sections
MORE

അരിസോണ – മെക്സിക്കോ അതിർത്തിയിലെ ദയനീയ കാഴ്ചകൾ

SHARE

റിയോ നദിക്ക് മുകളിൽ യുഎസിലെ ഡെൽ റിയോയെയും മെക്സിക്കോയിലെ ക്യു യുഡാഡ് ആനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് കീഴിലൂടെ ഒഴുകുന്ന അഭയാർത്ഥികൾക്കാണ് നദിയിലെ വെള്ളത്തിനെക്കാൾ സാന്ദ്രത കൂടുതൽ. ഫാൾ ആരംഭിച്ചിരിക്കുന്നതിനാൽ ഒഴുക്ക് കുറവാണ്. യുഎസിലേയ്ക്കുള്ള നിയമ വിരുദ്ധ തള്ളിക്കയറ്റം കൂടിയതിനാൽ അഭയാർത്ഥികളുടെ ഒഴുക്ക് കഴിഞ്ഞ 20 വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ കൂടുതലാണ്. വ്യാഴാഴ്ച വൈകുന്നേരം വരെ അഭയാർത്ഥി കൂട്ടത്തിൽ 10,503 പേരായി. കൂടുതലായും ഹെയ്റ്റി, ക്യൂബ, വെനീസുവേല, നിക്കാരഗ്വേയിൽ നിന്നെത്തിയവരാണ് ഇവർ.

ഇവർ കാത്ത് കിടക്കുന്ന നദിക്കരയിലെ ചൂട് 99O ഫാരൻ ഹീറ്റാണ്. യുഎസിലെ ആരിസോണ– മെക്സിക്കോ അതിർത്തിയിൽ പ്രസിഡന്റ് ട്രംപ് എതിർപ്പുകൾ വക വയ്ക്കാതെ പണി കഴിപ്പിച്ച മതിൽ ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ്. ഇത് മുതലെടുത്താണ് ഏജന്റുമാർ വലിയ തുക കൈക്കലാക്കി അഭയാർത്ഥികളെ അതിർത്തിയുടെ മെക്സിക്കൻ ഭാഗത്ത് ഇറക്കി വിടുന്നത്.

തെക്കൻ ടെക്സസിൽ അതിർത്തിയിലെ പാലത്തിന് കീഴിൽ കഴിയുന്ന ഇവർ മാനുഷിക അടിയന്തിരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ദിനംപ്രതി  ആയിരക്കണക്കിനാളുകൾ വന്ന് ചേർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളും കൊച്ചുകുട്ടികളും സുരക്ഷ, ഭക്ഷണ, ആരോഗ്യഭീഷണികൾ നിരന്തരം നേരിടുന്നു. ശുചിത്വ പരിപാലനം ചുറ്റുപാടും അസാധ്യമായി മാറിയിരിക്കുന്നു. ഭക്ഷണം കിട്ടാതെ അഭയാർത്ഥികൾ ദിവസങ്ങളായി വലയുന്നു. ഫെഡറൽ ഭരണകൂടത്തിന് മുന്നിൽ മുൻഗണന അർഹിക്കുന്ന മറ്റ് വിഷയങ്ങളുണ്ട് എന്ന് മറുപടി ലഭിക്കുന്നതായി മാധ്യമ വൃത്തങ്ങൾ പറയുന്നു.

അതിർത്തിയിലെ അടിയന്തിര പ്രശ്നങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി അധികാരികൾ 60,000 ൽ അധികം അഫ്ഘാനിൽ നിന്നെത്തിയ അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്ന പ്രക്രിയയ്ക്കുശേഷം പരിഹരിക്കാം എന്നാണ് നിലപാട്. പ്രശ്നങ്ങൾ ക്രമാതീതം വഷളായി കഴിഞ്ഞതിനുശേഷം  മാത്രം പരിഹാരമാർഗങ്ങൾ തേടുക എന്ന പതിവ് തെറ്റാൻ സാധ്യതയില്ലെന്ന് വേണം മനസ്സിലാക്കുവാൻ.

കുടിയേറ്റക്കാർ(ഡെൽറിയോ മാർഗത്തിലൂടെ വരുന്നവർ) ഹെയ്റ്റിയിൽ നിന്ന് വടക്കോട്ട് യാത്ര ചെയ്തു എത്തുന്ന വലിയ സംഘത്തിന്റെ ഭാഗമാണ്. ബ്രസീലിൽ നിന്നും മറ്റ് ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും ഇവർ 2010 ലെ ഭൂകമ്പത്തിനുശേഷം രക്ഷപ്പെട്ടോടിയവരാണ്. ഇവർ വീണ്ടും പലായനത്തിലാണ്– വളരെ യാതനകൾ നിറഞ്ഞ, അപകടകരമായ യുഎസിലേയ്ക്കുള്ള യാത്ര. ഈ യാത്രകൾ സംഘടിപ്പിക്കുന്നത് കള്ളക്കടത്ത് സംഘങ്ങളാണെന്ന് അതിർത്തി സംരക്ഷണ സേനയും അഭയാർത്ഥി സംഘങ്ങളും പറയുന്നു. കഴിഞ്ഞ 11 മാസത്തിനുള്ളിൽ ഹെയ്റ്റിക്കാരായ 29,000 ൽ അധികം അഭയാർത്ഥികൾ എത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് ആന്റ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അധികാരികൾ പറയുന്നു. ഇവരിൽ ഒന്നിലധികം ദേശീയത ഉള്ളവരുമുണ്ട്.  കുടുംബങ്ങളുടെ കുട്ടികൾ ബ്രസീലിലോ ചിലിയിലോ മറ്റ് ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലോ ജനിച്ചവരാകാം.

ഇവർ പനാമയുടെ ഡാരിയൻ ഗ്യാവിലൂടെ നടന്ന് അഭയാർത്ഥി ക്യാമ്പുകൾ താണ്ടി, ബോർഡർ ഗാർ‍ഡുകളുടെ കണ്ണുകൾ വെട്ടിച്ച് കുറ്റകൃത്യ സംഘങ്ങളുമായി വിലപേശി സതേൺ മെക്സിക്കോയിലെ ഹൈവേയിലൂടെ നടന്ന് നീങ്ങി എത്തിയവരാണ്. ചിലർ പറയുന്നത് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ഭാരത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഇവർ പുറപ്പെട്ടതെന്നാണ്. മറ്റ് ചിലർ പറയുന്നു. സ്വാഗതം ചെയ്യുന്ന യുഎസ് ഭരണകൂടം ഇവർക്ക് നാട് വിടാൻ പ്രേരണ നൽ‍കി എന്ന്.

2021 ജൂലൈയിൽ 7.2 അളവിൽ ഹെയ്റ്റിലുണ്ടായ ഭൂകമ്പത്തിൽ 2000 പേർ മരിച്ചു. പ്രസിഡന്റ് യോവനേൽ മോയിസ് വധിക്കപ്പെട്ടു. ഇതിനുശേഷം പലരും നാടുവിടാൻ ആഗ്രഹിച്ചു. ഇതിന് പുറമെ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ടെമ്പററി പ്രൊട്ടക്ഷൻ സ്റ്റാറ്റസ് എലിജിബിലിറ്റി ഫോർ ഹെയ്ഷ്യൻസ് പ്രഖ്യാപിച്ചു. ഇത് വലിയ പ്രലോഭനമായി. ഇതിന്റെ ഫലമായി നിയമ സാധുത ഇല്ലാതെ യുഎസിൽ കഴിയുന്ന  ഹെയ്ഷ്യൻസിന് ഡീപോർട്ടേഷൻ ഭയക്കേണ്ടെന്നും പ്രൊവിഷനൽ  റെസിഡൻസിക്ക് അർഹതയുണ്ടെന്നും വിളംബരം ഉണ്ടായി.

ഇനിയുള്ള ദിനങ്ങളിൽ എത്ര അധികം ആളുകൾകൂടി വരുമെന്ന് അറിയില്ല. ഡെൽ റിയോയിലേയ്ക്കു കൂടുതൽ സേനയെ അയയ്ക്കുകയാണ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം. കുടിയേറിയവരിൽ ഭൂരിപക്ഷത്തെയും യുഎസിനകത്തേയ്ക്കു വിടും, കോടതികളിൽ ഹാജരാവാൻ ആവശ്യപ്പെടുമ്പോൾ ഹാജരാവണം എന്ന നിർദേശവുമായി.

യുഎസ് ഏജന്റുമാർ പറയുന്നത് ഇങ്ങനെ, വിടുന്നവരിൽ ചിലർ മെക്സിക്കോയിലേയ്ക്കും തിരിച്ചും യാത്രകൾ നടത്തി സാധനങ്ങൾ വാങ്ങുകയും വില്ക്കുകയും ചെയ്യാറുണ്ട് എന്നാണ്.  കസ്റ്റംസ് ആന്റ് പ്രൊട്ടക്ഷൻ ഫോഴ്സ് ക്യാമ്പുകളിൽ കൂടി വെള്ളവും  ടോയ്‌ലെറ്റ് സാധനങ്ങളും എത്തിക്കുന്നതായി പറഞ്ഞു. എന്നാൽ ശുചിത്വസംവിധാനം തീരെ അപര്യാപ്തമാണെന്ന് ഒരു ഏജന്റ് കൂട്ടിച്ചേർത്തു. 20 പോർട്ടബിൾ ടോയ്‍ലെറ്റുകളേ ഇവിടെ ഉള്ളൂ. ലഭ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. എന്നാൽ ലോജിസ്റ്റിക്കലി ഇതൊരു പേടി സ്വപ്നമാണ് എന്ന് തുറന്നു പറയാൻ അയാൾ മടിച്ചില്ല.

English Summary :  Arizona sees increase in migrants at U.S.-Mexico border

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA