ഫോമയുടെ സ്വന്തം വിവാഹം; ജോസഫ് ഔസോയും, സുജ ഔസോയും പത്താം വാർഷികത്തിലേക്ക്

ouzo-suja
SHARE

2012 ഓഗസ്റ്റ് ഒന്നാം തീയതി ഫോമയുടെ കൺവൻഷന്റെ ഭാഗമായി ന്യൂയോർക്കിൽ നിന്നും കാനഡയിലേക്ക് പുറപ്പെട്ട കാർണിവൽ ഗ്ലോറി കപ്പലിൽ വച്ച് വാഹിതരായ ജോസഫ് ഔസോ സുജ ഔസോ ദമ്പതികൾ പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. അവരുടെ വിവാഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയത് അന്നത്തെ പ്രസിഡൻറ് ആയിരുന്ന ജോൺ ബേബി ഊരാളിലും ജനറൽ സെക്രട്ടറി ബിനോയ് തോമസും ട്രഷറർ ആയിരുന്ന ഷാജി എഡ്വാർഡും ആയിരുന്നു.

ouzo

ഫോമയുടെ മുതിർന്ന നേതാക്കളായ ശശിധരൻ നായർ ജോൺ ടൈറ്റസ്, രാജു വർഗീസ് , ജോർജ് മാത്യു , ജോൺ സി വർഗീസ് , സജി എബ്രഹാം, ഡോ. ജേക്കബ് തോമസ്  എന്നിവരെ കൂടാതെ പന്ത്രണ്ടോളം സിനിമാതാരങ്ങളും ഇവരുടെ വിവാഹത്തിന് സാക്ഷികളായിരുന്നു. ഫോമയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആയ അനിയൻ ജോർജ് ആയിരുന്നു ജോസഫ് ഔസോയുടെ ബെസ്റ്റ് മാൻ.

joseph

ഹോമയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ജോസഫ് ഔസോ ആദ്യ നാഷനൽ കമ്മിറ്റി അംഗവും 2010-2012 കാലയളവിൽ ട്രഷററും ആയിരുന്നു. ബൈലോ കമ്മിറ്റി ചെയർമാൻ ,അഡ്വൈസറി കമ്മിറ്റി  വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന ജോസഫ് ഔസോ രാജു ചാമതിലിന്റെ കാലയളവിൽ ഫോമയുടെ ഹൗസിങ് പ്രോജക്ട് നാഷനൽ കോഓർഡിനേറ്ററായി  ആയി പ്രവർത്തിക്കുകയും നാൽപതോളം കുടുംബങ്ങൾ വീട് വച്ച് നൽകുന്നതിന് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ , ബിജു തോണിക്കടവിൽ എന്നിവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും  ചെയ്തിട്ടുണ്ട്. കേരളത്തിലും യുഎസിലുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തു വരുന്ന അദ്ദേഹം ആർ.സി.സി ചിൽഡ്രൻസ് ഓങ്കോളജി വാർഡിനായി 10,000 ഡോളർ നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആദ്ദേഹം ഫോമാ വെസ്റ്റേൺ റീജിയന്റെ നാഷനൽ കമ്മിറ്റി അംഗവും, സൂസൻ ഡാനിയൽ ക്യാൻസർ റിലീഫ് ഫണ്ടിന്റെ ഡയറക്ടറുമായി സേവനം അനുഷ്ഠിക്കുന്നു.

suja

അമേരിക്കൻ മലയാളികളുടെ കൺവൻഷനുകളിൽ വച്ച് ഇന്ന് വരെ നടന്നിട്ടുള്ള ഒരേയൊരു വിവാഹമാണ് ഔസോ സുജ ദമ്പതികളുടേത്. അതിനാൽ തന്നെയാണ് ഇതൊരു ഫോമാ വിവാഹമാകുന്നതും. ഔസോച്ചായനെ സംബന്ധിച്ചിടത്തോളം ഫോമായിലുള്ളവരാണ് അദ്ദേഹത്തിന്റെ കുടുംബം, ഫോമയെ അത്രത്തോളം സ്നേഹിക്കുന്ന ഔസോച്ചൻ ഫോമയുടെ അടുത്ത കാൻകൂൺ കൺവൻഷനിൽ ‍പങ്കെടുക്കാൻ കാത്തിരിക്കുകയാണ്, തന്റെ കുടുബാംഗങ്ങളെ നാലു വർഷത്തിന് ശേഷം വീണ്ടും ഒരുമിച്ചു കാണുവാൻ. അദ്ദേഹത്തിന് ഫോമാ കൺവെൻഷനുകൾ കുടുംബസംഗമം പോലെയാണ്. ഔസോ - സുജ ദമ്പതികൾക്ക്‌ പത്താം വിവാഹ മംഗളാശംസകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA