ADVERTISEMENT

എന്നമ്മയില്ലാതെ എന്നച്ഛനില്ലാതെ  

 

എന്മക്കളും കൂടപ്പിറപ്പുകളാരുമില്ലാതെ

 

ആരവമില്ലാതെ ആഘോഷങ്ങളില്ലാതെ  

 

എന്മനസ്സില്‍ താലോലിച്ചോരോര്‍മ്മകള്‍

 

എങ്ങോ പറത്തി വീണ്ടും വന്നെത്തി ആ ദിനം.  

 

മേടത്തിലെ കാര്‍ത്തിക നാളില്‍ ജനിച്ച ഞാന്‍  

 

മൃത്യുവേ ഒളിച്ചു ജീവിച്ച കാലങ്ങള്‍ക്ക്  

 

ദൈവത്തോട് കടപ്പാടൊന്നു മാത്രം.  

 

കാലം നമ്മെ തലോടി കടന്നു പോകുന്നോരോ  

 

ജന്മദിനത്തിലും എന്‍റെ കൂട്ടുകാര്‍  

 

ഏവരും ജന്മദിനാശംസകള്‍ നേരുമ്പോഴും  

 

എന്‍ ഹൃത്തില്‍ കോണില്‍ എവിടെയോ

 

ഒരുതീരാനഷ്ട വേര്‍പാടിന്‍ തേങ്ങല്‍!!

 

പഴുത്തിലകള്‍ ഞെട്ടറ്റു നിലം പതിയവെ  

 

ശക്തിയും കരുത്തും വറ്റിയോരെന്‍ ബാല്യം  

 

എന്നേക്കുമായി കൊഴിഞ്ഞു പോകുന്നു.  

 

ഓരോ ജന്മദിനത്തിലും മന്ദസ്മിതവുമായി  

 

ചാരെയണഞ്ഞീടുന്നോരു വാര്‍ദ്ധക്യം

 

അതിഥിയായ് എന്നരികില്‍ വരുമ്പോഴും  

 

പല ജന്മദിനങ്ങള്‍ കടന്നുപോകവേ ഞാന്‍  

 

ചിറകൊടിഞ്ഞ ഈയ്യാംപാറ്റകള്‍പോലെ  

 

ജരാനരകള്‍ ബാധിച്ചു തൊലി ചുളി-

 

ഞ്ഞാര്‍ക്കും വേണ്ടാത്തോരു പഴന്തുണിയായി  

 

എല്ലാവര്‍ക്കുമിടയില്‍ ഞാന്‍ മാറീടുബോഴും

 

കാതോര്‍ത്തിരിക്കുന്നു ഞാന്‍ വീണ്ടും  

 

മേടമാസത്തിലെ ആ കാര്‍ത്തിക നാളിനെ !!!!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com