sections
MORE

ചക്കപ്പഴത്തിന്റെ നാട്

SHARE

ചക്കപ്പഴത്തിന്റെ നാട്ടിലെൻ കൂട്ടുകാർക്കു 

ചന്തമേറുമോടിട്ട വീടുണ്ട്.....

വീടിന്റെ ഓരത്തു നീന്തിക്കുളിക്കുവാൻ 

വീതിയേറിയ കായലുണ്ട്...

മാങ്ങാ പറിക്കുവാൻ വാനോളം വളരുന്ന 

മൂവാണ്ടൻ മാവേറെയുണ്ട്...

ഉല്ലാസമോടെയാടുവാൻ പ്ലാവിൻ കൊമ്പിൽ 

ഉയരത്തിലൂഞ്ഞാലുമുണ്ട്...

തെങ്ങിന്റെ നാട്ടിൽ വീര്യത്താൽ പതയുന്ന  

തേൻ പോലെ മധുര കള്ളുമുണ്ട്

പേരുവിളിക്കാം ഫ്ലോറിഡയെന്നാ നാടിനെ  

പാരിലേവരും ഇഷ്ടപ്പെടും.....

ഇടയ്ക്കിടെ കാപ്പികുടിച്ചോണ്ടു ചാർത്തിൽ  

ഇരുന്ന് കാണുവാൻ മഴയുമുണ്ട്...

ഇടിവെട്ടി പെയ്യുന്ന മഴയത്തും കരയിന്മേൽ  

ഇരുന്നു പിടിക്കുവാൻ മീനുമുണ്ട്.... 

സ്നേഹത്താൽ പൊതിയുന്ന മലയാളികളാകും 

സുന്ദരിസുന്ദരന്മാരുമുണ്ട്... 

സ്വാഗതമോതുവാൻ സന്മനസ്സായതാൽ ചേരാം 

ഫ്ലോറിഡ പ്രോവിന്സിലംഗമായി...

വാങ്ങാം നമുക്കൊരു തുണ്ടുഭൂമിയാനാട്ടിൽ 

വാചാലമാകുമെൻ കേരളം പോൽ..

താലോലിച്ചോമനിച്ചീ  ജീവിത സന്ധ്യയിൽ 

തനിമ മറാത്ത മലയാളിയാകാൻ...

(ഡബ്ല്യൂ.എം  സി  ഫ്ലോറിഡ പ്രവിൻസ് നേതാക്കളോടൊപ്പം

അതിഥ്യം അരുളിയ രാജുച്ചായനും ജെസ്സി ആന്റിക്കും, 

ആലിസ് മഞ്ചേരി,സോണി തോമസ്, സ്മിത, നിബു, ഷീല,

അലക്സ്, സ്കറിയ, ജോൺ മാത്യു, ജിയോ ജെയിംസ്മു, 

റെജി സെബാസ്റ്റ്യൻ, റെജിമോൻ ആന്റണി, പോൾ വര്ഗീസ്ത, 

സുനിൽ കായൽച്ചിറയിൽ, ബാബുതോമസ്, ബാബു ദേവസ്യ, 

സൂസൻ ജോൺ, മുതലായവർക്കുവേണ്ടി  എഴുതിയത്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA