ADVERTISEMENT

'എം.എസ്.' എന്ന രണ്ടക്ഷരം കൊണ്ട് അമേരിക്കയിലെ ദൈവജനത്തിന്  സുപരിചിതനായ എം. എസ്. മാത്യുച്ചായന്റെ വേർപാട്  വേദനയോടെയാണ് കേൾക്കുവാൻ ഇടയായത്.1971-ൽ കോയിപ്പുറം മട്ടക്കൽ കുടുംബത്തിലെ കുഞ്ഞ്കുഞ്ഞ് എന്ന  ഓമനപ്പേരിൽ അറിയപ്പെടുന്ന എം. എസ്. മാത്യു അമേരിക്കയിലേക്ക് പോയപ്പോൾ അതൊരു ചരിത്രത്തിന്റെ  തുടക്കം ആയിരുന്നു. ഇന്ന് അര നൂറ്റാണ്ട് പിന്നിടുന്നു. ന്യൂയോർക്കിൽ  മലയാളികൾ വളരെ ചുരുക്കമായി മാത്രം ഉണ്ടായിരുന്ന നാളുകളിലാണ്എം എസ്. മാത്യു അവിടെ എത്തുന്നത് .ആദ്യനാളുകളിൽ  ഇംഗ്ലീഷ് സഭാ കൂടിവരവുകളിലാണ് പങ്കെടുത്തത്. മലയാളികൾ കൂടുതലായി എത്തി തുടങ്ങിയതോടുകൂടി ന്യൂയോർക്കിലെ  ആദ്യത്തെ മലയാളം ബ്രദറൺ  സഭാ കൂടിവരവിന് തുടക്കം കുറിക്കുവാൻ പ്രിയപ്പെട്ട M. S. മാത്യു  മുൻകൈയെടുത്തു.

സൗമ്യതയും ഒപ്പം ഗാംഭീര്യവും നിറഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. മികച്ച ഒരു സംഘാടകൻ ആയിരുന്നതിനാൽ അമേരിക്കയിലെ വിവിധ പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിക്കുവാൻ അച്ചായന് കഴിഞ്ഞു. ഇന്ത്യൻ ബ്രദറൺ ഫെലോഷിപ്പ്, നോർത്ത് ഈസ്റ്റ് കോൺഫറൻസ് തുടങ്ങിയ പ്രസ്ഥാനങ്ങളിലും  പ്രവർത്തനങ്ങളിലും  സജീവസാന്നിധ്യമായിരുന്നു അദ്ദേഹം..

കേരളത്തിൽ നിന്നും സന്ദർശനത്തിനെത്തുന്ന  സുവിശേഷകന്മാർക്ക് അമേരിക്കയിലുള്ള സ്ഥലം സഭകൾ സന്ദർശിക്കുന്നതിനും ശുശ്രൂഷകൾ നിർവഹിക്കുന്നതിനുമുള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുവാൻ താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2006 -ൽ  ഞാൻ ആദ്യമായി അമേരിക്ക സന്ദർശിച്ചപ്പോൾ അച്ചായൻ ആണ് എന്റെ പ്രോഗ്രാം (itinerary) തയാറാക്കിയത്.

മുഖപക്ഷം കൂടാതെ സന്ദർശകരായി എത്തുന്ന എല്ലാ  സുവിശേഷകന്മാർക്കും താൻ ആത്മാർത്ഥമായി ഈ സേവനം ചെയ്തുകൊണ്ടിരുന്നു.  ഒരേ സമയത്തു തന്നെ പല സുവിശേഷകൻമാരെ തന്റെ  ഭവനത്തിൽ താമസിപ്പിക്കേണ്ട സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.

Behind every successful man there is a women... എന്ന് പറയുന്നതുപോലെ അച്ചായന്റെ വിജയത്തിന്റെ പിന്നിൽ എല്ലാ അർത്ഥത്തിലും തന്റെ  സഹധർമ്മിണി പാണ്ടനാട് മണകണ്ടത്തിൽ  ലില്ലിക്കുട്ടി  നിഴൽപോലെ എപ്പോഴും ഉണ്ടായിരുന്നു. "Made for each other" എന്ന് വിശേഷിപ്പിക്കുന്നതിൽ ഒട്ടും തെറ്റില്ല.

യാതൊരു മടുപ്പും കൂടാതെ വളരെ നിസ്വാർഥമായി ചെയ്ത ഈ സേവനം അവിടം സന്ദർശിച്ചിട്ടുള്ള സുവിശേഷകന്മാർ നന്ദിയോടെ സ്മരിക്കും എന്നുള്ളതിനു സംശയമില്ല.

അച്ചായനോടൊപ്പം ഐബിഎഫ്. കോൺഫറൻസിൽ  പങ്കെടുക്കുവാൻ  ന്യൂയോർക്കിൽ നിന്നും  ബസിൽ പോയ അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങൾ മറക്കുവാൻ കഴിയുന്നില്ല.എം. എസ്. അച്ചായന്റെ  വേർപാട് അമേരിക്കയിലെയും ഒപ്പം കേരളത്തിലെയും വിശ്വാസ സമൂഹത്തിന് വേദനാജനകമാണ്. 

എനിക്ക് പിതൃതുല്യനും വാൽസല്യ സ്നേഹിതനും സഹോദരനും ആയിരുന്നു അച്ചായൻ. മൊർദ്ദേഖായിയെപ്പോലെ  മഹാനും സഹോദര സംഘത്തിന് ഇഷ്ടനും സ്വജനത്തിന്  ഗുണകാംക്ഷിയുമായ അച്ചായന്റെ  വേർപാടിൽ ദുഃഖിക്കുന്നു.  ലില്ലിക്കുട്ടി അമ്മാമ്മയോടും  വാത്സല്യ മക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും സർവ്വകൃപാലുവായ ദൈവം എല്ലാ സമാധാനവും നൽകി ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com