sections
MORE

1956 മധ്യതിരുവിതാംകൂർ; പ്രവാസി ടച്ചുള്ള മലയാള സിനിമ

central-travancore
SHARE

 ഇരുപത്തഞ്ചാമത് IFFK ചലച്ചിത്രോത്സവത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച '1956  മധ്യതിരുവിതാംകൂർ' എന്ന മലയാള സിനിമ, സിനിമ ചരിത്രത്തിലെ ഒരു രേഖപെടുത്തലാണ് . സമീപ കാലത്തു മലയാള സിനിമ കണ്ട മികച്ച ക്ലാസിക് എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന ഈ സിനിമയുടെ ഛായാഗ്രഹകൻ അലക്സ് ജോസഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് യോഗിയും ദുബായിൽ പ്രവാസികളാണ്.

ഡോൺ പാലതറയാണ് സിനിമയുടെ സംവിധായകൻ. മലയാള സിനിമയിലെ യുവ സംവിധായകരിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന ആളാണ് ഡോൺ പാലത്തറ എന്ന് ചലച്ചിത്രോത്സവം അടിവരയിടുന്നു. തന്റെ നാലാമത്തെ ചിത്രമായ സന്തോഷത്തിന്റെ ഒന്നാം രഹസ്യവും  ഇതേ മേളയിൽ ഇടം പിടിച്ചപ്പോൾ അതൊരു  അപൂർവ സംഭവമായി.

ഉഴവൂരിൽ നിന്നും കുടിയേറിയ സഹോദരന്മാരായ ഓനാനും  കോരയും അവരുടെ സുഹൃത്തുക്കളും ചേർന്ന് കാട്ടുപോത്തിനെ വേട്ടയാടാൻ  കാട് കയറുന്നതിലൂടെ പുരോഗമിക്കുന്ന കഥയുടെ ഉള്ളിൽ പ്രേക്ഷകർ  ലയിച്ചു ചേരുന്നു . ഓനാൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് യോഗി അവതരിപ്പിക്കുന്നത്. കുടിയേറ്റത്തിന്റെ  പശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന  മനുഷ്യനും ഒരിക്കലും മെരുങ്ങാത്ത പ്രകൃതിയും തമ്മിലുള്ള ബന്ധം , മനുഷ്യരുടെ അതിജീവനം , അവരുടെ കലഹം , അവർ തമ്മിലുള്ള അധികാര വടംവലി , വഞ്ചന , മനുഷ്യന് സ്വയം നിയന്ത്രിക്കാനാവാത്ത ആന്തരിക  വ്യക്തിത്വം എന്നിങ്ങനെ വളരെ 

സംഘർഷങ്ങൾ ഉള്ള ഒരു കഥാപാത്രത്തെയാണ് ആസിഫ് യോഗി നിഷ്പ്രയാസം അവതരിപ്പിച്ചു പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. ഭരത് ഗോപിയെയും കൊട്ടാരക്കര ശ്രീധരമേനോനെയും ഒക്കെ പോലെ അഭ്രപാളികളിൽ വിസ്മയം തീർക്കുന്ന ഒരു അതുല്യ കലാകാരനായി ആസിഫ് യോഗി ഉയരാൻ അധികം വൈകിയി എന്ന് ഉറപ്പാണ്.

മലയാള സിനിമ സമീപ കാലത്തു കണ്ട മികച്ച ദൃശ്യാവിഷ്കാരം കാഴ്ച്ചവച്ച് അലക്സ് ജോസഫ് ജോസഫ് എന്ന ഛായാഗ്രഹകൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചു.  ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന  ഈ സിനിമ ഇരുളിൽ വെളിച്ചം കൊണ്ട് തീർത്ത  മനോഹരമായ ഫ്രേമുകളാൽ സമ്പുഷ്ടമാണ്. സ്വീഡിഷ് ഛായാഗ്രാഹകനായ  ഗണ്ണേഴ് ഫിഷെർ , 

ബർഗ്മാന് വേണ്ടി തീർത്ത ചില ഷോട്ടുകൾ ഓർമയിൽ മിന്നി മറയും.  ഒരു സീനിൽ 90 ഡിഗ്രി പാൻ ഷോട്ട് അവസാനിക്കുന്നതിനു മുമ്പ് ട്രാക്കിലേക്ക്  ഇറങ്ങുന്ന ക്യാമറ ചലനം  അവസാനിക്കുന്നത് 1956 കാലത്തെ അടയാളപ്പെടുത്തുന്ന സിനിമ  പോസ്റ്റർ  ഒരു ചായക്കടയുടെ ചുവരിൽ തെളിയുന്നയിടത്താണ് . വളരെ കൗതുകമുണർത്തിയ ബ്ലോക്കിങ് .360 ഡിഗ്രി ഷോട്ടുകൾ റിവേഴ്‌സ് ഓവർ ദി ഷോൾഡർ ഷോട്ടുകൾ തുടങ്ങിയ ക്യാമറ ചലനങ്ങൾ ഉൾപെട്ടപ്പോൾ, സാധാരണ  കണ്ടു വരുന്ന ഹൈ ആംഗിൾ ലോ ആംഗിൾ ഷോട്ടുകൾ പാടെ ഉപേക്ഷിച്ചു. ഇടുക്കിയുടെ ഭൂപ്രകൃതി കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു . 

സ്റ്റേറ്റ് അവാർഡ് ജേതാക്കളായ  സന്ദീപും ജിജിയും ചേർന്നൊരുക്കിയ ശബ്ദ ലേഖനവും, അരുൺ രാമവർമയുടെ ശബ്ദ ക്രമീകരണവും അഭിനന്ദനാർഹമാണ് . പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ അഭിലാഷ് കുമാറാണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA