കുറ്റിച്ചൂലാൻ
Mail This Article
×
കുറ്റിച്ചൂലാന്റെ
കൂവല്‍
കേൾക്കുമ്പോൾ
തന്നെ പേടിയാവും
കൂവല്‍ കേട്ട പാടെ
ഞാൻ പുതപ്പിനുള്ളിലേക്ക്
വലിയും.
പഴമക്കാർ
പറയാറുണ്ട്
എവിടെയോ ഒരു
മരണം നടന്നിട്ടുണ്ടെന്ന്.
പുളിമരത്തിലിരുന്ന
കുറ്റിച്ചൂലാന്റെ
കൂവല്‍ കേട്ട്
നാളെ
നമ്മളെക്കുറിച്ചും
അടക്കം പറയുന്നൊരു
ദിവസമുണ്ടാവും
അതെന്നാവും... ?
* ‘കുറ്റിച്ചൂലാന്‍’ കൂമനെന്നും നിടൂളനെന്നും വിളിപേരുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.