ADVERTISEMENT

ഇനിയൊരുെ പ്രൊഫൈൽ

 

ചിത്രം പ്രതീക്ഷിക്കരുത്

 

 

ഇനിയുള്ള നിങ്ങളുടെ

 

ലൈക്കുകളെല്ലാം

 

മരിച്ചവന് റീത്ത് 

 

വെക്കുന്നതിന് സമമാണ്,

 

ഇനി റീപ്ലേ കാത്തിരിക്കരുത്

 

ചലിപ്പിക്കുന്നവൻ

 

ചലനമറ്റ് കിടക്കുകയാണ്.

 

ഇനിയൊരാളും എന്നെ ടാഗ് ചെയ്യരുത് തൂത്തുവാരാനിനി-

 

യാരുമില്ലാത്തതാണ്,

 

ഇനിയാരും ജന്മദിനാശംസ

 

നേരരുത് ജീവിതയാത്ര 

 

അവസാനിച്ചിരിക്കയാണ്,

 

ഇനി മുതൽ ഞാനൊറ്റയ്ക്കാണ്

 

പ്രാർഥന ഇനിയെന്നെ 

 

തിരികെ കൊണ്ടുവരാനാ-

 

വുമെന്ന വിശ്വാസത്തിലാണ് '

 

ഇനിയെന്റെ ഐഡി 

 

മീസാൻ കല്ലും,

 

പാസ് വേർഡ് അതിൽ കൊത്തിവെച്ച പേരുമായിരിക്കും

 

ഇതൊര് അറിയിപ്പുമാണ്..!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com