ADVERTISEMENT

പാടി വച്ച പാട്ടുകളൊക്കെയും ഹൃദയത്തോട് ചേർത്തി നിർത്തിയ ഗായികയാണ് മധുശ്രീ. ചെറിയ പ്രായത്തിൽ തന്നെ കേരള സ്റ്റേറ്റ് അവാർഡ് രണ്ടാമത്തെ പ്രാവശ്യവും മധുശ്രീയേ തേടിയെത്തി. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതഞ്ജൻ പണ്ഡിറ്റ്‌ രമേശ്‌ നാരായണന്റെ രണ്ടാമത്തെ മകളാണ് ഈ അനുഗ്രഹീത ഗായിക. മൂത്തമകൾ മധുവന്തിയും സംഗീത ആലാപനത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രമായ അമ്പിളി എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയ സ്റ്റേറ്റ് അവാർഡ് ജേതാവ് വിഷ്ണുവിന്റെ സഹധർമ്മിണിയാണ് മധുവന്തി. ഇതിലെ മനോഹരമായ, ജനലക്ഷങ്ങൾ നെഞ്ചേറ്റിയ ‘ആരാധികേ’എന്ന ഗാനം സൂരജ് സന്തോഷിനോടൊപ്പം ആലപിച്ചിച്ചത് മധുവന്തി ആയിരുന്നു.

അമ്മ ഹേമ നാരായൺ ഒരു നല്ല ഗായികയാണ്, സംഗീതജ്ഞയാണ്. സംഗീത്  മാർതാണ്ട് പരം പൂജ്യ ഗുരുദേവ്, പത്മവിഭൂഷൺ ശ്രീ. പണ്ഡിറ്റ്‌ ജസ്‌രാജ്, മധുശ്രീയുടെ സംഗീത വഴിയിൽ ഒരു വലിയ പ്രോത്സാഹനമായിരുന്നു ഗുരുസ്ഥാനിയായിരുന്നു. അച്ഛന്റെ ശിക്ഷണത്തിൽ സംഗീതപഠനത്തിന്  വേണ്ടി ഏതറ്റം വരെയും പരിശ്രമിക്കാൻ  തയ്യാറുള്ള ഒരു കലാകാരിയാണ് മധുശ്രി. 2015 ൽ ആദ്യ സംസ്ഥാന അവാർഡ് അച്ചനോടൊപ്പം ഒരുമിച്ചു, തിരുവന്തപുരത്തുള്ള ജസ്‌രംഗി എന്ന സംഗീത ഗൃഹത്തിലേക്ക് വന്നപ്പോൾ, ഇക്കുറിയും,അച്ഛന്റെ സംഗീതത്തിൽ പിറന്ന മനോഹരമായ പറയാനരികെഎന്നു തുടങ്ങുന്ന ഗാനം കോളാമ്പി എന്ന ചിത്രത്തിലേതായിരുന്നു. കഴിഞ്ഞ വർഷം, കേരളം കാലവർഷത്തിൽ മുങ്ങിയപ്പോൾ, കോളാമ്പി എന്ന ചിത്രവും ജൂലൈയിൽ നിന്നും നവംബറിലേക്ക് മാറി.

madhushree-narayanan

പിന്നീട് ഈ ചിത്രത്തിലെ അവാർഡിനർഹമായ ഗാനം റിലീസ് ചെയ്തത് വിനീത് ശ്രീനിവാസനായിരുന്നു. പാടുമ്പോൾ, ഈശ്വരനെയും, ഗുരുക്കൻമാരെയും ധ്വാനിച്ചു, ആ സംഗീതത്തിൽ അലിഞ്ഞു ഭാവരാഗതാളലയത്തിൽ  സമന്യയിച്ചു, ആസ്വാദകരെ സംഗീതത്തിൽ അലിയിപ്പിക്കുന്ന ഒരു അസാമാന്യ പാടവമുള്ള ഗായികയാണ് മധുശ്രീ. അവാർഡിന് മുമ്പ് ഒരു പാടു പ്രതീക്ഷ പുലർത്തുന്ന  കലാകാരൻമാർ ആണ് നമുക്കു ചുറ്റും. അതിനു വ്യത്യസ്തമായി, ഈ ദിവസം അവാർഡു വിവരം മന്ത്രി റിലീസ് ചെയ്യുന്ന വേളയിൽ ടെലിവിഷന് മുന്നിലെ ഒരു കാഴ്ചക്കാരി മാത്രമായിരുന്നു ഈ ഗായിക.

പിന്നീട്, മറ്റു അവാർഡുകൾ പ്രഖ്യാപിക്കുന്നതോടൊപ്പം, മികച്ച ഗായിക മധുശ്രീ എന്നു പ്രഖ്യാപിക്കുമ്പോൾ അക്ഷരർഥത്തിൽ അത്ഭുതവും, ആഹ്ലാദവും, ആവേശവും ആയിരുന്നു ഈ കൊച്ചു മിടുക്കിക്ക്. ഒട്ടും പ്രതീക്ഷിക്കാതെ അവാർഡ് വീണ്ടും വരുമ്പോൾ ഈ ഗായികയുടെ സ്വരവും മലയാളക്കരക്ക് ‘മധു’വാകുന്നു. ഹിന്ദുസ്ഥാനി സംഗീതത്തോട്, രാഗത്തോടുള്ള അഭിനിവേശം, തന്റെ രണ്ടു മക്കൾക്കും രാഗങ്ങൾ (മധുശ്രീ, മധുവന്തി) കൊണ്ട് നാമകരണം

ചെയ്ത പണ്ഡിറ്റ്‌ രമേശ്‌ നാരായണനും ഈ നിമിഷത്തിൽ അഭിമാനിക്കാം. തന്റെ സംഗീത നൈപുണ്യം കൊണ്ട് ഗാനഗന്ധർവന് സ്റ്റേറ്റ് അവാർഡും, ദേശീയ പുരസ്‌കാരങ്ങളും നേടിക്കൊടുത്ത പോലെ, മകൾക്കും രണ്ടു സംസ്ഥാന പുരസ്‌കാരങ്ങൾ നേടികൊടുക്കുവാൻ കഴിഞ്ഞെന്നത് ജന്മ പുണ്യം. മകൾക്കായി കരുതി വച്ചതല്ല ഈ ഗാനവും... എങ്കിലും, തന്റെ സ്വതസിദ്ധമായ കഴിവുകൾ കൊണ്ട് പാടി ഫലിപ്പിച്ചപ്പോൾ, കോളാമ്പിയുടെ സംവിധായകൻ ടി.കെ. രാജീവ്‌ കുമാർ തന്നെ ഈ ഗാനം മധുശ്രീയേ ഏൽപ്പിക്കുകയായിരുന്നു. സംഗീതത്തിന്റെ ലോകത്തിൽ പ്രിയപ്പെട്ട രമേശ്‌ ജിക്കും, സംഗീത കുടുംബത്തിനും ആയുരാരോഗ്യ സൗഘ്യവും, ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു.

ഇനിയും ഒരു പാടു ഗാനങ്ങളിൽ അവാർഡ് വാങ്ങിക്കണമെന്ന് ലേഖകൻ പറഞ്ഞപ്പോൾ അവാർഡിന് വേണ്ടിയല്ല പാടുന്നത്, അങ്കിൾ എന്ന മറുപടിയിൽ   മധുശ്രീ എന്ന ഗായിക മനസ്സിന്റെ നന്മകൾ കൊണ്ടും, എളിമ കൊണ്ടും ഒരുപാട് ഉയരങ്ങളിൽ തന്നെയാണെന്ന് അക്കമിട്ടു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com