മണ്ണിലെ പൊൻതാരകൾ

PTI11_19_2021_000171B
SHARE

മണ്ണവർക്ക് വിണ്ണായിരുന്നു.

വിഹായസ്സിലെ നക്ഷത്രങ്ങളെ

ഇമവെട്ടാതെ നോക്കിക്കിടക്കുന്ന 

കൺകുളിരും സമാധാനവും,

മണ്ണിന്റെ പരപ്പേകുന്നു 

മണ്ണിന്റെ മക്കൾക്ക്.

കൊടും ശൈത്യത്തിൽ 

ശീതം പുതച്ച്

മനക്കരുത്തിൻ മരുന്നാൽ

മഹാമാരിയെത്തുരത്തി

ഇടിയും വടിയും വെടിയും

നെഞ്ചേറ്റിയുണർന്നുറങ്ങിയ

തെരുവോരങ്ങൾ ..

മൈതാനങ്ങൾ... 

വീണ്ടും വിത്തിറക്കേണ്ട

നിലത്തിൽ, പശിമയ്ക്ക്

മണ്ണിലമർന്ന് വളമേകിയ 

സപ്തശതമാമുടലുകൾ ..

സപ്തസ്വരമുതിർക്കും

രക്തവർണ്ണമാമാത്മാവുകൾ ... 

സമരപ്പന്തലിൽ

നിരത്തുകളിൽ 

വട്ടമിട്ടുപറക്കുന്ന

കിസാന്റെയുയിരുകൾ...

ആകാശം തുളച്ചുയരുന്ന

മുഷ്ടി ശൂലങ്ങൾക്കേകുന്ന

കാരിരുമ്പിൻ മൂർച്ചകൾ ... 

ആയിരം തോക്കുകൾ

നെഞ്ച് പിളർത്തിയാലും

അധികാര ഗർവ്വുകൾ

ചക്രം കയറ്റി നിഗളിച്ചാലും

ഫീനിക്സുകളായിനിയും

പറന്നുയരുക തന്നെചെയ്യും

മണ്ണിന്റെ മക്കൾതൻ- 

ഈ പോരാട്ടവീര്യം..! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA