sections
MORE

ആലിച്ചേരി അഹ്മദ് ; കർണാടക സിബിഐയിൽ തിളങ്ങിയ വിജയഗാഥ

alicheri
SHARE

കാസർകോട് ചെമ്മനാട് ആലിച്ചേരിയിലെ  പരേതരായ അബ്ദുള്ളയുടെയും മറിയമ്മയുടെയും രണ്ടാമത്തെമകനായി 1948 ലാണ് ആലിച്ചേരി അഹ്മദിന്റെ ജനനം . അഹമ്മദ് വളരെ ചെറുപ്പത്തിൽ തന്നെ പഠിത്തത്തിൽ മിടുക്കനായിരുന്നു കാഞ്ഞങ്ങാട് കച്ചവടംചെയ്തുകൊണ്ടിരുന്ന എന്റെ പിതാവ് മമ്മിച്ചയുടെ ഇഷ്ട മരുമകനായിരുന്നു (എന്റെ പിതാവിന്റെ സഹോദരിയുടെമകനാണ് അഹമ്മദ് )എന്റെ പിതാവിന്റെ പ്രോത്സാഹനവും പഠനവും കോണ്ട് ഉന്നത വിദ്യാഭ്യാസം ആലിച്ചേരി അഹമ്മദിനു ഈസിയായി നേടാൻ പറ്റി മണ്ണെണ്ണ വിളക്ക് വെളിച്ചത്തിൽ പാതിരയോഉം പുസ്തകം വായിച്ചുപഠിക്കുന്ന അഹ്മ്മദിനു  ഉമ്മ മറിയാമ്മ കട്ടൻചായ നൽകി ഉറക്കമൊഴിച്ചു കാത്തു നിൽക്കുമായിരുന്നു.

സിബിഐ കേഡറിലേയ്ക്ക് നിരവധി പേർ എഴുതിയ പരീക്ഷയിൽ വിജയിച്ച് ജോലി നേടിയ ചുരുക്കംമലയാളികളിൽ ഒരാളായിരുന്നു അഹമ്മദ് അക്കാലത്ത് കാസർഗോഡിൽ നിന്ന് ഇതുപോലുള്ളതസ്തികയിലേക്ക് ഒരാൾ എത്തിയിട്ടുണ്ടോ എന്ന് പോലും സംശയമാണ് .

1971 ബാംഗ്ലൂർ സിബിഐ യിൽ എസ് ഐ ആയാണ് ജോലിയിൽ പ്രവേശിച്ചത് ദില്ലിയിൽ സർക്കിൾ ഇൻസ്പെക്ടറായും ചെന്നൈയിൽ ഡിവൈഎസ്പിയായും പ്രവർത്തിച്ചതിനു ശേഷം ബാംഗ്ലൂരിൽ സിബിഐ അഡീഷണൽ എസ്പിയി സേവനമനുഷ്ഠിച്ചു ഇന്ത്യയിലെ പല നഗരങ്ങളിലും ജോലിചെയ്തിരുന്നങ്കിലും അധികവും ബാംഗ്ലൂരിലായിരുന്നു .

രാജീവ്ഗാന്ധി വധകേസിലെ അന്വേഷണ സംഘത്തിലും നിരവധി പ്രമാദമായ കേസുകൾക്ക് തുമ്പുണ്ടാക്കിയസിബിഐ സംഘത്തിൽ അഹമ്മദ് ഉണ്ടായിരുന്നു രാജീവ് ഗാന്ധി വധക്കേസിലെ അന്വേഷണ സംഘത്തിലുള്ളത്കൊണ്ടു എൽ ടി ടി കാരുടെ ഭീഷണി ഉണ്ടായിരുന്നു എൽ ടി ടികാർ തന്റെ സഹപ്രവർത്തകന്റെ മകളെസ്ക്കൂളിലെക്ക് പോകുന്ന വഴിയിലെ ബസ്റ്റോപ്പിൽ വച്ചു തട്ടികൊണ്ട് പോയ സാഹചര്യങ്ങളൊക്കെ ഉണ്ടായിട്ടും ആകേസ് തെളിയിക്കും വരെ ആ അന്വേഷണ സംഘത്തിൽ പ്രവർത്തിച്ചു. 

ഔദ്യോഗിക ജീവിതത്തിൽ സത്യസന്ധത പുലർത്തുകയും ഏതുതരം പ്രലോഭനങ്ങൾക്കും സമ്മർദ്ദങ്ങൾക്ക്വഴങ്ങാതെ ജോലി ചെയ്തു അതുകാരണം ജോലിയിൽ പടിപടിയായി ഉയർച്ചയിൽ എത്തുകയും  വിശിഷ്ടസേവനത്തിനുള്ള 2001 ൽ രാഷ്ട്രപതി അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ നേടാനായി . സിബിഐയിലെ മേലുദ്യോഗസ്ഥന്മാർക്ക് എന്നും അഭിമാനമായിരുന്നു അഹമ്മദ്. 

അഹമ്മദ് തന്റെ ഇളയ സഹോദരങ്ങളെയും മക്കളെയും ജേഷ്ടന്റെ ക്കളെയും ഉന്നത വിദ്യാഭ്യാസത്തിലേക്ക്പ്രോത്സാഹിപ്പിക്കുകയും അവരെയൊക്കെ ഉന്നത ജോലിയിലേക്ക് കൈപിടിച്ചുയർത്തി .

ബാംഗ്ലൂരിൽ സിബിഐ അഡീഷണൽ എസ്പിയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.54–ാം വയസ്സിൽ ഞങ്ങളുടെ കുടുംബത്തെ ആകെ ഞെട്ടിച്ചുകൊണ്ട് 2002 സെപ്റ്റംബർ 13 നെഞ്ചുവേദനയെ തുടർന്ന് ബാംഗ്ലൂർ സന്ധ്യ ആശുപത്രിയിൽ വച്ച് ഈ ലോകത്തോട് വിടപറഞ്ഞത് .ചെമ്മനാട് ജുമാഅത്ത് പള്ളി അങ്കണത്തിലാണ് ഖബറടക്കം നടന്നത്.

ആലിച്ചേരി അഹമ്മദിന്റെ മാതാവ് മറിയാമ്മക്ക് പെട്ടെന്നുള്ള മകന്റെ മരണം വലിയ ആഘാതമായിരുന്നു അതിൽനിന്ന് അവർ  കരകയറിയില്ലാ പെട്ടെന്ന് തന്നെ മാതാവും ഈ ലോകത്തോട് വിടപറഞ്ഞു.

മൂത്ത സഹോദരൻ ഉദുമയിൽ തേയില വ്യാപാരിയായിരുന്ന പരേതനായ മുഹമ്മദ് കുഞ്ഞി , സഹോദരൻ ഹനീഫ, സഹോദരി ചെർക്കളയിലെ പരേതയായ ഫാത്തിമ ഒഴികെ മറ്റു സഹോദരങ്ങളായ , അബ്ബാസ് , അബ്ദുൽഖാദർ എന്നിവർ ഉന്നത വിദ്യാഭ്യാസം നേടിയവരാമായിരുന്നു . 

ബോവിക്കാനത്തെ കോളമ്പ അബ്ദുല്ലയുടെ മകൾ സുഹ്റയാണ് ഭാര്യ ഒറ്റപ്പെട്ട ബാംഗ്ലൂർ നഗര ജീവിതത്തിൽനിന്നും മാറി രണ്ട് വർഷത്തോളമായി ബോവിക്കാനത്ത്തിനടുത്തുള്ള കൊടവഞ്ചിയിൽ താമസമാക്കിയിട്ട്‌ മകൻമനാഫ് എഞ്ചിനീയറാണ് ഭാര്യയും എഞ്ചിനീയറാണ് അവർക്ക് രണ്ട് പെൺമക്കൾ കുടുംബസമേതംഅമേരിക്കലാണ് മകൾ ഫമീദയും ഭർത്താവും എഞ്ചിനീയറാണ് അവർക്ക് മൂന്ന് മക്കളാണ് രണ്ട് ആണും  ഒരുപെണ്ണും .

ഈ കുറിപ്പ് തയ്യാറാക്കാൻ വേണ്ടി സുഹ്റയെ ബന്ധപ്പെട്ടപ്പോൾ ദുഃഖം തളംകെട്ടി നിൽക്കുന്ന ഹൃദയത്തിൽ നിന്നുംഇടറിയ ശബ്ദത്തിൽ ഭർത്താവ് കൂടെയില്ലാത്ത 19 വർഷത്തെ ശൂന്യമായ ഈ ജീവിതത്തെ ഒരുകവിതയിലൂടെയാണ് പറഞ്ഞുതന്നത് .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA