എന്റെ മുത്തശ്ശി

poem-ente-muthassi
SHARE

ഒരു നുളളു മഞ്ഞള്‍ പൊന്‍വെയില്‍ ചാലിച്ച്,

തൊടുകുറി ചാർത്തും

അരളിപ്പൂക്കൾ.

മനസ്സിൻ കോണിൽ മയങ്ങും സ്മൃതികളെ,

മൃദുവായ് ആരോ തൊട്ടു വിളിക്കേ,

ഉണരും ഓര്‍മ്മകള്‍ പുണരാന്‍ വെമ്പി,

വിടരും പൂങ്കുല നീട്ടും പൂമരം.

ഒരു നുളളു മഞ്ഞള്‍ പൊന്‍വെയില്‍ ചാലിച്ച്,

തൊടുകുറി ചാർത്തും

അരളിപ്പൂക്കൾ, അരളിപ്പൂക്കൾ...

അന്തിതിരികള്‍ ഏറേ എരിഞ്ഞൊരു,

അന്തിതിരികല്ലു മേവും ചുവട്ടില്‍.

ചുറ്റിലായെപ്പോഴും കരവാളുമേന്തി,

കാവൽ നിൽപ്പുണ്ടൂ

പഴക്കൈതക്കാടുകള്‍.

കാതിൽ പെരുമഴയാരവം പോലൊരു ,

കുട്ടികൾ തൻ ശബ്ദകോലാഹലം.

ചുറ്റിനും മുൾക്കാടെന്നോർമ്മപ്പെടുത്തി,

കാലം മറഞ്ഞൂ ഒരു സ്നേഹശകാരം.

ഒരു നുളളു മഞ്ഞള്‍ പൊന്‍വെയില്‍ ചാലിച്ച്,

തൊടുകുറി ചാർത്തും

അരളിപ്പൂക്കൾ...

ഓർമ്മകൾ പൂക്കുന്ന പൂമരം തേടി,

എന്തേ ഇന്നെൻ മനം പാറിപ്പറക്കാന്‍.

പൂമലര്‍ തേടും പൂമ്പാററ പോലെ...

എന്തേ ഇന്നെൻ മനം പാറിപ്പറക്കാന്‍.

ഓർമ്മകൾ പൂക്കും പൂമരം തേടി...

ഓർമ്മകൾ പൂക്കും പൂമരം തേടി...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA