ADVERTISEMENT

എത്ര മുഖങ്ങൾ കണ്ടു ജീവിതയാത്രയില്‍

എങ്കിലും തങ്ങുന്നുള്ളിൽ കൈവിരലെണ്ണം

ഒരു മുഖം മറക്കാതുണ്ടെന്നും മനക്കാമ്പില്‍

ഓർമ്മയിൽ നിത്യം താഴിട്ടു സൂക്ഷിച്ചു ഞാന്‍

 

അല്പം ശ്മശ്രു, നക്ഷത്രക്കണ്ണുമുള്ളൊരാള്‍

സ്വല്പവും മറക്കില്ലാ മുഖമൊരിക്കലും

പൊക്കമില്ലായ്മ തൻ പൊക്കമെന്നോതിലും

പെരുമയിലെന്തും ചെയ്യും കുറിയ മനുഷ്യൻ

മനതാരില്‍ കനല്‍ ചുട്ടു നീറുവോര്‍ക്ക്

 

നീർത്തുള്ളിയിറ്റിച്ചു പകരുമാശ്വാസമീ സാധു .

കരുതിടാം മുന്‍ശുണ്ഠിക്കാരനായ്,കുറുമ്പനായ്

അഹങ്കാരിയെന്നുമാം ലോകമിങ്ങനെയോ ?

ഇതോ ലോകനീതി! സത്യമാരറിവൂ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com