sections
MORE

തിരഞ്ഞെടുപ്പ് ഫലവും യുവജനങ്ങളുടെ തിരിച്ചറിവും

1200-election-vote
SHARE

വോട്ടവകാശം എന്നത് ഏതൊരു പൗരന്റെയും ഉത്തരവാദിത്വവും കടമയും അവകാശവുമാണ്. ജനാധിപത്യത്തിന്റെ ഭാഗമായി നമ്മൾ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും നമ്മുടെ ആശയങ്ങളെ പ്രതിനിധീകരിക്കുന്ന നേതാക്കളെ പിന്തുണക്കുകയും വിജയിക്കുന്ന പാർട്ടി അധികാരത്തിൽ വരുകയും ചെയ്യുന്നു. ഒരു കാലഘട്ടത്തിനു ശേഷം മറ്റൊരു പാർട്ടി അധികാരത്തിൽ വരുന്നു. വ്യക്തികളെ അടിസ്ഥാനമാക്കി വോട്ടുകൾ രേഖപെടുത്തന്ന ഒരു കൂട്ടർ, പാർട്ടിയോട് വിശ്വസ്തത പുലർത്തുന്ന മറ്റു ചിലരുണ്ട്, പാർട്ടിയോടുള്ള മമത കാരണം വോട്ടു രേഖപ്പെടുത്തുന്നവർ.

തിരഞ്ഞെടുപ്പാണെങ്കിൽ വിജയവും തോൽവിയും അനിവാര്യമാണല്ലോ. വോട്ടെണ്ണൽ ആരംഭിച്ച ഈ പശ്ചാത്തലത്തിൽ എനിക്ക് പറയുവാനുള്ളത് എന്തെന്നാൽ കോവിഡ് എന്ന മഹാമാരിയുടെ ആരംഭകാലം മുതൽ പ്രതിരോധം ആരംഭിച്ച കാലം വരെ തന്നെ ജനങ്ങൾക്കുള്ള അവബോധം സൃഷ്ടിക്കുക വഴി ഇന്ത്യ ഒട്ടാകെ കേരളം മാതൃക ആയി മാറിയിരുന്നു. ഭരണ കർത്താക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും അടിസ്ഥാനപരമായ അറിവും സമയോചിതമായ പ്രവർത്തനങ്ങളൂം മികവുറ്റതായിരുന്നതിനാലാണ് കേരളത്തെ മികവുറ്റ സംസ്ഥാനമായി ലോകം നോക്കി കണ്ടത് എന്ന് ഡോ. ഹുസൈൻ പറഞ്ഞു.

ഖേദകരമെന്നു പറയട്ടെ, രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ മാറി മാറി വരുമ്പോൾ സാധാരണക്കാർ തിരിച്ചറിയേണ്ട അനേകം വസ്തുതകൾ ഉണ്ട്. വിജയമായാലും തോൽവി യായാലും ഒരു പൗരനും ജീവന് ആപത്തു വരുന്ന സാഹചര്യം ഒഴിവാക്കണം. സ്വാർത്ഥ താല്പര്യങ്ങൾക്കായി പ്രവർത്തിച്ചിരുന്നവരായാലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നവരായാലും മുമ്പ് ഭരിച്ച നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾ കാലയവനികക്കുള്ളിൽ മണ്മറഞ്ഞു പോയിരിക്കുന്നു. ജീവിത ചക്രം മുന്നോട്ട് ചലിക്കുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയും സ്ഥിരമായി നിലകൊള്ളില്ല എന്ന തിരിച്ചറിവുണ്ടാവണം. തങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവിനെ ആരാധിക്കുകയും അദ്ദേഹത്തെ അനുകരിക്കുകയും ചെയ്യുന്നവരുണ്ട്.

ജീവിതകാലം മുഴുവൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിന് ശേഷം ഒരു മനുഷ്യൻ മരിക്കുമ്പോൾ, ദൈവം നൽകിയ ഈ മനുഷ്യജീവിതം സൽകർമ്മങ്ങൾക്കായി നീക്കിവച്ചിരുന്നു എന്നതിൽ അദ്ദേഹം സംതൃപ്തനായിരിക്കണം. ഈ പാഠം ഓരോ അണികളും തിരിച്ചറിയേണ്ടത് അനിവാര്യം തന്നെ എന്ന് ഡോ. ഹുസൈൻ പ്രസ്ഥാവിച്ചു. രാഷ്ട്രീയ വികാരങ്ങൾക്കടിമപ്പെട്ടു ഒരാൾ മറ്റൊരാൾക്ക് എതിരായി പ്രവർത്തിക്കുകയില്ല എന്ന് നമ്മുടെ ഏവരും മനസ് കൊണ്ട് ഉറപ്പിക്കണം. ജയവും പരാജയവും തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാത്രം കണ്ടു നമക്ക് കിട്ടിയ ജീവിതം സമാദാന പരമായി മുന്നോട് കൊണ്ട് പോവാൻ മതേതരതത്വത്തിനു പേരുകേട്ട കേരളത്തിലെ ഓരോ വ്യക്തിക്കും കഴിയുമാറാകട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു .പരസ്പരം അറിവ് പങ്കു വച്ച് പോസിറ്റീവ് ആയുള്ള ബന്ധം രാഷ്ട്രീയ പാർട്ടികൾ വളർത്തിയെടുക്കണം.

രാഷ്ട്രീയവൈരാഗ്യം കാരണം നടക്കുന്ന അനേകം അതിക്രമങ്ങൾ നാം ദൈനംദിനം കേട്ടു വരികയാണല്ലോ. പരസ്പരം രാഷ്ട്രീയ സ്പർദ്ധ വളർന്നു ഉണ്ടാവുന്ന ഈ അതിക്രമങ്ങളിൽ അവനവന്റെ കുടുംബം മാത്രമേ ഇരകൾ ആവുന്നുള്ളൂ എന്ന തിരിച്ചറിവ് മനസിലാക്കി സമാദാനപരമായി മുന്നോട്ടു പോവാൻ കഴിയട്ടെ. പാര്ടിക്കു വേണ്ടിയും നേതാക്കളുടെ നിർദ്ദേശ പ്രകാരവും എടുത്തു ചാടി ഉണ്ടാക്കുന്ന ഈ ദുരിതങ്ങൾ സ്വയം ഏറ്റുവാങ്ങിയാൽ സ്വന്തം കുടുംബത്തിനെ ഇരുട്ടിലേക്കു് തള്ളി നീക്കുവാൻ മാത്രമേ സാഹചര്യം ഒരുക്കുന്നുള്ളു. മുൻ നിര രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാർട്ടിയും അണികളുടെ എണ്ണം കുറഞ്ഞാലും മുന്നോട്ട് പോകും എന്നുള്ളത് നാം കണ്ടു മനസിലാക്കിയ കാര്യമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പേരിൽ സ്പർദ്ധ ഉണ്ടാവാതെ നോക്കേണ്ടത് നമ്മടെ  കടമയാണ്. അതിനാൽ തന്നെ ക്ഷമ കൈവെടിയാതെ ഈ തിരഞ്ഞെടുപ്പ് ഫലം നോക്കികാണണം എന്നാണ് എന്റെ അഭിപ്രായം എന്ന് ഡോ. ഹുസൈൻ പറഞ്ഞു.

വിജയികളെ പൂർണ മനസ്സോടു കൂടി അംഗീകരിക്കുകയും പരാജയ പെട്ടവർ വൈരാഗ്യം വെടിഞ്ഞു മുന്നോട്ടുള്ള വിജയത്തിന് വേണ്ടി പരിശ്രമിക്കുകയും വേണം. മുതിർന്ന രാഷ്ട്രീയ നേതാക്കൾ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ ലക്ഷ്യസാക്ഷാത്കാരത്തിനായി സന്മാർഗം മാത്രം തിരഞ്ഞെടുക്കും എന്ന പ്രതിജ്ഞ ഓരോ അണികളും എടുക്കട്ടേ. സ്വന്തം കുടുംബത്തിനും വേദന ഉണ്ടാവുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും പിന്മാറുകയും കുടുംബത്തിനെ കണ്ണീരിലാക്കികൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രവർത്തനവും വിജയത്തിലേക്കുള്ള ചവിട്ടു പടികൾ ആവില്ല എന്ന തിരിച്ചറിവും ഉണ്ടാവട്ടെ. സഹോദരിമാർക്ക് നല്ലൊരു കുടുംബ ജീവിതം നിഷേധിക്കപെടുന്നതും മക്കൾ അനാഥരും വെറുക്കപ്പെട്ടവരുമായി മാറുന്നതും കാണേണ്ടി വരുന്ന ഒരു കുടുംബവും ഉണ്ടാവാതിരിക്കട്ടെ. സമൂഹം പുച്ഛിക്കുമ്പോൾ സഹായത്തിനു ഒരു പാർട്ടിയും ഒരു രാഷ്ട്രീയ നേതാക്കളും ഓടി എത്തുന്നില്ലല്ലോ. ഓരോ പ്രവർത്തനവും നല്ലൊരു കേരളത്തെ പടുത്തുയർത്തുവാൻ ഉള്ളതായി മാറട്ടെ.

100 % സാക്ഷരതാ നേടിയ നമ്മുടെ സംസ്ഥാനത്തിൽ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെ നിലവാരം ലോകം മുഴുവൻ എടുത്തു കാണിക്കും കോവിഡ് മഹാമാരി ആഞ്ഞടിച്ചു പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ട് ഇരിക്കുന്ന ഈ സാഹചര്യത്തിൽ ജനജീവിതം സ്തംഭിച്ചുവല്ലോ. ഇനിയും രണ്ടോ മൂന്നോ വർഷങ്ങൾ എടുക്കും ഈ പ്രയാസങ്ങൾ മാറി വരുവാൻ. മുന്നിൽ ഉള്ള ജീവിത സാഹചര്യം വളരെ വെല്ലുവിളികളും രൂക്ഷവുമാണ്. ഡിജിറ്റലിസഷൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതലായ നവീകരണം വന്നത് കൊണ്ട് തന്നെ അനേകം ആൾക്കാരുടെ ജോലികൾ വെല്ലുവിളിയിലാണ്. അത് മൂലം ദുരിതവും കഷ്ടതയും അനുഭവപ്പെടുന്ന അനേകം കുടുംബങ്ങൾ. ഗവേഷകർപ്രസ്താവിച്ചത് പോലെ 5 -10 വർഷമെങ്കിലും വേണ്ടതുണ്ട് ഈ പ്രയാസങ്ങൾ ഒക്കെ മാറി വരുവാൻ എന്ന് ഞാനും വിശ്വസിക്കുന്നു. 

ഇനി വേണ്ടത് ജനക്ഷേമത്തിനായി നേതൃത്വം നൽകി ബോധ പൂർവം ഭരിക്കുകയും ചെറുപ്പക്കാരുടെ ബുദ്ധിയും ശക്തിയും നാടിന്റെ ഉന്നതിക്കായി വേണ്ടി ഉപകാരപ്പെടുത്തുകയും പ്രയോജനപ്പെടുത്തതുകയും ചെയ്യുന്ന ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുക എന്നുള്ളത് മാത്രം ആണെന് ഡോ. ഹുസൈൻപറഞ്ഞു. രാഷ്ട്രീയമായി വളരെ സജീവമായ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇപ്പോൾ ജനങ്ങളുടെ കൈയിൽ ആണ്. വിജയികൾക്കുള്ള അഭിനന്ദനങ്ങളോടൊപ്പം അക്രമ വിമുക്തമായ ഒരു തിരഞ്ഞെടുപ്പ് ഫലവും Dr ഹുസൈൻ ആശംസിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA