ADVERTISEMENT

നാലു വർഷം മുൻപാണ്. ആലുവ ഹോളി ക്രസന്റ് കോളജിൽ  മകളുടെ ബിആർക്  കോൺവൊക്കേഷൻ നടക്കുന്നു. ഞാൻ അജ്‌മാനിലാണ്  ജോലി ചെയ്യുന്നത്. ചടങ്ങിൽ പങ്കെടുക്കണം എന്നുണ്ട് പക്ഷേ. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. അതുകൊണ്ട് പോകുന്നില്ലെന്നു തീരുമാനിച്ചു വരില്ലെന്നു  പറയുകയും ചെയ്തു.നാത്തൂനെ വിളിച്ചു കോളേജിൽ പോകാൻ ചട്ടം കെട്ടി.മോളെ പറഞ്ഞു സമാധാനിപ്പിച്ചു.

സ്കൂളിലേക്കു പോകുന്ന വഴി ഒരു സുഹൃത്ത്  പോകുന്നില്ലേന്നു അന്വേഷിച്ചു. ഇല്ല എന്ന  മറുപടികേട്ട് കാരണം ചോദിച്ചു, ആവശ്യപ്പെടാതെത്തന്നെ സഹായഹസ്തം നീണ്ടു. ക്രെഡിറ്റ് കാർഡിൽനിന്ന് ടിക്കറ്റ് എടുത്തുതരാം, അടുത്ത മാസം സാലറി കിട്ടുമ്പോൾ അടച്ചാൽ മതി എന്നും ആശ്വാസം പകർന്നു. ഞാൻ തെല്ല്  അവിശ്വസനീയതയോടെ അവരെ നോക്കി.അവർ ഉറപ്പിച്ചു പറഞ്ഞു. ടിക്കറ്റ് എടുക്കാം. പോകാൻ നോക്കിക്കോ. മോളെ വിളിച്ചു പറയൂ, കുട്ടിക്ക് സന്തോഷമാവട്ടെ.ഞാൻ വിളിച്ചുപറഞ്ഞില്ല അവൾക്ക് സർപ്രൈസ് കൊടുക്കാംന്ന് കരുതി.  സ്കൂളിൽ ചെന്ന് വീക്കെൻറ് ചേർത്ത് ഒരു വർക്കിങ് ഡേക്ക്  ലീവ് റിക്വസ്റ്റ് കൊടുത്തു. പ്രിൻസിപ്പൽ വളരെ സന്തോഷത്തോടെ അപ്രൂവ് ചെയ്തുതന്നു.

അന്ന് വൈകുന്നേരം ഞങ്ങളുടെ എംഡിയുടെ വെഡിങ് പാർട്ടി നടക്കുന്നുണ്ട്. അതിന് പങ്കെടുക്കാൻ പറ്റില്ലെന്ന വിവരംസ്റ്റാഫിനിടയിൽ വച്ച്  അറിയിച്ചിട്ട് ഞാൻ ക്ലാസ്സിൽ പോയി. സ്റ്റാഫ് റൂമിൽ കണ്ടവരോടൊക്കെ നാട്ടിൽ പോകുവാണെന്നു  പറഞ്ഞു. ഹസ്ബൻഡ്നെയും  വിളിച്ചു വിവരം പറഞ്ഞു. സ്കൂളിൽനിന്ന് വരുന്നതിനുമുൻപ് പ്രിന്റ് എടുക്കാൻ മെയിൽ നോക്കി ടിക്കറ്റ് വന്നില്ല . ഫ്രണ്ടിനെ വിളിച്ചു  ദാ, ഇപ്പോൾ സെൻറ് ചെയ്യാംന്ന്  മറുപടി കിട്ടി.ഞാൻ വീട്ടിൽ എത്തി. 3 മണിക്ക് വീണ്ടും മെയിൽ നോക്കി ടിക്കറ്റ് വന്നിട്ടില്ല. ഫ്രണ്ടിനെ വിളിച്ചുനോക്കി.ഫോൺ എടുക്കുന്നില്ല.5 മണിവരെ ട്രൈ ചെയ്തു. ഹസ്ബൻഡ്  ചിരിക്കാൻ തുടങ്ങി കുറേ കൂട്ടുകാർ വന്നിരിക്കുന്നു.നീ അല്ലാതെ വിശ്വസിക്കുമോ ? ഞാൻ പറഞ്ഞു. മോളുടെ കാര്യമല്ലേ.പറ്റിക്കില്ല, വേറൊന്നുംപോലെ അല്ലല്ലോ .യാത്ര നടക്കില്ലെന്ന്  എനിക്ക്  മനസിലായി. നല്ല വിഷമം ഉണ്ടായി. ഒന്നും സംഭവിക്കാത്തപോലെ ഞാൻ വെഡിങ് പാർട്ടിക്ക് പോയി. എപ്പോഴുമെന്നപോലെ ചോദിച്ചവരോടൊക്കെ ചിരിച്ചോണ്ട് ടിക്കറ്റ് കിട്ടിയില്ല. പോയില്ലെന്നു  പറഞ്ഞു.

അവിടെ ഞാൻ സുഹൃത്തിനെ കണ്ടു, വളരെ തിരക്കിൽ വെഡിങ് പാർട്ടി അവരുടെ തലയിൽ കൂടെയാണ്  പോകുന്നത് എന്ന മട്ടിൽ  ഓടിനടന്നു കാര്യങ്ങൾ തിരക്കുന്നു,ഗസ്റ്റിനെ സ്വീകരിക്കുന്നു.എന്താ ഉഷാർ.  ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ. ഇന്ന് മകളുടെ അടുത്ത കോൺവൊക്കേഷൻ ആണ്.എം ആർകിന്റെ.എന്റെ സ്ഥിതി പഴയതുതന്നെ. പക്ഷേ,  എനിക്ക് പങ്കെടുക്കാം.കാരണം പ്രോഗ്രാം ഓൺലൈനിലാണ് ചോദിച്ചപ്പോഴേ സാർ ലീവ് തന്നു. കറൻറും  നെറ്റ്‌വർക്കും  ചതിക്കില്ലെന്നു വിശ്വസിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com