ADVERTISEMENT

ഓർമ്മയിലാണെൻ്റെ ബാല്യം

ഓളമാണിപ്പോഴീ ബാല്യം

ഓണനിലാവു പോൽ ആണെൻ്റെ ബാല്യം

ഓമനത്ത്വത്തിൻ്റെ പൂർണ്ണമാം കാലം

 

സ്വസ്ഥതയുള്ളൊരു കാലം

സ്നേഹ ലാവണ്യമുള്ളൊരുകാലം

സ്വപ്നത്തിൽ മാത്രമായി ഇപ്പോഴീ ബാല്യം

സഞ്ചാരിയാകുവാൻ ഉള്ളൊരു  കാലം

 

ചിന്തകളില്ലാത്ത കാലം

ചന്തം നിറഞ്ഞൊരു കാലം

ചന്ദനം പൂശിയ പോൽ കുളിർമയുടെ കാലം

ചത്രം പോലുള്ളൊരാ കുടുംബത്തിൻ കാലം.

 

ചേതന

 

ആനന്ദവല്ലിയാടി ആമോദത്തുമ്പിയായി 

രാഗം കലർന്നേഴും ജീവിതം   

രാഗമുണ്ടെങ്കിലും  ദ്വേഷം  കലർന്നതാണെന്ന്

ഓർത്തീടാമെന്നുമെന്നും പ്രിയരേ 

 

അഖം നിറഞ്ഞതാകും മനുഷ്യത്വമില്ലാത്ത

നീചമായ ഈലോകം എന്തിനായി 

വിശ്രമമുണ്ടോ ഈ ഭൂവാസിയാകുന്ന 

മാനവർക്കെന്നുമെന്നും പ്രിയരേ 

 

സനാതന ധർമ്മങ്ങൾ ധർമ്മത്തെ  മറന്നതാണോ 

രക്തക്കറകൾ ഇറ്റുവീഴുന്നു

അനശ്വരൻ നമ്മിലുണ്ടോ 

അനശ്വരത നീങ്ങിപ്പോയോ

തിന്മയുടെ അസ്തിത്വം എങ്ങും തൻ

 

തൃണം പോലുള്ളോരീ നൃണൻ്റെ ലോഭങ്ങൾ 

ഇപ്പോഴും തീർന്നില്ലേ പ്രിയരേ 

ജീവിതം മിഥ്യയായോ സ്നേഹമില്ലാതെയായോ 

സ്വപ്ന സമാനമായോ ചേതന .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com