ADVERTISEMENT

ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റാവുമ്പോൾ ഏഷ്യൻ രാജ്യങ്ങൾ അതിനെ എങ്ങനെ കാണുന്നുവെന്നത് വലിയ രസകരമായിരിക്കും. പ്രത്യേകിച്ച് ഇന്ത്യ. എന്തായാലും സുരക്ഷ, വ്യാപാരം തുടങ്ങി കാലാവസ്ഥാ വ്യതിയാനം വരെ, ഏഷ്യപസഫിക്കിന്റെ എല്ലാ കോണുകളിലേക്കും അമേരിക്കൻ നയതന്ത്രജ്ഞത കൂടുതൽ വ്യാപിക്കുമെന്നുറപ്പാണ്. എന്നാൽ, അമേരിക്ക എന്തു പറയുന്നു അത് നടക്കും എന്ന സ്ഥിതി മാറി, സ്വാധീനം ചെലുത്താനാവും എന്ന മിതപരമായ രീതിയിലേക്ക് കാര്യങ്ങൾ മാറുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ നാലുവർഷത്തെ ഭരണം കൊണ്ട്, പരമ്പരാഗത എതിരാളികളെ സൗഹൃദത്തിലാക്കുകയും സഖ്യകക്ഷികളെ ആക്രമിക്കുകയും ചെയ്ത രീതി മാറും.

ബൈഡൻ അധികാരമേറുമ്പോൾ ഇന്ത്യയെ അതെങ്ങനെ ബാധിക്കുമെന്നു നോക്കാം– ഇന്ത്യയും അമേരിക്കയും  പങ്കിടുന്ന സുരക്ഷയും പ്രതിരോധബന്ധങ്ങളും തമ്മിൽ വലിയ മാറ്റമുണ്ടാകില്ല. എന്നാൽ ബൈഡൻ ഭരണകൂടം ഇന്ത്യയുടെ സമീപകാല മനുഷ്യാവകാശങ്ങളെയും മതസ്വാതന്ത്ര്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കും. ഇവ രണ്ടും ട്രംപ് അവഗണിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിന്ദു ദേശീയ നയങ്ങളെ ബൈഡൻ കൂടുതൽ വിമർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയാണെന്ന് വിമർശകർ പറയുന്നുവെന്നു വാഷിങ്ടൻ ആസ്ഥാനമായുള്ള വിൽസൺ സെന്ററിലെ ഏഷ്യ പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ മൈക്കൽ കുഗൽമാൻ അഭിപ്രായപ്പെട്ടു. ചൈനയെ സമതുലിതമാക്കാൻ ഇരുരാജ്യങ്ങളും കൂടുതൽ  സഹകരിച്ച് പ്രവർത്തിക്കുമെന്ന് കുഗെൽമാൻ പറഞ്ഞു. ബൈഡന്റെ വൈറ്റ് ഹൗസ് വാഷിങ്ടണിൽ വ്യാപക പിന്തുണയുള്ള ഒരു രാജ്യത്തെ എതിർക്കാൻ സാധ്യതയില്ല, അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഇന്ത്യാക്കാർക്ക് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഉണ്ടാകില്ലെന്നുറപ്പാണ്.

അതേസമയം ഇപ്പോൾ, ബൈഡൻ പ്രക്ഷുബ്ധമായ ആഭ്യന്തരപ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കുമ്പോൾ,  ഏഷ്യ ഒരു ചിന്താവിഷയമായി അവസാനിക്കുമെന്ന ആശങ്കയും വ്യാപകമാണ്. സഖ്യകക്ഷികൾ പരിഗണിക്കപ്പെടാതെ പോകും. എതിരാളികൾ, പ്രത്യേകിച്ചും ചൈന, പ്രാദേശിക മേധാവിത്വത്തിനായുള്ള പോരാട്ടത്തിൽ അവർ ഇഷ്ടപ്പെടുന്നതുപോലെ ചെയ്യും. സമീപകാല യുഎസ് ചരിത്രത്തിലെ ഏറ്റവും വിവാദപരമായ പ്രസിഡന്റ് സ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ, അതിന്റെ അനന്തരഫലങ്ങൾ കാണാനിരിക്കുന്നതേയുള്ളു. ബൈഡന്റെ കീഴിൽ വൈറ്റ് ഹൗസ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അസ്ഥിരവുമായ ഒരു രാജ്യത്ത് എങ്ങനെ കളിക്കുമെന്ന് നോക്കാം. അതെ, ഉദ്ദേശിച്ചത് ചൈനയെ തന്നെയാണ്. അതും കോവിഡിന്റെ പശ്ചാത്തലത്തിൽ. രണ്ട് രാജ്യങ്ങളും ഒഴിച്ചു കൂടാനാവാത്ത വിധം സാമ്പത്തികമായും  രാഷ്ട്രീയമായും മാറിയിരിക്കുന്നു. പസഫിക്കിലെ യുഎസ് സൈനിക സാന്നിധ്യം ചൈനയെ പ്രകോപിപ്പിക്കുന്നുണ്ട്. ഇപ്പോൾ അവർ മിണ്ടാതിരിക്കുന്നുവെന്നേയുള്ളൂ. അതിന്റെ സ്വാഭാവിക സ്വാധീന മേഖലയിലേക്ക് നയിക്കാനുള്ള വിപുലമായ ശ്രമത്തിനെതിരെയുള്ള യുഎസ് നീക്കം സ്വാഭാവികമായും എങ്ങനെയായിരിക്കുമെന്നു കണ്ടറിയണം. കൃത്യമായി പറഞ്ഞാൽ ട്രംപ്  ആരെ ശത്രുവാക്കിയോ അവരെ ബൈഡൻ മിത്രമാക്കും. അതുപോലെ നേരെ മറിച്ചും. തന്നെയുമല്ല മിതവാദിയും സംഘർഷങ്ങളിലേക്ക് കടക്കാൻ തെല്ലുമിഷ്ടവുമില്ലാത്ത പുതിയ അമേരിക്കയേയാവും സംഘർഷഭരിതമായ ഏഷ്യൻ രാജ്യങ്ങൾ കാണാൻ പോകുന്നത്.

1200-us-president-trump-election

ട്രംപിന് കീഴിൽ, ചൈനയും യുഎസും വലിയൊരു വ്യാപാര യുദ്ധത്തിൽ ഏർപ്പെട്ടു, ഒപ്പം വാക്കാലുള്ള ശത്രുതയുടെ സജീവമായ കൈമാറ്റവും. തായ്‍പേയിയിലെ തംകാങ് സർവകലാശാലയിലെ സ്ട്രാറ്റജിക് സ്റ്റഡീസ് പ്രഫസറും മുൻ തായ്‍വാനിലെ ദേശീയസുരക്ഷാ  ഉദ്യോഗസ്ഥനുമായ അലക്സാണ്ടർ ഹുവാങ് പറയുന്നതനുസരിച്ച്, ബൈഡൻ  ഭരണകൂടം ഈ വിള്ളൽ വീഴ്ത്തിയ ബന്ധങ്ങളെ ശാന്തമാക്കും. ഒബാമയുടെ കാലഘട്ടത്തിലെ മിതവാദം പോലെയായിരിക്കുമിത്. ചൈനയുമായുള്ള കൂടുതൽ വ്യാപനം ചൈനയെ സ്വന്തം പ്രദേശമെന്ന് അവകാശപ്പെടുന്ന തായ്‍വാനെ പിന്തുണയ്ക്കാൻ വാഷിങ്ടണിനെ പ്രേരിപ്പിച്ചേക്കാം. ചൈനയുടെ ഭീഷണികളിൽ നിന്ന് ദ്വീപിന് സ്വയം പ്രതിരോധിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനുള്ള യുഎസ് പ്രതിബദ്ധത കുറയ്ക്കാതെയാവുമിത്. എന്നാൽ, ആഗോള സൂപ്പർ പവർ പദവിയിൽ നിന്ന് യുഎസിന്റെ തകർച്ചയും ചൈനയുടെ വളർച്ചയും കാണേണ്ടതുണ്ട്. ആരെയാണ് തെരഞ്ഞെടുത്തതെന്നത് പ്രശ്നമല്ല, അമേരിക്ക വരുംകാലങ്ങളിൽ പ്രക്ഷുബ്ധതയിലേക്കും അശാന്തിയിലേക്കും നീങ്ങുമെന്നും അതിന്റെ വികസനത്തെ ബാധിക്കുമെന്നും രാഷ്ട്രീയ വിദഗ്ധർ കണക്കുകൂട്ടുന്നു.

ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും യുദ്ധ ഭീഷണികളിൽ നിന്ന് അഭൂതപൂർവമായ ചർച്ചകളിലേക്ക് നീങ്ങിയെന്നതു വലിയ കാര്യമായിരുന്നു. ഇതു വലിയ സംഭവമായിരുന്നുവെങ്കിലും നിരോധിച്ച ന്യൂക്ലിയർ ടിപ്പ്ഡ് ലോംഗ് റേഞ്ച് മിസൈലുകളിൽ നിന്ന് വടക്കൻ ഏഷ്യയെ രക്ഷപ്പെടുത്താൻ ട്രംപ് ഒന്നും ചെയ്തില്ല. എന്നാൽ ബൈഡൻ വരുമ്പോൾ കളി മാറും. ‘ക്രൂരനായ ഒരു നായ’, ‘അയാളെ അടിക്കപ്പെടേണ്ടതാണ്’ എന്നൊക്കെയും പറഞ്ഞ ബൈഡനുമായി ഇപ്പോൾ കീം പൊരുത്തപ്പെടണം എന്നു ആർക്കെങ്കിലും ആശിക്കാനാകുമോ ? തെരഞ്ഞെടുപ്പു കാലത്തു പോലും ബൈഡൻ തന്റെ ഭാഗത്തു നിന്ന് കിമ്മിനെ ട്രംപിനോടു കൂടിച്ചേർന്നതിനു ‘കശാപ്പുകാരൻ’ എന്നും ‘കള്ളൻ’ എന്നും വിളിച്ചിരുന്നു. ആണവ വൽക്കണരണ നടപടികൾ സ്വീകരിക്കുന്നതുവരെ ഉത്തര കൊറിയൻ ഉപരോധം കർശനമാക്കാൻ താൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ യുഎസ് – ഉത്തരകൊറിയ ഉച്ചകോടിയൊക്കെ ഇനി സ്വപ്നമായി മാറിയേക്കാം.

ആണവായുധ ശേഖരം പൂർണമായും കൈകാര്യം ചെയ്യാനുള്ള സന്നദ്ധ ഇതുവരെ കാണിച്ചിട്ടില്ലാത്ത ഉത്തരകൊറിയ, അതിജീവനത്തിനുള്ള ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ചാൽ അത് പ്രദേശം സംഘർഷഭരിതമാക്കും. സംയുക്ത സൈനിക പരിശീലനം ഏകപക്ഷീയമായി കുറയ്ക്കുകയും ഉത്തരകൊറിയയ്ക്കെതിരെ പ്രതിരോധിക്കാൻ തെക്ക് നിലയുറപ്പിച്ച 28,500 യുഎസ് സൈനികരുടെ വിലയെക്കുറിച്ച് നിരന്തരം പരാതിപ്പെടുകയും ചെയ്ത ട്രംപിനേക്കാൾ ദക്ഷിണ കൊറിയയെ സംബന്ധിച്ചിടത്തോളം പുതിയ പ്രസിഡന്റാവും അവർക്കു പഥ്യം.

ഇനി ജപ്പാനിലേക്ക് നോക്കാം. ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുടെ ഈ വർഷത്തെ രാജി, ഒരു വിദേശ നേതാവുമായുള്ള ട്രംപിന്റെ ഉറ്റ, ഉൽപാദനപരമായ ബന്ധങ്ങളിൽ ഒന്നിന്റെ അവസാനമായിരുന്നു. ടോക്കിയോയിൽ ബൈഡന്റെ കൂടുതൽ പുരോഗമന പാരിസ്ഥിതിക നയങ്ങൾ ജാപ്പനീസ് ഹരിത കമ്പനികളെ സഹായിക്കുമെന്നും ജപ്പാനിൽ നിരന്തരമായ മത്സരത്തിൽ ഏർപ്പെടുന്ന ചൈനയെക്കുറിച്ച് അദ്ദേഹം കടുത്ത നിലപാട് സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ആശങ്കയുമുണ്ട്. ബൈഡന് കീഴിൽ, ‘അമേരിക്കയ്ക്ക് മറ്റ് രാജ്യങ്ങളെ പരിപാലിക്കാൻ കഴിയില്ല. അതിന് സ്വന്തം പുനർനിർമ്മാണത്തിന് മുൻഗണന നൽകേണ്ടതുണ്ട്. ‘കൻസായി സർവകലാശാലയിലെ പ്രഫസർ ഹിരോ ഐഡ പറഞ്ഞു.

വംശീയ അശാന്തി മുതൽ സമ്പദ്‌വ്യവസ്ഥ, ആരോഗ്യ സംരക്ഷണം,  കൊറോണ വൈറസ് എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ വരെ ബൈഡൻ തന്റെ രാജ്യത്തിന്റെ പല ആഭ്യന്തരപ്രശ്നങ്ങളും അനുഭവിക്കുന്നതിനാൽ, ചൈന തങ്ങളുടെ പ്രാദേശിക അഭിലാഷങ്ങൾ പിന്തുടരുകയും ഉത്തരകൊറിയ ആണവശ്രമങ്ങൾ വിപുലീകരിക്കുകയും ചെയ്യുന്നതിനാൽ ജപ്പാനെ തനിച്ചാക്കിയേക്കാമെന്ന് ടോക്കിയോ ആസ്ഥാനമായുള്ള ആർക്കസ് റിസർച്ച് അനലിസ്റ്റ് പീറ്റർ ടാസ്കർ അഭിപ്രായപ്പെട്ടു.

ഓസ്ട്രേലിയയും  ന്യൂസീലാൻഡും ബൈഡനെ എങ്ങനെ സ്വീകരിക്കുമെന്നതു വലിയൊരു പ്രതിസന്ധിയാണ്. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അധികാരത്തിലിരുന്ന യാഥാസ്ഥിതിക ഓസ്ട്രേലിയൻ പ്രധാന മന്ത്രി മാൽക്കം ടേൺബുൾ ഇപ്പോൾ ബൈഡനെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്റ് ചെയ്തതാണ് വലിയ അത്ഭുതം. ‘നിങ്ങൾ നേടിയത് എന്ത് ആശ്വാസമാണ്’ ട്രംപ് ഭരണകൂടത്തേക്കാൾ മികച്ച പ്രകടനം ബൈഡൻ ചെയ്യുമെന്ന് പ്രതീക്ഷയുണ്ട്. ഒരു വർഷത്തിനുശേഷം മാറ്റം ഉണ്ടാകുമെന്ന് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് ഓസ്ട്രേലിയൻ നിർമ്മാതാക്കൾക്ക് 2018 ൽ യുഎസ് സ്റ്റീൽ, അലുമിനിയം താരിഫുകളിൽ വലിയ ഇളവുകൾ നൽകി. ന്യൂസിലാന്റിനെ സംബന്ധിച്ചിടത്തോളം, യുഎസ് ഭരണത്തിൻ കീഴിൽ കൂടുതൽ പാലും മാംസവും വിൽക്കുകയെന്നതാണ് ആഗ്രഹം.

ന്യൂസിലാൻഡും മറ്റ് പസഫിക് രാജ്യങ്ങളും ചൈനയുമായുള്ള അമേരിക്കയുടെ പിരിമുറുക്കം ലഘൂകരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂസിലാന്റ് രണ്ട് മഹാശക്തികൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അവർക്ക് രണ്ടു പേരെയും വേണം. ചൈനയെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ആശ്രയിച്ച് നിലനിർത്തുന്നു. അമേരിക്കയുമായുള്ള ബന്ധം പരമ്പരാഗത പ്രതിരോധവും  രഹസ്യാന്വേഷണവുമായി ബന്ധപ്പെട്ടതാണ്. ഇനി ബൈഡൻ വരുമ്പോൾ സ്വാഭാവികമായും അവർക്ക് ആശ്വസിക്കാം.

തെക്കുകിഴക്കൻ ഏഷ്യ ബൈഡന്റെ വരവിനെ എങ്ങനെ കാണുന്നുവെന്നു കൂടി നോക്കാം. മലേഷ്യ പോലുള്ള  മേഖലയിലെ കനത്ത നിക്ഷേപവും സാമ്പത്തിക വീണ്ടെടുക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലും ചൈനയിലേക്ക് തിരിയുന്നു, ‘വിശ്വാസം പുനർനിർമിക്കാൻ യുഎസിന് സമയമെടുക്കും’ യൂണിവേഴ്സിറ്റിയിലെ ഓണററി റിസർച്ച് അസോസിയേറ്റ് ബ്രിഡ്ജറ്റ് വെൽഷ് പറഞ്ഞു. ഫിലിപ്പീൻസ്, തായ്‍ലൻഡ്, കംബോഡിയ എന്നിവിടങ്ങളിലേക്ക് കൂടുതൽ ജാഗ്രതയ്ക്ക് ബൈഡൻ തയ്യാറെടുക്കുമോയെന്നു കണ്ടറിയണം. പുറമേ തെക്കുകിഴക്കൻ ഏഷ്യയിലെയും മേഖലയിലെയും തന്ത്രപരമായ  സഖ്യകക്ഷികളുമായും പങ്കാളികളുമായുള്ള ബന്ധത്തിൽ ഒരു പരിധിവരെ സ്ഥിരത നിലനിൽക്കുമ്പോൾ. ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ, യൂറോപ്യൻ ശക്തികൾ, തെക്കുകിഴക്കൻ ഏഷ്യ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക  ശക്തികളുമായും ചേർന്ന്  നവലോകം സൃഷ്ടിക്കാൻ ബൈഡന് കഴിയും. അതിന് അദ്ദേഹം തയാറെടുക്കുകയാണെങ്കിൽ !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com