മഴ കണ്ട്
മനം നിറഞ്ഞ്
അരുമമയിലിൻ
മഴവിൽപ്പീലിയായ്
മാറേണം...
പാഠപുസ്തകത്താളിലെ മണം
ചോരാത്ത ഹൃദയത്താളിൽ
അക്ഷരപ്പുതപ്പിനുള്ളിൽ
മാനം കാണാതൊളിച്ചിരിക്കേണം...
കൗമാരക്കൊഞ്ചലും
യൗവനപ്പരിലാളനവും
അനുഭവിച്ചറിയണം
ആർക്കെന്നറിയാതെ കാത്തിരിപ്പിൻ
സുഖമുള്ള നോവറിയേണം...
ഒന്നിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും
നിസ്വാർത്ഥപ്രണയികളോടു ചേർന്ന്
തീവ്രപ്രണയത്തിൽ അലിഞ്ഞുചേരേണം
ഒടുവിലാ പുസ്തകത്താളിൽ
എന്നെന്നേക്കുമായി മയങ്ങിടേണം....