ഫിലഡല്‍ഫിയ∙ 2015 ജൂലൈയില്‍ ഓസ്ട്രിയ, വിയന്നയില്‍ ഉന്നത ലോക രാഷ്ട്രങ്ങളും ഇറാനും ചേര്‍ന്ന് സുധീര്‍ഘമായ ചര്‍ച്ചാ സമ്മേളനങ്ങള്‍ക്കുശേഷം എടുത്ത തീരുമാനങ്ങള്‍ക്ക് വിപരീതമായി ഇറാന്‍ ആണവ ആയുധനിര്‍മ്മാണം ആരംഭിക്കുന്നു. ലോകസമാധാനത്തിന് വിപരീതമായുള്ള ഇറാന്‍റെ അത്യാര്‍ത്തിയോടുള്ള ആണവ ആയുധ നിര്‍മ്മാണം നിയന്ത്രിക്കാനും സസൂഷ്മമായി പരിശോധിക്കാനും വേണ്ടി രൂപീകരിച്ച ജോയിന്‍റ് കോമ്പ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെസിപിഒഎ) സംഘടനയില്‍നി ന്നും 3 വര്‍ഷങ്ങള്‍ക്കു ശേഷം മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ഭരണകൂടം പിന്‍വാങ്ങിയെങ്കിലും നിര്‍വിഘ്നം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ഓസ്ട്രിയയിലെ പാലായിസ് കോബുര്‍ഗ് ഹോട്ടലില്‍ കഴിഞ്ഞ ആഴ്ചയില്‍ റഷ്യ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടണ്‍, ഇറാന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചേര്‍ന്ന 5 ദിവസം നീണ്ട സമ്മളനം ഇറാന്‍റെ നിരുത്തരവാദിത്വമായ നിലപാടുമൂലം പരാജയപ്പെട്ടതായി അസ്സോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ ഡിപ്ലോമാറ്റ് എന്‍ട്രിക്യൂ മോറായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം വീണ്ടും ആരംഭിയ്ക്കുമെന്നും ഇറാന്‍റെ മേലുള്ള ലോകരാഷ്ട്രങ്ങളുടെ നിയന്ത്രണം തുടരുമെന്നും വെളിപ്പെടുത്തി. ജെ സി പി ഒ എ സമ്മേളനത്തില്‍ ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി നിയമിച്ച ഡെലിഗേഷന്‍റെ മുഖ്യമായ ആവശ്യം അമേരിയ്ക്കയുടെ നിയന്ത്രണത്തിലുള്ള ഇറാന്‍റെ 10 ബില്യണ്‍ ഡോളര്‍ സുഗമമായി ഇറാന്‍ വിനിയോത്തിന് നല്‍കണമെന്നും സകല സാമ്പത്തിക നിയന്ത്രണങ്ങളും അവസാനിപ്പിയ്ക്കണമെന്നും എ.പി. റിപ്പോര്‍ട്ടില്‍ പറയുന്നു.
1990, ഓഗസ്റ്റ് രണ്ടാം തീയതിയിലെ ഇറാക്കിന്‍റെ കുവൈറ്റ് ആക്രമണത്തെത്തുടര്‍ന്ന് മുന്‍ പ്രസിഡന്‍റ് സദ്ദാംഹുസൈന്‍റെ വധശിക്ഷ അടക്കം രാജ്യവ്യാപകമായി ഇപ്പോഴും അനുഭവിച്ചുകൊണ്ടുള്ള ഇറാക്ക് ജനതയുടെ യാതനകള്‍ 30 വര്‍ഷത്തിലധികമായി ലോകജനത വീക്ഷിയ്ക്കുകയാണ്. അയല്‍രാജ്യമായ ഇറാന്‍റെ നശ്വരമായ ചിന്താഗതി അമേരിക്ക അടക്കമുള്ള വന്‍ശക്തികള്‍ മനസിലാക്കി യഥാസമയം തന്നെ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം, ഇറാന്‍ സമീപഭാവിയില്‍തന്നെ ആണവശക്തി സംഭരിച്ച് ലോകംതന്നെ നശിപ്പിക്കാവാനുള്ള സാധ്യതകള്‍ വളരെയാണ്.
ജെസിപിഒഎന്‍റെ സമ്മേളന തീരുമാനങ്ങളും ആജ്ഞകളും പൂര്‍ണ്ണമായി അംഗീകരിച്ചു അനുസരിയ്ക്കുമ്പോള്‍ അനുദിനം സാമ്പത്തിക പതനത്തിലേയ്ക്ക് വഴുതി വീഴുന്ന ഇറാന്‍റെ മേലുള്ള സാമ്പത്തിക വിലക്കുകളും ഉപരോധനവും നീക്കം ചെയ്യുമെന്നുള്ള ഉറപ്പും നല്‍കിയിട്ടുണ്ട്. സമ്മേളനാനന്തരം ഉള്ള പ്രസ്സ് റിപ്പോര്‍ട്ടില്‍ ഇറാന്‍ പ്രതിനിധികള്‍ ഔചിത്യപൂര്‍വ്വം പെരുമാറിയെന്നും സമാധാന അന്തരീക്ഷം ഗള്‍ഫ് മേഖലയില്‍ അനന്തമായി ഉണ്ടാകണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി പറയുന്നു.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണിന്‍റെ 2 ദിവസം നീണ്ട യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദര്‍ശനവേളയില്‍ ഇറാന്‍റെ ആണവ ആയുധ വിളയാട്ടങ്ങള്‍ക്ക് ഒപ്പമായി ഗള്‍ഫ് മേഖലയിലെ എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണമെന്നു ദുബായില്‍വെച്ചു പരസ്യമായി ആവശ്യപ്പെട്ടതായി എ പി റിപ്പോര്‍ട്ട് ചെയ്തു.
2016-ലെ ഇറാനുമായിട്ടുള്ള ന്യൂക്ലിയര്‍ എഗ്രിമെന്‍റിനെ നേരിയ വ്യതിയാനത്തോടുകൂടി നടപ്പിലാക്കണമെന്ന ബ്രിട്ടണ്‍ അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍റെ അഭിപ്രായത്തെ ഇറാന്‍, ഇസ്രായേല്‍, സൗദി അറേബ്യ, യു.എ.ഇ. രാജ്യങ്ങള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ വീണ്ടും ഇറാന്‍ ന്യൂക്ലിയര്‍ ഉല്പാദനം ആരംഭിച്ചു. ന്യൂക്ലിയര്‍ ആയുധനിര്‍മ്മാണത്തിന് ഏറ്റവും ആവശ്യമായ യുറേനിയം 60 ശതമാനം പ്യൂരിറ്റിയോടും 90 ശതമാനം വെപ്പണ്‍ ഗ്രേഡിലും ഉല്പാദനം നിബന്ധനകള്‍ക്കു വിരുദ്ധമായി അടുത്തനാളുകളില്‍ വീണ്ടും തുടങ്ങിയതു അയല്‍രാജ്യങ്ങള്‍ക്കു മരണഭീഷണി തന്നെയാണ്.
ഇറാനിയന്‍ ആണവ ഉൽപാദനത്തിന്‍റേയും ആയുധനിര്‍മ്മാണത്തിന്‍റേയും മേധാവിയായ മോഹ്സന്‍ ഫക്രിസദേഹ് 2020 നവംബര്‍ 27ന് ഇസ്രായേല്‍ ചാരസംഘടനയുടെ റിമോട്ട് കണ്‍ട്രോള്‍ മെഷിന്‍ഗണ്‍ വെടിയേറ്റു കൊല്ലപ്പെട്ടു. അമേരിക്കയുടെ സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സി (സി ഐ എ) യുമായി നിഗൂഡ ബന്ധമുള്ള മൊസാദ് ചാരസംഘത്തിന്‍റെ 8 മാസത്തെ ക്ലേശവും ഭീകരവുമായ പരിശീലത്തിനുശേഷമാണ് 12 ബോഡിഗാര്‍ഡുകളുടെ വലയത്തിനുള്ളിലുള്ള 59 വയസ്സുകാരനായ മൊഹ്സനെ കൂടെയുണ്ടായിരുന്ന സ്വന്തം ഭാര്യയ്ക്കും ബോഡി ഗാര്‍ഡ്സിനും യാതൊരു പരുക്കും പറ്റാതെ വധിച്ചത്.
ഇസ്രായേല്‍ രഹസ്യവിഭാഗമായ മൊസാദിനും അമേരിക്കന്‍ സിഐഎയ്ക്കും വ്യക്തമായ അറിവുള്ളതാണെന്നു സമാന്യര്‍ വിശ്വസിക്കുന്ന ഇറാനിയന്‍ ന്യൂക്ലിയര്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ നശിപ്പിക്കുവാന്‍ കാലതാമസം ഉണ്ടായാലുള്ള ഭവിഷ്യത്തുകള്‍ വിഭാനയിലും ഉപരിയായിരിക്കും.