ADVERTISEMENT

സംഭവബഹുലമായ ഒരു വർഷം തീരാൻ ഇനി ദിവസങ്ങൾ മാത്രം. ലോകത്തെ സംബന്ധിച്ച് ഇത്രയേറെ വെല്ലുവിളി നേരിട്ട ഒരു വർഷം അടുത്തകാലത്തൊന്നും അനുഭവപ്പെട്ടു കാണില്ല. കൊറോണ വൈറസിന്റെ വരവ് സാധാരണ ജീവിതത്തെ മാറ്റിമറിച്ചു. പലർക്കും ദുഖവും ദുരിതവും നൽകി ആയുസ്സിന്റെ ഒരാണ്ട് കൂടി യവനികയ്ക്ക് പിന്നിലേക്ക് മറയപ്പെടുന്നു.  കൂടെ സംഭവ ബഹുലമായ ഒത്തിരി പ്രഭാതങ്ങളും സങ്കടക്കടലുകളുടെ ഒരു പിടി സായാഹ്നങ്ങളും ഓർമിക്കുവാനും അതേസമയം, അടുത്ത വർഷം കാര്യങ്ങൾക്ക് ഒക്കെ മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിൽ  2021 പുതു  വർഷത്തെ നമുക്ക് ഒത്തിരി പ്രതീക്ഷയോടു സ്വീകരിക്കാം.

2021 പുതു പുലരി പിറക്കുവാൻ മണിക്കൂറുകൾ മാത്രം. പുതുവർഷത്തിലേക്കു കടക്കുന്നു എന്ന സന്തോഷത്തിനു ഉപരി, ജീവിതത്തിൽ നിന്നും ഒരു വർഷം കൂടി നമ്മളിൽ നിന്നും അകന്നു പോകുന്നു എന്ന ചിന്ത നമ്മെ അലോസരപ്പെടുത്തുന്നു. കഴിഞ്ഞ കാലത്തെ സ്മരിക്കുമ്പോൾ സ്‌മരിക്കാൻ കൊള്ളാവുന്നതായി ഒന്നും തന്നെ ചെയ്തിട്ടില്ല ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന ആകുല ചിന്ത നമ്മെ വേട്ടയാടുകയാണ്. ഈയൊരു അസ്വസ്ഥതയിൽ നിന്നുമാണ് മാറ്റത്തിന്റെ ശംഖൊലി ഉയരേണ്ടത്. ഈയൊരു ശംഖൊലി ഉൾക്കൊള്ളാനാണുള്ള വ്യഗ്രത നമ്മുടെ മനസുകളിൽ ഉണ്ടായാൽ തർച്ചയായും പുതു വർഷം പ്രതീക്ഷയുടെ നാളുകളായി മാറ്റപ്പെടും.

ഓരോ മനുഷ്യനിലും നന്മ തിന്മയുടെ അളവുകൾ തീരുമാനിക്കപ്പെട്ടുന്നതു അവനവന്റെ പ്രവർത്തികളിൽ കൂടിയാണ്.പുതു വർഷത്തിൽ നന്മയുടെ പ്രതീകമായി മാറാൻ മമ്മുടെ ഹൃദയങ്ങളെ രൂപാന്തപെരുത്തണം.

ഗ്രീക്ക് മിത്തോളജിയിൽ ജാനുവരിയൂസ് എന്ന ഒരു ദേവൻ ഉണ്ടായിരുന്നു. ഈ ദേവന്റെ പേരിൽ നിന്നുമാണ് വർഷത്തിന് ആദ്യ മാസമായ  ജനുവരി എന്ന നാമം ഉണ്ടയതെന്നാണ് കരുതപ്പെടുന്നത്. ഈ ദേവന് രണ്ട് തലയുണ്ടയിരുന്നു എന്നാണ് ഐതിഹ്യം. ഒരു തല മുൻപോട്ടും, ഒരു തല പിന്നിലോട്ടും ആയിരുന്നു. പഴയ കാലവും പുതു വർഷത്തെയും ആണ് തലയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. 

പഴയകാലത്തിന്റെ വെളിച്ചത്തിൽ നിന്നുമായിരിക്കണം പുതുവർഷത്തെ എതിരേൽക്കണ്ടത്. പഴയ കാലത്തിലെ തെറ്റുകളുടെ ആവർത്തനം ആവരുത് പിന്നയോ അവയുടെ തിരുത്തലുകൾ ആയിരിക്കണം. എങ്കിൽ 2021 പ്രതീക്ഷകളുടെ വർഷമായി മാറ്റപ്പെടും.  

വളരെ സുഖലോലുപതയിൽ കഴിഞ്ഞിരുന്ന രണ്ടു സുഹൃത്തുക്കൾ തന്റെ കിടക്ക മുറിയുടെ ജനാല തുറന്നു പുറം ലോകത്തെ വീക്ഷിച്ചു, ഒരുനാൾ കണ്ട കാഴ്ച പ്രകൃതി രമണീയമായ ഭൂമുഖമായിരുന്നു. മറ്റേ സുഹൃത്ത് കണ്ട കാഴ്ച കുറെ പ്രകൃതി രമണീയമായ സ്ഥലത്തിനടുത്തുള്ള അഴുക്കു ചാലുകളിലെ കുറെ മനുഷ്യരെ ആണ്. ഇരുവരും കണ്ടത് കാഴ്ച തന്നെ ആയിരുന്നു.എവിടെ നിന്ന് നോക്കി എന്നതല്ല, അവരുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരുന്നു. നന്മ തിന്മകളെ കുറിച്ചു നമ്മൾ ബോധവാന്മാരായിരിക്കണം.

അന്യന്റെ തെറ്റുകൾ ചികഞ്ഞെടുത്ത് പ്രതിഫലിപ്പിക്കുമ്പോൾ, സ്വന്തം തെറ്റുകൾ കാണാനുള്ള മനസ്സുണ്ടാവണം. നമ്മുടെ കാഴ്ചയുടെ വീക്ഷണ കോണുകൾ മാറ്റപ്പെടണം എങ്കിൽ പുതു വർഷം പ്രതീക്ഷയുടെ വർഷമായി മാറും.      

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com