ഒരുപാടു സംഘടനകൾ നമ്മളെ സമീപിച്ചിരുന്നു..എന്തു സഹായം വേണമെങ്കിലും ചെയ്യാൻ അവർ ഒരുക്കവുമായിരുന്നു... ദുബായിലെ സംഗീത സ്നേഹികൾ ഇത്രയധികം കാണാൻ കൊതിക്കുന്ന ഒരു ഗായകനായിരുന്നു, SPB എന്ന സത്യം നമ്മൾ തിരിച്ചറിയുകയായിരുന്നു !!!! ദുബായിലെ കലാ സ്നേഹികൾ ഏറെ കൊതിച്ചിട്ടും, അതു നൽകാൻ പറ്റാത്തതിൽ ഒത്തിരി വിഷമം നമുക്കുണ്ടായിരുന്നു. ദാസ്സേട്ടനും, SPB സാറും ചിത്രച്ചേച്ചിയും, പണ്ഡിറ്റ് രമേശ് നാരായണനും, മറ്റു കലാകാരൻമാരും ഒന്നിച്ചാൽ, അതൊരു സംഗീത മാമാങ്കമായിരിക്കും എന്നതിന് യാതൊരു തർക്കവുമില്ലായിരുന്നു.. ഒരു പക്ഷെ, ആ സംഗമം ഉണ്ടായിരുന്നെങ്കിൽ, ദുബായ് കണ്ട ഏറ്റവും വലിയ ഒരു പ്രോഗ്രാം ആയിതീർന്നേനെ...ഇത്. 

മാറ്റിവെച്ച, ആ ആഗ്രഹം പൂത്തുലയാൻ, SPB സാറിനോടൊപ്പം, ഒരു എക്സ്ക്ലൂസീവ് ഷോ ചെയ്യാൻ അശോകേട്ടാനൊപ്പം ചേർന്നു ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. നേരത്തെ, തീരുമാനിച്ച ഒത്തിരി പ്രോഗ്രാമുകൾ നമുക്കും, സാറിനും ഉള്ളതിനാൽ, ഭാവിയിൽ ചെയ്യാമെന്ന വിശ്വാസത്തിൽ ആയിരുന്നു നമ്മളെല്ലാവരും. അപ്പോഴാണ് കൊറോണ എന്ന അദൃശ്യനായ ഭൂതം കടന്നു വരുന്നത്... ഒരു ലോകത്തിന്റെ മുഴുവൻ താളം തെറ്റിച്ച ഈ മഹാമാരി, എല്ലാ ആഗ്രഹങ്ങളെയും, സ്വപനങ്ങളെയും തളച്ചിട്ടു. ഓരോ പ്രോഗ്രാം കഴിയുമ്പോഴും, പ്രശസ്തരുടെ കൂടെയുള്ള ചിത്രങ്ങൾ ഭിത്തിയിൽ പതിപ്പിക്കുന്ന സ്വഭാവം എനിക്കുണ്ട്... SBP സാറിനോടൊപ്പോം ഉള്ള ഒരു ഫോട്ടോ തൂക്കിയിടാൻ കൊതിയോടെ, ആരാധന യോടെ കാത്തിരുന്നിരുന്നു ഇതുവരെ.... ഇനിയുള്ള നാളുകളിൽ,ഓർമ്മകളിൽ മാത്രമായില്ലേ പ്രിയപ്പെട്ട ഗായകൻ !!! സാറിന്റെ സന്തത സഹചാരിയായിരുന്ന അശോകേട്ടൻ പറയുന്നു, "ഒരു ഷോ ചെയ്യാൻ വന്നാൽ ഒരു അഞ്ചു രൂപ പോലും തനിക്കു അവകാശപ്പെട്ടതല്ലെങ്കിൽ സംഘടാരെ കൊണ്ട് ചിലവാക്കാൻ അനുവദിക്കാത്ത മഹാനായിരുന്നു അദ്ദേഹമെന്ന്. കൂടെയുള്ള എല്ലാ ആര്ടിസ്റ്റിനും എല്ലാ സപ്പോർട്ടും കൊടുക്കുന്ന അപൂർവങ്ങളിലൽ അപൂർവമായ വ്യക്തിത്വമായിരുന്നു സാറിന്റേത്". പകരക്കാരനില്ലാതെ, ആ സിംഹാസനം ഇനിയുള്ള കാലം ഒഴിഞ്ഞു തന്നെ കിടക്കും. 

അകാലത്തിൽ പൊലിഞ്ഞ അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്, അനശ്വരനായ ആ സംഗീത ചക്രവർത്തിക്ക് ഒരു പിടി കണ്ണീർ പൂക്കൾ അർപ്പിക്കുന്നു.. ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത ലോകത്തേക്ക് പറന്നു പോയ മഹാഗായകാ, അങ്ങേയ്ക്കു വേണ്ടി ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? 

പാടി തന്ന എണ്ണമറ്റ ഗാനങ്ങളിലൂടെ അങ്ങ് അനശ്വരനാകുന്നു... ബാലു സർ എന്നു സ്നേഹത്തോടെ വിളി കേൾക്കാൻ അങ്ങ് ഉണ്ടാകില്ലെന്നോർക്കാൻ പ്രയാസം.... 

ഈ ആർദ്രമായ മനസ്സുകളെ സാന്ദ്വനിപ്പിക്കാൻ,... അങ്ങ് പാടി തന്ന  

"നവമേഘമേ കുളിർകൊണ്ടു വാ... ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ" . മലയാളിയും, മലയാളവും ഉള്ളിടത്തോളം മറക്കില്ല !!

അങ്ങ് പാടി വച്ച ഗാനങ്ങലോക്കെയും, ഇന്ന് ഒരു ലോകത്തിന്റെ തേങ്ങലാകുന്നു, പ്രിയപെട്ട ബാലു സർ...

സ്നേഹത്തോടെ വിട.. 

-- 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA