ADVERTISEMENT

ബസ് ഒരു റോഡിലെത്തിയതും ഭയങ്കര വെള്ളപ്പാച്ചിൽ. ഏതോ ഒരു ട്രക്ക് വലിയ സ്ഫോടനത്തോടെ ഇടിച്ചു നിന്നു. വൈദ്യുതി തകരാറിലായി.ട്രെയിൻ വരുന്ന ശബ്ദം. ബസിനുള്ളിൽ കാലുകൾ നനയാൻ തുടങ്ങി. അതിന്റെ കൂടെ വണ്ടി ആകെ  ഉലഞ്ഞു. ഒപ്പം തീയും പുകയും. ദൈവമേ ശരിക്കും ട്രെയിൻ ബസിലിടിച്ചോ ? എന്റെ ക്യാമറ കൈയിൽ നിന്നു താഴെപ്പോയി. എല്ലാവരും നിലവിളിച്ചോ ? അൽപസമയം ശരിക്കും പരിസരം തന്നെ മറന്നു പോയി . " Let us get out of here " എന്ന ഡ്രൈവറിന്റെ വാക്കു കേട്ടാണു പരിസര ബോധം വന്നത്. സർവ ശക്തിയും എടുത്ത് ആ വെള്ളത്തിലൂടെ ബസ് മുന്നോട്ടു കുതിച്ചു.

സൈഡിലായി ഒരു കൊച്ചു തടാകം. അതിന്റെ സൈഡ് റോഡിലൂടെ ബസ് പതുക്കെ നിരങ്ങി നീങ്ങി. പെട്ടെന്നു ഡ്രൈവർ വണ്ടിയുടെ സ്പീഡ് കുറച്ചു. തടാകത്തിലേക്കു നോക്കിക്കൊണ്ടു യാത്രക്കാരോട് , അയ്യോ കൊമ്പൻ  സ്രാവ്  " അതാ ഒരു ബോട്ട് , അതിൽ ആരോ ഉണ്ട്.പണ്ട് മമ്മൂക്ക അശോകിനോടു ചോദിച്ചതു പോലെ , എടാ നീ കൊമ്പനെ കണ്ടിട്ടുണ്ടോ ? എടാ മാറിപോടാ. ബോട്ടിലുള്ള ആളിനോട് വിളിച്ചു പറഞ്ഞു രക്ഷപെട്ടോ , സ്രാവ് വരുന്നു ...പക്ഷെ അതിനുമുമ്പേ സ്രാവ് അയാളെ ആക്രമിച്ചു കഴിഞ്ഞിരുന്നു. വെള്ളത്തിനു ചോരയുടെ നിറം. പെട്ടെന്നു സ്രാവ് അപ്രത്യക്ഷമായി. എല്ലാവരും നോക്കിയിരിക്കെ ബസിനടുത്തായി സ്രാവ് ഒന്നു പൊങ്ങി ഉയർന്നു അപ്രത്യക്ഷമായി. ഭയപ്പെട്ടിരിക്കുമ്പോൾ ഡ്രൈവറുടെ സ്വരം വീണ്ടും 1975ൽ  ഇറങ്ങിയ ജോസ് (jaws) എന്ന ഫേമസ് മൂവിയുടെ സെറ്റ് ആണു നമ്മൾ ഇപ്പോൾ കണ്ടത്. സായിപ്പിന്റെ ബുദ്ധി നോക്കണേ ആ സെറ്റ് പോലും ഇന്നും ഇവിടെ ഉണ്ട് .അന്നു നിർമിച്ച മെക്കാനിക്കൽ ഷാർക്കിനേക്കാൾ മികച്ചതാണ് ഇപ്പോൾ യൂണിവേഴ്സൽ സ്റ്റുഡിയോയിൽ കണ്ട ഷാർക്‌ എന്നു ഡ്രൈവറിന്റെ പ്രതികരണം.നമ്മുടെ നാട്ടിലെങ്ങാനും ആരുന്നേൽ എന്നേ അത് ആരേലും അടിച്ചോണ്ടു പോയി അവരുടെ ഷോക്കേസിൽ വച്ചേെന.

ബസ് ആടി ഉലഞ്ഞു വീണ്ടും മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ഇടവഴിയിൽ നിന്നു ബസ് ഒരു ടാറിട്ട റോഡിലേക്കു പ്രവേശിച്ചു. രണ്ടു സൈഡിലും വലിയ പണക്കാരുടെ വീടുകൾ , അപ്പോഴാണ് ബസ് ഡ്രൈവറുടെ വിശദീകരണം . ഈ വീടുകളെല്ലാം ഓരോ മൂവികൾക്കു വേണ്ടി നിർമിച്ചതാണ് , മാത്രമല്ല ചില പ്രശസ്ത നടികൾ  ചിത്രീകരണ സമയത്തു താമസിച്ചിരുന്നതും ഇവിടെ ആണു പോലും. ഇവയൊക്കെ നാശം സംഭവിക്കാതെ ഇന്നും കേടുപാടുകൾ തീർത്തു സംരക്ഷിക്കുന്നു.

ബസ് വീണ്ടും മുന്നോട്ടു നീങ്ങി , അതാ സൈഡിൽ ഒരു പഴയ മോട്ടൽ ( ലോഡ്ജ്) , അതിനു മുമ്പിലായി ഒരു പഴയ മോഡൽ കാർ കിടക്കുന്നു. ങേ ..അതാ നോർമൻ ഡ്രൈവർ പറഞ്ഞു , എന്താണയാൾ ചെയ്യുന്നത് , റൂം നമ്പർ101. അതാ അയാൾ റൂമിൽ നിന്നും എന്താണു പുറത്തേക്കു കൊണ്ടുവന്നത് , കയ്യിൽ എന്താണ്? ബസിലിരിക്കുന്ന എല്ലാരും കണ്ടല്ലോ അല്ലെ ? അയ്യോ അയാൾ നമ്മെ കണ്ടുവെന്നാ തോന്നുന്നേ , അയാളുടെ കയ്യിൽ കത്തി ഉണ്ട് ,  നമുക്ക് രക്ഷപെടാം , അതാ അയാൾ നമ്മുടെ ബിസിനടുത്തേക്കു വരുന്നു .. നോർമൻ , വേണ്ട , നിന്റെ അമ്മയോട് ഞാൻ പറയും , ഡ്രൈവർ അത് പറഞ്ഞുകൊണ്ട് ബസ് മുന്നോട്ട് കുതിച്ചു.

1987 ജൂലൈ മാസം ഡയറക്ടർ റിച്ചാർഡ് റോത് സ്റ്റൈൻ നിർമിച്ച Bates Motel എന്ന ഹൊറർ ചിത്രത്തിന്റെ മൂവിയുടെ സൈറ്റ് ആയിരുന്നു അത്.ആ  മൂ വിക്കായി നിർമിച്ച ആ പഴയ ലോഡ്ജ് , കാർ  എല്ലാം അങ്ങനെ തന്നെ സൂക്ഷിച്ചിരിക്കുന്നു.ഒരു മാനസിക രോഗി താമസിച്ചിരുന്ന റൂമിൽ നടന്ന കൊലപാതകം , റൂം നമ്പർ 101 അതിന്റെ നാടകാവിഷ്‌കാരണം ആണു നാം ഇപ്പോൾ കണ്ടത്. എന്തായാലും സായിപ്പിന്റെ ക്രീറ്റിവിറ്റി സമ്മതിച്ചേ പറ്റൂ അതിൽ നമ്മൾ ആരും അസൂയപെട്ടിട്ടു കാര്യം ഇല്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com