sections
MORE

പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിക്കു മംഗളം

catholica-bava-mathews-thrithiyan
SHARE

ഓര്‍ത്തഡോക്സ് സഭാനൗക സധൈര്യം നയിക്കാനായ്

കര്‍ത്തൃനിയോഗം പോലെ മാര്‍ത്തോമ്മന്‍ സിംഹസനേ 

നിസ്തുല സ്നേഹോജ്വല ദീപമായ് പ്രശോഭിക്കും

മാത്യൂസ് ത്രുതീയന്‍ ശോഭിിതന്‍  കാതോലിക്കാ! 

മര്‍ത്യരെ മഹാശയന്‍ ദീപങ്ങളായ് സൃഷ്ടിപ്പൂ

നെറ്റിമേലടയാളം വിശുദ്ധര്‍ക്കേകുന്നീശന്‍, 

ദീനര്‍ക്കു കാരുണ്യത്തിന്‍ ദീപങ്ങള്‍  തെളിച്ചിടാന്‍

ദീനബന്ധുവാമീശന്‍ കല്പിച്ച ശ്രേഷ്ഠാത്മജന്‍ !

പത്തോളം  സ്ഥാപനമത്യന്തം പ്രപാലിക്കും

 സത്യദൈവത്തിന്‍ പ്രിയ പുത്രനേ നമോവാകം !

നന്മയോടെന്നും സഭാസാരഥ്യം വഹിക്കുവാന്‍

കര്‍മ്മധീരനായങ്ങ് കര്‍മ്മഭൂഭൂവിങ്കലെങ്ങും 

സമ്മോദ സമന്വിതം ശോഭിപ്പാന്‍ പ്രാര്‍ത്ഥനയാല്‍

ചിന്മയാനന്ദരൂപീ അര്‍ത്ഥിപ്പേന്‍ കൃപയ്ക്കായി

എന്തെന്തു വ്യവഹാരത്തീച്ചൂള ചുറ്റും കത്തി്

കാറ്റിലും കോളിലുമായുലയും സഭായാനം

കണ്‍ടകാകീര്‍ണ്ണമാകും താതാ ത്വല്‍ കര്‍മ്മഭൂമി  

പുഷ്പാസ്തൃതമായിടാന്‍ സര്‍വ്വേശാ കൃപചെയ്ക !

സംശാന്തി വിളയട്ടേ സഭാവിഹായസത്തില്‍

സംശുദ്ധ സ്നേഹത്തിന്‍റെ സത്പഥം തെളിയട്ടേ !

ദൈവത്തിന്‍ നിയോഗാഖ്യന്‍ അപൂര്‍വ്വ ഭാഗ്യലബ്ധന്‍

ദൈവിക ത്യാഗമാര്‍ഗ്ഗേ ക്രൈസ്തവ സഭാകേന്ദ്രേ 

അക്ഷയ ജ്യോതിസ്സായി ശോഭിക്കും മഹാത്മജന്‍

അക്ഷോഭ്യ വിശുദ്ധനായ് വാണാലും സചൈതന്യം !

മാത്യൂസ് ത്രൂതീയന്‍ കാതോലിക്കാരൂഢനായ് 

ഓര്‍ത്തഡോക്സ് ദീപശിഖ ജാജ്വല്യം തെളിച്ചാലും ! 

ഭക്തനായ് സത്തമനായ് ധാവള്യയശോരാശി 

നിസ്തന്ദ്രം തിളങ്ങിടും ദിവ്യനായ് മേവീടുകേ!

ദു്വഖിതര്‍ ക്കശരണര്‍ക്കനാഥര്‍ക്കു സാന്ത്വന 

പൊല്‍ക്കിരണങ്ങള്‍ വീശുമാചാര്യ ദിവാകരാ

മാര്‍ത്തോമ്മാ ശ്ലീഹാ തന്‍ പിന്‍ഗാമി സഭാംബയ്ക്കു് 

ഉത്തുഗം ക്രിസ്തുധര്‍മ്മം സദ്രസം പാലിക്കാനായ്

ഉന്നത പഥത്തിങ്കല്‍ അലംങ്കൃതനാം താതാ,

ദീനബന്ധുവാം ഭവല്‍ പ്പാദത്തിന്‍ ദുര്‍ഘടങ്ങള്‍

ധീരനായ് ദൈവശക്ത്യാ സാരള്യം താണ്ടീടുവാന്‍

 ദേവേശന്‍ കനിയട്ടെ ആയുരാരോഗ്യങ്ങളോടെ,

മംഗളം നേര്‍ന്നിടട്ടെ വന്ദ്യനാം സവ്യേഷ്ടനേ 

മാര്‍ത്തോമ്മാ സഭാനൗക പ്രശാന്തം നയിക്കാനായ്,

വിജയിക്കട്ടേ നിത്യം താവക സച്ചരിത്രം  

വിജയിക്കട്ടേ നീണാള്‍ ഓര്‍ത്തഡോക്സ് ദീപശിഖ !!                  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA