ADVERTISEMENT

ഒരുമയിലും 

സമാന്തരങ്ങളായി 

വേറിട്ടു നിൽക്കുന്നവർ 

ഒരേ നീളം 

ഒരേ വർണ്ണം 

ഒരേ താളം 

ഒരേ ദൂരം 

ഒരേ പ്രയാണം 

എന്നിട്ടും  

ഒന്നായി ചേരാനാകാത്തവർ

ഒന്നായി ചേർക്കുവാനാകില്ല 

ഒന്നായി പിരിക്കുവാനുമാകില്ല 

നെഞ്ചിലൂടെ കൂകിപ്പായുന്ന ജീവിതഭാരം 

ഒരുമിച്ചു താങ്ങി 

ഞെങ്ങിയും ഞരങ്ങിയും 

പ്രണയം മൂളുന്നവർ 

പലരുടെയും പ്രാണൻറെയും 

പ്രണയത്തിൻറെയും 

ചൂടും ചൂരും അറിഞ്ഞവർ

തേഞ്ഞുരഞ്ഞു തീരുംവരെ 

ഒരുമിച്ചു നീങ്ങുന്നവർ 

വേനലും മഞ്ഞും 

മഴയുടെ ഭാന്തൻ ചൂളവും 

ചിതറിത്തെറിക്കുന്ന മാംസവും രക്തവും 

അവരിലെ പ്രണയത്തെ കെടുത്തുന്നില്ല 

തുരുമ്പിച്ച പ്രായത്തിനും മരണമില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com