ADVERTISEMENT

എന്റെ ഊഴവുംകാത്ത് 

 

ഈ രാത്രിയുടെ 

 

അവസാന നിമിഷത്തിൽ 

 

ഞാൻ നിൽക്കുകയാണ്‌.

 

 

 

 

പൊട്ടിക്കീറിയ ജാലകത്തിലൂടെ 

 

നിലാവെളിച്ചം മുറിയിൽ 

 

ചിതറിക്കിടക്കുന്നു.

 

 

 

 

നിഴലുകൾ കൂട്ടത്തോടെ 

 

പ്രജ്ഞയുടെ മരവിച്ച 

 

നേർരേഖകളിലേക്കു 

 

പാഞ്ഞടുക്കുന്നു.

 

 

 

 

മുറിയുടെ അകത്തും പുറത്തും 

 

വർഷങ്ങളോളം പഴക്കമേറിയ 

 

മൗനം വന്നടിയുന്നു. 

 

ഭാരമേറിയ ഏകാന്തത 

 

മുറിയിലേക്ക് ഇഴഞ്ഞുവന്നു 

 

ചുറ്റിപ്പിടിക്കുന്നു.

 

 

 

 

ഇപ്പോൾ,

 

മൗനത്തിനും ശബ്ദത്തിനുമിടയിൽ 

 

ഇരുട്ടിലും വെളിച്ചത്തിലും 

 

രൂപമില്ലാതെ  നൃത്തംചെയ്യുന്ന 

 

നിഴലുകൾ മാത്രം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com