കൗമാര പ്രായത്തിലെ മധുരവും കയ്പ്പും ഇടകലർന്ന അനുഭവങ്ങളുടെ ഒരു പ്രണയ കഥ

teenage-pranayakatha
SHARE

മൂന്നു ദിവസത്തെ യാദൃച്ഛികമായ പരിചയപ്പെടലും മൂന്നു വർഷത്തെ രഹസ്യ എഴുത്തുകുത്തുകളും…

മുപ്പതോളം വർഷങ്ങൾക്കുശേഷം അവർ തികച്ചും അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടുമ്പോൾ…

ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളുടെ ഒരു ചെറു(തല്ലാത്ത) ടീനേജ് പ്രണയ കഥ… !

ജോൺ ഹോർമിസ്

johnhormis@yahoo.com

കൊച്ചിക്കു അടുത്തുള്ള ഞാറക്കൽ ഗ്രാമത്തിലാണ് ജനനം. 83 വർഷങ്ങൾക്കു മുമ്പ്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദം നേടിയശേഷം ബോംബെയിൽ ഉന്നത വിദ്യാഭ്യാസവും ഒരു പാർട് ടൈം ജോലിയുമായി മുന്നോട്ട് പോയി. കാലക്രമേണ ബോംബേ, ഡൽഹി, കുവൈറ്റ്, ന്യൂയോർക്ക് നഗരങ്ങളിൽ മൾട്ടിനാഷണൽ കമ്പനികളിൽ സാമാന്യം ഉയർന്ന പദവികളിൽ എത്തിച്ചേരുകയും വളരെ തിരക്കിട്ട ഒരു ജീവിതപാതയിലേക്ക് മാറുകയും ചെയ്തു. ഇപ്പോൾ  വിരമിച്ച് കുടുംബസമേതം ന്യുജഴ്സിയിൽ സ്വസ്ഥജീവിതം.

ചുരുക്കത്തിൽ പത്തൊമ്പതാം വയസ്സിൽ കേരളം വിട്ട ഞാൻ ഈ കഴിഞ്ഞ അറുപതോളം വർഷങ്ങൾ മലയാള ഭാഷയോടു കാര്യമായ സമ്പർക്കം പുലർത്താനാവാതെ ഒരു മറുനാടൻ മലയാളിയായി ജീവിച്ചു. ചുറ്റുവട്ടത്തിൽ മലയാളികൾ ആരും ഇല്ലാതായി എന്നതു മാത്രമല്ല സ്വന്തം കുടുംബത്തിൽ തന്നെ ഭാര്യക്കും മക്കൾക്കും മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്തത് മറ്റൊരു പ്രതിബന്ധം ആയി.

മാതൃഭാഷയോടുള്ള ഈ അകൽച്ച മാറ്റുവാനും അറ്റുപോയ ബന്ധങ്ങൾ പറ്റുമെങ്കിൽ പുനഃസ്ഥാപിക്കുവാനുമുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ് ഞാൻ ആദ്യമായി എഴുതുന്ന ഈ കഥയുടെ പിന്നിലുള്ള കഥ !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA