sections
MORE

പുതുവത്സര ലൈറ്റ് ഷോ; ശ്രദ്ധേയരായി സഹോദരന്മാർ

light-show-arizona
SHARE

ഫീനിക്സ്∙ മനുഷ്യന് ദൈവം നൽകിയ കഴിവുകളിൽ ഒന്നാണു ക്രീയേറ്റീവിറ്റി . അത് മനുഷ്യൻ , മിക്കവാറും ആൾക്കാർ അവരവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ് പതിവ് , ചിലർ അതു സമൂഹത്തിനു വേണ്ടി ഉപയോഗിക്കും. പ്രതിഫലേച്ഛ കൂടാതെ. അവിടെയാണ് അരിസോണയിലെ സ്കോസ്ഡേൽ എന്ന സ്ഥലത്തെ രണ്ട് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് സ്റ്റുഡന്റസ് ശ്രദ്ധിക്കപ്പെടുന്നത്.

അമേരിക്കയിൽ ക്രിസ്മസ് ന്യൂ ഇയർ സമയങ്ങളിൽ വീടുകൾ അലങ്കരിക്കുക പതിവാണ് .അത് അവരവരുടെ വീടുകൾ, നൂറു കണക്കിന് ഡോളർ മുടക്കി സ്വന്തം വീടുകൾ അമേരിക്കക്കാർ അലങ്കരിക്കും .അത് സ്വാഭാവികം , എന്നാൽ  Sammy & Kyle Pratt എന്ന സഹോദരന്മാർ , തങ്ങളുടെ വീട് ഒരു ചെറിയ ഡിസ്നി ലാൻഡ് ആക്കി മാറ്റി. മറ്റുള്ളവർക്ക് ആസ്വദിക്കാൻ വേണ്ടി 75 അടി നീളമുള്ള ജിഞ്ചർ ബ്രഡ് ഹൗസ്, രണ്ടുലക്ഷത്തോളം കമ്പ്യൂട്ടർ പ്രോഗ്രാം ചെയ്ത ലൈറ്റുകൾ , അത് മ്യൂസിക്കിനൊത്തു മിന്നി മറയുന്നു , മഞ്ഞു പെയ്യുന്ന മെഷീൻ , കുമിളകൾ പുറപ്പെടുവിക്കുന്ന സംവിധാനം , വിഡിയോ പ്രൊജക്ടർ, എല്ലാ സാങ്കേതിക വിദ്യയോടും കൂടി ഈ രണ്ടു സഹോദരന്മാർ ഈ ലൈറ്റ് ഷോ അരിസോണ കമ്മ്യൂണിറ്റിക്കു വേണ്ടി ഫ്രീ ആയി ഒരുക്കിയിരിക്കുന്നു.

2020 ഇവർക്കും കഷ്ടകാലം ആയിരുന്നു ..ലൈറ്റ് ഹൗസ് ഏതാണ്ട് പൂർത്തി ആയി വന്നപ്പോൾ അരിസോണയിലെ ആഞ്ഞടിച്ച കാറ്റിൽ ഇവരുടെ വീട് ഉൾപ്പടെ തകർന്നുവീണു. എന്നാൽ ഈ സഹോദരന്മാർ പതറിയില്ല , ഏതാണ്ടു രണ്ടു മാസം കൊണ്ട് നല്ലവരായ , ജനങ്ങൾ ഇവരുടെ തകർന്നു പോയ വീടും ലൈറ്റ് ഷോ യും തുടരാൻ ഗോ ഫണ്ട് മീ യിലൂടെ സഹായിക്കുകയും ക്രിസ്മസിന് ഈ ലൈറ്റ് ഷോ ജനങ്ങൾക്കു വേണ്ടി തുറന്നു കൊടുക്കുകയും ചെയ്തു.

തികച്ചും ഫ്രീ ആയി ആണ് അഡ്മിഷൻ , കൊറോണ കാരണം 50 പേര് ഉൾക്കൊള്ളുന്ന ഗ്രൂപ്പ് മാത്രം ആണ് ഒരു പ്രാവശ്യം അനുവദനീയം. രാത്രി ഏഴു മണിക്ക് തുടങ്ങുന്ന ലൈറ്റ് ഷോ ഓരോ അര  മണിക്കൂർ നേരവും നീണ്ടു നിൽക്കും. വീടിനു മുൻപിൽ ഒരു ചെറിയ ഡോണേഷൻ ബോക്സ് വച്ചിട്ടുണ്ട് , നല്ലവരായ ജനങ്ങൾക്ക് അവരാൽ കഴിയുന്ന ഡോണേഷൻ ബോക്സിൽ നൽകാം , അത് മാത്രമാണ് ഇവരുടെ ഇൻകം ഈ ലൈറ്റ് ഷോയിൽ. കുഞ്ഞുങ്ങൾക്കു രാത്രിയിൽ ഹോട്ട് ചോക്ലേറ്റും , ബിസ്ക്കറ്റും സൗജന്യമായി നൽകുന്നുമുണ്ട്. ഡിസംബറിലെ തണുപ്പിൽ ഇത് കുട്ടികൾക്ക് ഒരു ആശ്വാസം പകരുന്നു. വാർട്ട് ഡിസ്നി സ്റ്റുഡിയോ അനിമേറ്റർ " Rolly Crump " ഇവരുടെ കഴിവിനെ വിശേഷിപ്പിച്ചത് " അരിസോണയിലെ കൊച്ചു ഡിസ്നി ലാൻഡ് എന്നാണ്.

ഡിസ്നി ലാൻഡിന്റെ കടുത്ത ആരാധകർ കൂടി ആണ് ഈ യുവ എഞ്ചിനീർമാർ. ഡിസംബർ മുതൽ ജനുവരി 31 വരെ നീണ്ടു നിൽക്കുന്ന ഷോ കാണാൻ നൂറു കണക്കിനാളുകൾ എത്തി. ഈ യുവ സഹോദരന്മാർ നമ്മൾക്കും ഒരു പ്രചോദനമാണ്. വീടുൾപ്പടെ തകർന്നു തരിപ്പണം ആയിട്ടും ഒരു ഫീനിക്സ് പക്ഷിയെ പോലെ ലക്ഷ്യം നിറവേറ്റിയ ഇവർ നമ്മൾക്കും ഒരു പാഠമാകട്ടെ .

ഒരിക്കൽ അക്ബർ ചക്രവർത്തി തന്റെ കൊട്ടാര വിദൂഷകനായ ബീർബലിനോട് ചോദിച്ചു .സന്തോഷം വന്നാലും ദുഃഖം വന്നാലും നമ്മുടെ ജനങ്ങൾക്ക് എന്നും ഓർക്കുവാൻ കഴിയുന്ന ഒരു വാചകം എഴുതുക എന്ന്. വളരെ നേരത്തെ മൗനത്തിനു ശേഷം ബീർബൽ ഇങ്ങനെ എഴുതി  " ഈ സമയവും കടന്നു പോകും " സത്യമാണ്. ഒരുപാടു ആഹ്ലാദിക്കുന്നവർ ഓർക്കുക. ഈ സമയവും കടന്നു പോകും. ഈ കൊറോണ എന്ന മഹാമാരി വരുത്തിയ ദുരിതം, അത് മൂലം ദുഖിക്കുന്നവർ ഓർക്കുക .അതെ ഈ സമയവും കടന്നു  പോകും. ജീവിതത്തിൽ പ്രയാസവും ഭാരവും അനുഭവിക്കുന്നവർ ഓർക്കുക " ഈ സമയവും കടന്നു പോകും ".

മലയാളമനോരമയുടെ എല്ലാ വായനക്കാർക്കും സമ്പൽ സമൃദ്ധമായ പുതുവർഷം ആശംസിക്കുന്നു ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA