ADVERTISEMENT

കിളിമകളൊരുപിടി ചെറുമണിയരിയൊരു

കൊച്ചു കലത്തിലടുപ്പിൽ വച്ചു...

ഉണ്ണക്ക ചപ്പില വേലിപ്പത്തൽ...

കൊക്കിൽ ഒതുങ്ങിയതൊക്കെ എരിച്ചു...

 

 കള കള... തിള തിള...കൊച്ചുകലത്തിൽ വെളുവെളെ പതയുമായി അരിയും വെന്തു...

 ക്ലാക്ലാ..ക്ലീക്ലീ...കൂവി വിളിച്ചു....

അരുമകളവരെ ഒന്നിച്ചൂട്ടാൻ...

 

ഇലയും കൊത്തി തകധിമി വന്നു... കൊച്ചു കറുമ്പൻ വാലാട്ടിക്കിളി....

 

വേണം വലിയൊരു വട്ടയിലയെന്നാർത്തു വിളിച്ചു കുരുവി പെണ്ണും.....

 

തകധിമി തകധിമി നൃത്തം ചെയ്തു.

അരികത്തെത്തി മയിലച്ഛൻ...

 

അരുമകൾ ഇരുവരും കിളിമകളോടൊത്തൊരുമിച്ചുണ്ടു പൊന്നോണം....

 

അതുകണ്ടൊത്തിരി മോദത്തോടെ നൃത്തവുമാടി മയിലച്ഛൻ...

 

ഒരുമയിലൊത്തിരി കാര്യവുമുണ്ടെന്നിരുവരുമൊന്നി

ച്ചോർമിപ്പിച്ചു....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com