ADVERTISEMENT

 

മീരാ   ….കണ്ണാ   ഞാൻ   നിൻ  മീരാ….

 

പ്രണയത്തെ  പ്രണയത്താൽ  തോല്പിച്ചവൾ …

 

നിന്നെ  എന്നും  പ്രണയത്താൽ  തോൽപ്പിച്ചവൾ  ..

 

ഞാൻ   മീരാ ….കണ്ണാ   ഞാൻ   നിൻ  മീരാ…..

 

 

 

 

 

 

 

കാത്തിരുന്നു ഏഴ് ജന്മം കൂട്ട് ചേർന്നീ തമ്പുരുവും

 

പൂക്കാ കടമ്പിൻ തണലിൽ ഞാൻ…

 

വെണ്മ കൊണ്ട്  മൂടി വെച്ച  കത്തി നിൽക്കുമെൻ പ്രണയം

 

മുക്തി  തേടി  നിന്നരികിൽ  എത്തവേ….

 

 

 

 

നിന്റെ ചുരുൾ മുടിയിൽ ചൂടും പീലിയിലെൻ മിഴികൾ അല്ലെ? 

 

ആ മിഴി കാളിന്ദി പോൽ ഒഴുകുന്നു ' 

 

എൻ കനവിൽ നീ വരുമ്പോൾ കൽ വിളക്കായി ഞാൻ തെളിയും

 

നിലാവിൽ നീലാമ്പൽ എന്ന പോൽ

 

 

 

 

വൃന്ദ വനത്തിന്മേലെ കാറു--കൂടിയീ 

 

കുഞ്ഞു മുകിൽ പെയ്തൊഴിയാൻ വെമ്പിയോ

 

ചൊല്ലിയില്ലേ  …ആരും  മിണ്ടിയില്ലേ 

 

ഈ  ഒഴുകാത്ത  പ്രണയത്തെ  യമുനയും  കണ്ടില്ലേ                                      

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com