sections
MORE

സഹാനുഭൂതി തിരിച്ചറിഞ്ഞില്ല, പതിനാലുകാരന്‍റെ കാമാന്ധത

aparna-kerala
SHARE

 മഴയ്ക്കു മുന്‍പായി കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ടതിനുശേഷം പതിനാലു വയസ്സുകാരന്‍റെ അപേക്ഷ അനുതാപത്തോടെ കേട്ടു സ്വന്തം ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത യുവതിയോടു പ്രകടിപ്പിച്ച ചേതോവികാരം അവശ്വസനീയമാണ്. എറണാകുളം നഗരത്തിലെ സായാഹ്ന തിരക്കും പൊലീസ് പെട്രോളിഗും എല്ലാം മറന്നു ലിഫ്റ്റ് കൊടുത്തതു അപ്രതീക്ഷത പ്രതിസന്ധിയില്‍ എത്തിച്ചു. മഴയില്‍നിന്നും രക്ഷപെടുവാന്‍ ലിഫ്റ്റ് കൊടുത്ത വനിതയോടു ബാലന്‍ ചോദിക്കുന്നത് അവരുടെ ശരീരത്തില്‍ പിടിച്ചോട്ടെ എന്നാണ്!

എല്ലാവരും ആശ്ചര്യത്തോടെയും ആശങ്കയോടെയുമാണ് പതിനാലുകാരന്‍റെ ഈ പ്രവർത്തിയെ മാധ്യമങ്ങളിലൂടെയും മറ്റും കണ്ടത്. ചെറുപ്രായത്തിൽ തന്നെ കാമാര്‍ത്തിയോടെ സഹോദരി തുല്യതയില്‍ സഹായഹസ്തങ്ങള്‍ സഹാനുഭൂതിയോടെ സമര്‍പ്പിച്ച നല്ല സമരിയക്കാരിയോടു അശേഷം അറപ്പില്ലാതെ പ്രകടിപ്പിച്ച ചേതോവികാരം മാനവസമൂഹത്തിനുതന്നെ അപമാനകരമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ ത്യജിച്ചു സഹായിച്ച വനിതയെ തികച്ചും ശോച്യാവസ്ഥയിലാക്കി.

മാതാപിതാക്കളെയോ അധ്യാപകരെയോ പരസ്യമായി പഴിക്കുന്നതിലുമുപരിയായി ഈ ബാലന്‍റെ സൗഹൃദവലയവും സമൂഹവും ഒരു പരിധിവരെ കുറ്റാരോപിതര്‍ ആണ്. ഈ കാലഘട്ടത്തില്‍ മാതാപിതാക്കളുടെ മുഖ്യമാനദണ്ഡം സ്വന്തം സന്തതികള്‍ പഠനത്തില്‍ അളവറ്റ ശേഷിയുള്ളവരും സയന്‍സ് വിഷയങ്ങളിലും ഗണിതശാസ്ത്രത്തിലും അഗ്രഗാമികള്‍ ആകണമെന്നുമാത്രം. സദാചാരമോ സാമാന്യസഹാനുഭൂതിയോ പൗരധര്‍മ്മമോ അടങ്ങുന്ന മാനുഷിക അനുഷ്ഠാനങ്ങള്‍ അനുകരിയ്ക്കുന്നതിലും സ്വന്തം മക്കളെ ബോധവല്‍ക്കരിയ്ക്കുന്നതിലും പല മാതാപിതാക്കളും അശ്രദ്ധരാകുന്നു. ഭാരതീയ ചരിത്രാരംഭകാലം മുതലെ മഹര്‍ഷികളും മതങ്ങളും സത്കര്‍മ്മങ്ങളെ പോഷിപ്പിയ്ക്കുകയും ദുര്‍കര്‍മ്മങ്ങളെ ദൂരീകരിയ്ക്കുകയും ചെയ്തതായി പുതിയതലമുറകളെ പഠിപ്പിയ്ക്കുകയോ മാതാപിതാക്കള്‍ ഉപദേശിയ്ക്കുകയോ ചെയ്യുന്ന ശൈലി പഴമയായി മാറി. മാതാ-പിതാ-ഗുരു-ദൈവം എന്ന് ആവര്‍ത്തികള്‍ ഉരുവിട്ട ആപ്ത വാക്യം നവയുഗത്തില്‍ അപ്രത്യക്ഷതയില്‍.

സമീപകാലയളവില്‍ അഭിനന്ദനാര്‍ഹമായ കൈരളി പാരമ്പര്യത്തിന്‍റെ സകല വിലപ്പെട്ട നന്മകളും നശിപ്പിച്ചുകൊണ്ടുള്ള മതനേതാക്കളുടെ കാമകേളികളും സാമ്പത്തിക വഞ്ചനകളും തട്ടിപ്പുകളും മാധ്യമങ്ങളില്‍ നിര്‍വിഗ്നം വിലസുമ്പോള്‍ സല്‍ഗുണസമ്പന്നമായ സമൂഹം കെട്ടിപ്പടുക്കുക അസാധ്യമാണ്. പൗരോഹിത്യത്തിന്‍റെ ശക്തമായ പരിധികള്‍ ലംഘിച്ചു ഒരിയ്ക്കലും പൊറുക്കുവാന്‍ പാടില്ലാത്ത സ്ത്രീപീഡനങ്ങള്‍ മുതല്‍ ആത്മഹത്യ പ്രേരണകള്‍വരെ പ്രദാനം ചെയ്ത പുരോഹിതരുടെ സകല മ്ലേഛതകളും മനഃപൂര്‍വ്വം മരവിപ്പിച്ചു വീണ്ടും അള്‍ത്താരയിലേയ്ക്കു ആനയിക്കുവാന്‍ പ്രേരണ നല്‍കുന്ന ഉന്നത മതാചാര്യരും അവരുടെ ഹീനപ്രവര്‍ത്തികളും വിശാലമാധ്യമ സഹായത്താല്‍ കൗമാരപ്രായക്കാരും കേട്ടും അറിഞ്ഞും ജീവിയ്ക്കുന്നു.

പതിനാലുകാരന്‍ പരസ്യമായി കുറ്റവിമുക്തന്‍ അല്ലെങ്കിലും സ്നേഹിതരില്‍നിന്നും സഹപാഠികളില്‍നിന്നുമുള്ള സമ്മര്‍ദ്ദവും ചിട്ടയറ്റ ചുറ്റുപാടുകളും അടിച്ചേല്‍പ്പിച്ച മൗഢ്യവികാരങ്ങളില്‍ അറിയാതെ അടിമപ്പെട്ടിരിയ്ക്കും. ജനായത്തഭരണത്തിലെ വ്യക്തിസ്വാതന്ത്ര്യം സന്മാര്‍ഗീയതയ്ക്കും സമത്വത്തിനും സഹവാസികളുമായി സഹകരിച്ചും ഐക്യതയോടുകൂടിയുള്ള സമാധാന ജീവിതശൈലിയാണ് വിഭാവന ചെയ്യുന്നത്. സ്വതന്ത്ര ഭാരതത്തിലെ സ്വസ്തതയും ശാന്തതയും ഇപ്പോള്‍ ശാശ്വതനിദ്രയിലായി. രാഷ്ട്രീയതലത്തിലും സാമുദായിക മേധാവിത്വത്തിലും ഇപ്പോഴുള്ള നിരന്തരമായ പോരാട്ടത്തിന്‍റെ മാറ്റൊലികള്‍ പ്രായഭേദമില്ലാതെ മനുഷ്യരാശിയെ ഒരു പരിധിവരെ സംഭ്രാന്തിയിലും തുടര്‍ന്നു വിഭാഗീയ ചിന്താഗതിയിലും ആക്കുന്നതിനാല്‍ നൈസര്‍ഗീയ ദുര്‍ചിന്താശീലം ഉണ്ടാകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA