ADVERTISEMENT

മഴയായ് പൊഴിയാം

 

പുഴപോൽ ഒഴുകാം

 

പറവപോൽ പറക്കാം

 

പൂക്കളായ് വിരിയാം

 

സുകൃതമീ ജന്മം

 

സഫലമീ നിമിഷം

 

 

 

 

സമയമോ നിൽക്കാതെ

 

കാലമോ കനിയാതെ

 

കുതിക്കുന്നങ്ങു കിനാക്കൾപോൽ

 

കിതക്കുന്നു നാമോ കരയറിയാതെ

 

കൊഴിയുന്നു പലരുമായാത്രയിൽ

 

ഓർമ്മയായ് പലതുമാവഴികളിൽ

 

 

 

 

അറിയില്ല അറിയില്ല ദൂരമെത്ര

 

യിനിയീ ജന്മത്തിലെന്ന്

 

അറിയില്ല അറിയില്ല ആയുസിന്നാഴവും

 

ഇനിയെത്രയെന്ന്

 

അറിയുന്നനേരം അറിയാതെ തീരുമേ

 

ആയുരാരോഗ്യത്തിൻ സമ്പാദ്യമെല്ലാം

 

അറിയാതെ നനയുമേ നയനങ്ങളെല്ലാം

 

നടക്കാൻ മറന്നോരാവഴികളെയോർത്ത്

 

ചെയ്യാൻ തുനിയാഞ്ഞ ചെയ്തികൾ നിനച്ച്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com