ADVERTISEMENT

ആകസ്മികമായി വേര്‍പ്പെട്ട മാധ്യമപ്രവര്‍ത്തകനും പ്രിയ സുഹൃത്തുമായ സജില്‍ ജോര്‍ജിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് മൂന്നു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ആദ്യകാലത്ത് മലയാളത്തില്‍ നിന്നും ദൃശ്യമാധ്യമമായി യുഎസില്‍ ഉണ്ടായിരുന്നത് ഏഷ്യാനെറ്റ് മാത്രമായിരുന്നു. അന്ന് ഞാന്‍ അതിന്റെ ന്യൂസ് എഡിറ്ററാണ്. ഞങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടികളുടെ അവതാരകന്‍ എന്ന നിലയ്ക്കാണ് തുടക്കത്തില്‍ സജില്‍ എനിക്ക് പ്രിയപ്പെട്ടവനാകുന്നത്. യുഎസ് വീക്കിലി റൗണ്ടപ്പ് എന്ന ഞങ്ങളുടെ പരിപാടിക്ക് അമേരിക്കയ്ക്ക് പുറത്തു പോലും കാഴ്ചക്കാരുണ്ടായി. വളരെ പെട്ടെന്നായിരുന്നു ഏഷ്യാനെറ്റ് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതോടെ കൂടുതല്‍ പരിപാടികളിലൂടെ വൈവിധ്യമുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ പ്രൊഫഷണലിസം കൊണ്ടുവരികയും മുഴുവന്‍ സമയ ജീവനക്കാരെ കണ്ടെത്തുകയും ചെയ്തതോടെയാണ് ഞാന്‍ അതില്‍ നിന്നും ഒഴിയുന്നത്. എന്നോടൊപ്പം സജിലും ഏറെ ഇഷ്ടപ്പെട്ട ഏഷ്യാനെറ്റിലെ അവതരണ ജോലിയില്‍നിന്നും പിന്മാറിയിരുന്നു. പിന്നീട് ഞങ്ങള്‍ എം.സി.എന്‍. എന്ന ചാനലിലും ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. ജോലിത്തിരക്കുകള്‍ക്കിടയില്‍ ഞാന്‍ അതില്‍ നിന്നു പിന്മാറുമ്പോഴും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് തെല്ലും ഉലച്ചില്‍ സംഭവിച്ചിരുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധേയനായിരുന്ന സജില്‍ പലപ്പോഴും ക്ഷേമാന്വേഷണങ്ങള്‍ നടത്തുകയും പുതിയ ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. സജിലിന്റെ വേര്‍പാടിലൂടെ ഒരു മികച്ച മാധ്യമ പ്രവര്‍ത്തകനെയാണ് അമേരിക്കന്‍ മലയാളികള്‍ക്ക് നഷ്ടമായിരിക്കുന്നതെങ്കില്‍ എനിക്ക് നഷ്ടപ്പെട്ടത് ഒരു പ്രിയ സുഹൃത്തിനെയാണ്. ബാഷ്പാഞ്ജലികള്‍ പ്രിയ സജില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com